india

പാലത്തുരുത്ത് സെന്റ് ത്രേസ്യാസ് ദേവാലയത്തിന്റെ ശതാബ്ദി ആഘോഷങ്ങള്‍ക്കു തിരിതെളിഞ്ഞു.

Tiju Kannampally  ,  2017-10-09 04:35:02amm

 

വിശ്വാസത്തിൽ ആഴപ്പെട്ടു ഐക്യത്തിൽ വളരുക എന്ന ആപ്ത വാക്യം ഹൃദയത്തിൽ സൂക്ഷിച്ചുകൊണ്ടു പാലത്തുരുത് വിശുദ്ധ "അമ്മ ത്രേസ്യ യുടെ മക്കൾ വരുന്ന ഒരു വർഷത്തെ ശതാബ്ദി ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. 
ഒക്ടോബര് മാസം എട്ടാം തീയതി ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് നമ്മുടെ മാതൃ ഇടവകയായ കൈപ്പുഴ st . ജോർജ് ഫൊറോനാ പള്ളിയിൽ നിന്നും പാലത്തുരുത് ഇടവക വികാരി ശ്രീ. ജെയിംസ് ചെരുവിലിന്റെ മഹനീയ സാന്നിധ്യത്തിൽ ഫൊറോനാ വികാരി ശ്രീ. മാത്യു കുഴിപ്പള്ളിൽദീപശിഖ തെളിച്ചു ജൂബിലി കൺവീനർ ശ്രീ. ജിജോ വാലിയിൽ നും പേപ്പൽ പതാക ശ്രീ. ജെയിംസ് മലയിലിനും കൈമാറി. 5 മണിയോടുകൂടി ദീപശിഖ പതാക പ്രയാണം ജൂബിലി നിറവിൽ നിൽക്കുന്ന പാലത്തുരുത് ദേവാലയത്തിൽ എത്തിച്ചേരുകയും അഭിവന്ദ്യ മാർ ജോസഫ് പണ്ടാരശ്ശേരി പിതാവ് ജൂബിലി തിരി തെളിച്ചു അടുത്ത ഒരു വര്ഷം നീണ്ടുനിൽക്കുന്ന ജൂബിലി ആഘോഷ പരിപാടികൾ ഉദ്‌ഘാടനം ചെയ്തു.

വിശ്വാസത്തിൽ ആഴപ്പെട്ടു ഐക്യത്തിൽ വളരുക എന്ന ആപ്ത വാക്യം ഹൃദയത്തിൽ സൂക്ഷിച്ചുകൊണ്ടു പാലത്തുരുത് വിശുദ്ധ "അമ്മ ത്രേസ്യ യുടെ മക്കൾ വരുന്ന ഒരു വർഷത്തെ ശതാബ്ദി ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. ഒക്ടോബര് മാസം എട്ടാം തീയതി ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് നമ്മുടെ മാതൃ ഇടവകയായ കൈപ്പുഴ st . ജോർജ് ഫൊറോനാ പള്ളിയിൽ നിന്നും പാലത്തുരുത് ഇടവക വികാരി ശ്രീ. ജെയിംസ് ചെരുവിലിന്റെ മഹനീയ സാന്നിധ്യത്തിൽ ഫൊറോനാ വികാരി ശ്രീ. മാത്യു കുഴിപ്പള്ളിൽദീപശിഖ തെളിച്ചു ജൂബിലി കൺവീനർ ശ്രീ. ജിജോ വാലിയിൽ നും പേപ്പൽ പതാക ശ്രീ. ജെയിംസ് മലയിലിനും കൈമാറി. 5 മണിയോടുകൂടി ദീപശിഖ പതാക പ്രയാണം ജൂബിലി നിറവിൽ നിൽക്കുന്ന പാലത്തുരുത് ദേവാലയത്തിൽ എത്തിച്ചേരുകയും അഭിവന്ദ്യ മാർ ജോസഫ് പണ്ടാരശ്ശേരി പിതാവ് ജൂബിലി തിരി തെളിച്ചു അടുത്ത ഒരു വര്ഷം നീണ്ടുനിൽക്കുന്ന ജൂബിലി ആഘോഷ പരിപാടികൾ ഉദ്‌ഘാടനം ചെയ്തു. തുടര്‍ന്ന് അഭിവന്ദ്യ മാര്‍ ജോസഫ് പണ്ടാരശ്ശേരി പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ വി.കുര്‍ബാന അര്‍പ്പിക്കുകയും ചെയ്തു. ഇടവക വികാരിയും ഇടവകയിലുളള വൈദികരും സഹകാര്‍മ്മികത്വം വഹിച്ചു.

 



Latest

Copyrights@2016.