europe

മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് ക്നാനായ ചാപ്ലയന്‍സിയുടെ പരി. കന്യകാമറിയത്തിന്റെ തിരുന്നാൾ ഇന്ന്

Clintis Thekumkattil  ,  2017-10-07 01:25:00amm

മാഞ്ചസ്റ്റര്‍ : ഷ്രൂസ്ബറി രൂപതയിലെ സെന്റ് മേരീസ് ക്നാനായ ചാപ്ലയന്‍സിയുടെ സ്വര്‍ഗീയ മധ്യസ്ഥ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുന്നാൾ ഇന്ന് 10 മണിക്ക് തുടങ്ങും. നൂറിലധികം പ്രസുദേന്തിമാരുടെയും നിരവധി വൈദികരുടെയും അകമ്പടിയോടെ ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യന്‍ വയലുങ്കല്‍, ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ എന്നില്‍ ദേവാലയത്തിനുള്ളില്‍ പ്രവേശിക്കുന്നതോടെ തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കമാകും . പ്രസുദേന്തിവാഴ്ച, ലദീഞ്ഞ്, ആഘോഷമായ തിരുന്നാള്‍ കുര്‍ബാന, വാദ്യമേളങ്ങളുടെ അകമ്പടിയോടെയുള്ള തിരുന്നാള്‍ പ്രദക്ഷിണം പരിശുദ്ധ കുര്‍ബാനയുടെ വാഴ്വ് എന്നിവ സെന്റ് ആന്റണീസ് ചര്‍ച്ചില്‍ നടക്കും.

ഉച്ചകഴിഞ്ഞ് വിഥിന്‍ഷോയിലെ ഫോറം സെന്ററില്‍ സ്‌നേഹവിരുന്നും തുടര്‍ന്ന് അതിമനോഹരമായ കലാപരിപാടികളും അരങ്ങേറും. യു.കെയിലെ ക്‌നാനായക്കാരുടെ "രണ്ടാം പത്താം പിയൂസ് മാര്‍പ്പാപ്പ" എന്ന വിശേഷങ്ങളുള്ള ഷ്രൂസ്‌ബെറി രൂപതാധ്യക്ഷന്‍ ബിഷപ്പ് മാര്‍ക് ഡേവിസ് മതബോധന വാര്‍ഷികങ്ങള്‍ ഉദ്ഘാടനം ചെയ്യും. സെന്റ് മേരീസ് ക്‌നാനായ ചാപ്ലയന്‍സിയിലെ അംഗങ്ങളുടെ നയന മനോഹരമായ കലാപരിപാടികള്‍ക്ക് ശേഷം ബെര്‍മിങ്ങ്ഹാം യൂണിറ്റിലെ റെഡ്ച്ച് കൂടാര യോഗക്കാരുടെ പ്രശസ്തമായ "തൊമ്മന്റെ മക്കള്‍ " എന്ന നാടകം അവതരിപ്പിക്കും. തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് മാതാവിന്റെ അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാ ദൈവ വിശ്വാസികളെയും സെന്റ് മേരീസ് ക്‌നാനായ ചാപ്ലിനും വികാരി ജനറലുമായ ഫാ. സജി മലയില്‍ പുത്തന്‍പുര സ്വാഗതം ചെയ്തു.

ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യന്‍ വയലുങ്കലിന് ലണ്ടന്‍ ഹീത്രൂ വിമാനത്താവളത്തില്‍ ലണ്ടന്‍ ക്‌നാനായ ചാപ്ലയന്‍സി ചാപ്ലിന്‍ ഫാ. മാത്യു കട്ടിയാങ്കലിന്റെ നേതൃത്വത്തില്‍ ഊഷ്മളമായ സ്വീകരണം നല്‍കി. തിരുന്നാളിനോടനുബദ്ധിച്ച് ഇറക്കിയ പ്രോമോ വീഡിയോ താഴെ.



Latest

Copyrights@2016.