america

ബിജു തുരുത്തി മെമ്മോറിയല്‍ ബാഡ്‌മിന്റണ്‍ ടൂര്‍ണ്ണമെന്റ്‌ ഉജ്വലമായി

Saju Kannampally  ,  2017-10-06 05:00:48pmm റിപ്പോര്‍ട്ട്‌: ജോണിക്കുട്ടി പിള്ളവീട്ടില്‍

ചിക്കാഗോ: ബിജു തുരുത്തിയില്‍ മെമ്മോറിയല്‍ ട്രോഫിക്കുവേണ്ടിയുള്ള ചാമ്പ്യന്‍ഷിപ്പ്‌ ഗെയിം സെപ്‌റ്റംബര്‍ 24 ഞായറാഴ്‌ച 3 മണിക്ക്‌ ഷാംബര്‍ഗില്‍ എഗ്‌രെറ്റ്‌ ബാഡ്‌മിന്റണന്‍ ക്ലബില്‍വെച്ച്‌ നടത്തപ്പെട്ടു. ആവേശകരമായ ഈ മത്സരത്തില്‍ സിംഗിള്‍സ്‌, ഡബിള്‍സ്‌, ഫാദര്‍ & സണ്‍ ഗെയിം എന്നിവ നടത്തുകയുണ്ടായി. വിജയികള്‍ക്കുള്ള ട്രോഫികള്‍ നവംബര്‍ 11ന്‌ നടത്തപ്പെടുന്ന ക്‌നാനായ നൈറ്റില്‍വെച്ച്‌ വിതരണം ചെയ്യപ്പെടുന്നതാണ്‌. സിംഗിള്‍സില്‍ ഒന്നാംസ്ഥാനം ഷാബിന്‍ കുരുട്ടുപറമ്പിലും രണ്ടാം സ്ഥാനം ജൂബിന്‍ വെട്ടിക്കാട്ടുംനേടി. സീനിയര്‍ ഡബിള്‍സില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നത്‌ ജോയല്‍ മാക്കില്‍ & ഷാബിന്‍ കുരുട്ടുപറമ്പിലാണ്‌. രണ്ടാം സ്ഥാനം രാജേഷ്‌ ജോയി & അമല്‍ ജോയി വെള്ളാപ്പള്ളി എന്നിവരും നേടി. ജൂനിയര്‍ ഡബിള്‍സില്‍ ജൂബിന്‍ വെട്ടിക്കാട്ട്‌ & സിജോ കോലാടി ഒന്നാം സ്ഥാനവും ജെസ്റ്റിന്‍ വെട്ടിക്കാട്ട്‌ & സാനിയ കോലാടി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ടേബിള്‍ ടെന്നീസില്‍ ജിതിന്‍ ഒന്നാംസ്ഥാനവും ജെയ്‌സണ്‍ പ്ലാംപറമ്പില്‍ രണ്ടാം സ്ഥാനവും നേടി. വിശേഷയിനമായ ഫാദര്‍ & സണ്‍ ഗെയിമില്‍ ഒന്നാം നേടിയത്‌ ജെയിംസ്‌ & ജൂബിന്‍ വെട്ടിക്കാട്ടും, രണ്ടാം സ്ഥാനം സൂരജ്‌ & സിജോ കോലാടിയുമാണ്‌. ഈ ടൂര്‍ണ്ണമെന്റിന്‌ നേതൃത്വം കൊടുത്ത സിറിയക്‌ കൂവക്കാട്ടില്‍, ജോജോ ആലപ്പാട്ട്‌, സിബി കദളിമറ്റം എന്നിവരെ കെ.സി.എസ്‌. എക്‌സിക്യൂട്ടീവ്‌ അംഗങ്ങളായ ബിനു പൂത്തുറയില്‍, സാജു കണ്ണമ്പള്ളി, ജോണിക്കുട്ടി പിള്ളവീട്ടില്‍, ഡിബിന്‍ വിലങ്‌ഹുകല്ലേല്‍, ഷിബു മുളയാനിക്കുന്നേല്‍ എന്നിവര്‍ പ്രത്യേകം അഭിനന്ദിച്ചു. 



Latest

Copyrights@2016.