europe

വയലുങ്കല്‍ പിതാവിന് ഊഷ്മള സ്വീകരണം പ്രധാന തിരുനാള്‍ നാളെ. ക്‌നാനായക്കാര്‍ ആവേശത്തില്‍.

Tiju Kannampally  ,  2017-10-06 12:08:40amm

മാഞ്ചസ്റ്റര്‍; മാഞ്ചസ്റ്ററിലെ പ്രസിദ്ധമായ സെന്റ് മേരീസ് ക്‌നാനായ ഇടവകയുടെ പ്രധാന തിരുനാള്‍ നാളെ ശനിയാഴ്ച 10.30ന് വിഥിന്‍ഷോയിലെ സെന്റ് ആന്റണീസ് ദേവാലയത്തില്‍ ഭക്തിപൂര്‍വ്വമായ പൊന്തിഫിക്കല്‍ കുര്‍ബാനയോടെ ആരംഭിക്കും. പെരുന്നാളിന്റെ മുഖ്യാദിതിയായ മാര്‍ കുര്യന്‍ വയലുങ്കല്‍ ഇന്നലെ എത്തിചേര്‍ന്നു.പിതാവിന് ഊഷ്മള സ്വീകരണമാണ് ക്‌നാനായക്കാര്‍ നല്‍കിയത്. പാപ്പുവ ന്യൂഗുനിയയുടെയും സോളമന്‍ ഐലണ്‍ിന്റേയും വത്തിക്കാന്‍ സ്ഥാനപതിയാണ് മാര്‍ കുര്യന്‍ വയലുങ്കല്‍.1991 -ല്‍ കോട്ടയം അതിരൂപതാ മെത്രാന്‍ മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പിതാവില്‍ നിന്ന് തിരുപട്ടം സ്വീകരിച്ച വയലുങ്കല്‍ പിതാവ് കോട്ടയം അതിരൂപതയിലെ വിവിധ ദോവാലയങ്ങളില്‍ സേവനം അനുഷ്ട്ടിച്ചിട്ടുണ്ട്. അതിനുശേഷം തന്റെ അജപാലന ദൗത്യം വത്തിക്കാനിലേയ്ക്കു മാറ്റുകയും റോമിന്റെ ഡെലിഗേറ്റ് ആയി വിവിത രാജ്യങ്ങളില്‍ സേവനമനുഷ്ഠിക്കുകയും ചെയ്തു.തന്നെ എല്പിച്ച ദൗത്യങ്ങള്‍ എല്ലാം സഭയുടെയും ദൈവത്തിന്റെയും പരിപാലനയില്‍ അടിയുറച്ച് നിന്നു കൊണ്ട് നിര്‍വഹിച്ച പിതാവിനെ 2016 ല്‍ പരിശുദ്ധ പിതാവ് ഫ്രാന്‍സീസ് മാര്‍പ്പാപ്പ വത്തിക്കാന്റ് പാപ്പുവാ ന്യൂഗിനികയുടെ അപ്പസ്‌തോലിക് അംബാസിഡര്‍ ആയി ഉയര്‍ത്തുകയായിരുന്നു.

വിഥിന്‍ഷോ സെന്റ്.ആന്റണീസ് ദേവാലയത്തില്‍ നടക്കുന്ന പ്രധാന തിരുനാളിന് യു.കെ. കെ.സി.എ യുടെ വിവിധ യൂണിറ്റുകളില്‍ നിന്നുമുള്ള നിരവധി വിശ്വാസികള്‍ സംബന്ധിക്കും.  ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, ഷ്രൂസ്ബറി രൂപതാ ബിഷപ്പ് മാര്‍ക്ക് ഡേവിസ് എന്നിവര്‍ തിരുനാളിന്റെ വിവിധ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്കും.അഭിവന്ദ്യ പിതാക്കന്‍മാരെ മുത്തുക്കുടകളുടെയും വാദ്യമേളങ്ങളോടെയും ദേവാലയത്തിനുള്ളിലേക്ക് വിശ്വാസ സമൂഹം സ്വീകരിച്ചാനയിക്കുന്നതോടെ ആരംഭിക്കുന്ന പൊന്തിഫിക്കല്‍ ദിവ്യബലിയില്‍ പിതാക്കന്‍മാരോടൊപ്പം നിരവധി വൈദികരും സഹകാര്‍മികരാകും. തുടര്‍ന്ന് മാതാവിന്റെ തിരുസ്വരൂപവും വഹിച്ച് കൊണ്ടുള്ള പ്രദക്ഷിണം ആരംഭിക്കും.പ്രദക്ഷിണത്തില്‍ പൊന്നിന്‍ കുരിശും, വെള്ളിക്കുരിശും, കൊടികളും, വിവിധ വര്‍ണ്ണത്തിലുള്ള മുത്തുക്കുടകളുടെയും അകമ്പടിയോടെ വിശ്വാസി സമൂഹം വിഥിന്‍ഷോയുടെ നഗരവീഥികളിലൂടെ നടന്ന് നീങ്ങും. യുകെയിലെ പ്രമുഖ ചെണ്ട മേളക്കാരായ വാറിംഗ്ടണ്‍ മേളവും, ഐറിഷ് ബാന്റും പ്രദക്ഷിണത്തിന് താളക്കൊഴുപ്പേകും.പ്രദക്ഷിണം തിരികെ ദേവാലയത്തില്‍ പ്രവേശിശേഷം ലദീഞ്ഞ്, വാഴ്വ് എന്നിവയും ഉണ്ടായിരിക്കും. തുടര്‍ന്ന് കഴുന്ന് എടുക്കുന്നതിനും അടിമ വയ്ക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കും.ദേവാലയത്തിലെ ശുശ്രൂഷകള്‍ക്കും ആഘോഷങ്ങള്‍ക്കും ശേഷം വിഥിന്‍ഷോ ഫോറം സെന്ററില്‍ അഭിവന്ദ്യ പിതാക്കന്‍മാര്‍ക്ക് സ്വീകരണവും കലാസന്ധ്യയും അരങ്ങേറും. കുട്ടികളുടെയും മാതാപിതാക്കന്‍മാരുടെയും വിവിധ കലാപരിപാടികള്‍ കലാസന്ധ്യക്ക് നിറവേകും. റെഡിച്ച് ക്‌നാനായ കൂടാരയോഗം അവതരിപ്പിക്കുന്ന ‘തൊമ്മന്റെ സ്വപ്നങ്ങള്‍ ‘ എന്ന നാടകവും ഉണ്ടായിരിക്കും.മാഞ്ചസ്റ്ററില്‍ ക്‌നാനായ ചാപ്ലയന്‍സിയുടെ നേതൃത്വത്തില്‍ നടക്കുന്ന തിരുനാളില്‍ പങ്കെടുത്ത് മാതാവിന്റെ പ്രത്യേക അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളെയും ഇടവക കമ്മിറ്റിക്ക് വേണ്ടി വികാരി ഫാ. സജി മലയില്‍ പുത്തന്‍പുരയില്‍ സ്വാഗതം ചെയ്യുന്നു

Latest

Copyrights@2016.