europe

മാഞ്ചസ്റ്റർ ക്നാനായ തിരുനാളിനു നാളെ കൊടിയേറും

Tiju Kannampally  ,  2017-09-29 09:21:20pmm

 

മാഞ്ചസ്റ്റർ ക്നാനായ തിരുനാളിനു നാളെ കൊടിയേറും 
യു കെ യിലെ പ്രഥമ ക്നാനായ ചാപ്ലൈൻസി യിലെ പരിശുദ്ധ കന്യക മറിയത്തിന്റെ തിരുനാളിനു നാളെ കൊടിയേറും .നാളെ ഉച്ചകഴിഞ്ഞു ഒരു മണിയിക്കു ബൈബിൾ കലോത്സവം ആരംഭിക്കും .തുടർന്നു തിരുനാൾ കൊടിയേറ്റ് ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപത വികാരി ജനറൽ ഫാ സജി മലയിൽപുത്തന്പുര ഉയർത്തും .
ആഘോഷമായ പാട്ടുകുർബാനയും ലദീഞ്ഞി യും ഫാ സജി മലയിൽപുത്തെൻപുരയുടെ നേതൃത്വത്തിൽ നടക്കും .തുടർന്നു 
ഈ വർഷത്തെ പ്രസുദേന്തിമാരെ വാഴിക്കും .
കൊടിയേറ്റ് കര്മങ്ങള്ക്കു ശേഷം ഈ വര്ഷം ജൂൺ മാസം നടത്തിയ കൂടാരയോഗകാരുടെ കായികമേളയിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും .
യു കെ യിലെ വിവിധ ഭാഗങ്ങളിൽ നിന്നും അനവധി ആളുകൾ ഒക്ടോബര് ഏഴിന് നടക്കുന്ന പ്രധാന തിരുനാളിനു സംബന്ധിക്കും .വത്തിക്കാൻ സ്ഥാനപതി മാർ കുര്യൻ വയലുങ്കൽ ,ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപത മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കൽ , ഷുസ്ബറി രൂപത മെത്രാൻ മാർ ഡേവിസ് എന്നിവർ തിരുനാളിനു വിവിധ കര്മങ്ങള്ക്കു നേതൃത്വം നൽകും .

 യു കെ യിലെ പ്രഥമ ക്നാനായ ചാപ്ലൈൻസി യിലെ പരിശുദ്ധ കന്യക മറിയത്തിന്റെ തിരുനാളിനു നാളെ കൊടിയേറും .നാളെ ഉച്ചകഴിഞ്ഞു ഒരു മണിയിക്കു ബൈബിൾ കലോത്സവം ആരംഭിക്കും .തുടർന്നു തിരുനാൾ കൊടിയേറ്റ് ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപത വികാരി ജനറൽ ഫാ സജി മലയിൽപുത്തന്പുര ഉയർത്തും .ആഘോഷമായ പാട്ടുകുർബാനയും ലദീഞ്ഞി യും ഫാ സജി മലയിൽപുത്തെൻപുരയുടെ നേതൃത്വത്തിൽ നടക്കും .തുടർന്നു ഈ വർഷത്തെ പ്രസുദേന്തിമാരെ വാഴിക്കും .കൊടിയേറ്റ് കര്മങ്ങള്ക്കു ശേഷം ഈ വര്ഷം ജൂൺ മാസം നടത്തിയ കൂടാരയോഗകാരുടെ കായികമേളയിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണംചെയ്യും .യു കെ യിലെ വിവിധ ഭാഗങ്ങളിൽ നിന്നും അനവധി ആളുകൾ ഒക്ടോബര് ഏഴിന് നടക്കുന്ന പ്രധാന തിരുനാളിനു സംബന്ധിക്കും .വത്തിക്കാൻ സ്ഥാനപതി മാർ കുര്യൻ വയലുങ്കൽ ,ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപത മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കൽ , ഷുസ്ബറി രൂപത മെത്രാൻ മാർ ഡേവിസ് എന്നിവർ തിരുനാളിനു വിവിധ കര്മങ്ങള്ക്കു നേതൃത്വം നൽകും .

 



Latest

Copyrights@2016.