gulf

പ്രവാസ ഭൂമിയിലെ വടംവലി മത്സരത്തിന് കുവൈറ്റ് ഒരുങ്ങി| തൽസമയ സംപ്രഷണത്തിനയി KVTV യും

Clintis Thekumkattil  ,  2017-09-28 03:15:46pmm ജോബി കുളക്കാട്ട്

കുവൈറ്റ്: .കുവൈറ്റ് കേരള വടംവലി അസോസിയേഷൻ സംഘടിപ്പിക്കുന്ന മൂന്നാമത് വടംവലി മൽസരം സെപ്തംബർ 29 വെള്ളിയാഴ്ച. കുവൈറ്റിലെ സാൽമിയ ഇന്ത്യൻ കമ്യൂണിറ്റി സീനിയർ സ്കൂൾ അങ്കണത്തിൽ വെച്ച് നടക്കും. കുവൈറ്റിലെ പ്രമുഖ വടംവലി ടീമുകൾ മൽസരത്തിൽ പങ്കെടുക്കും. മൂന്ന് ക്യാറ്റഗറി മൽസരങ്ങളാണ് നടക്കുന്നത്. 560KG, 520KG, ഹെവി വെയ്റ്റ് എന്നീ ഇനങ്ങളിലാണ് മൽസരം അരങ്ങേറുന്നത്. മാസങ്ങളായി ശക്തമായ പരീശീലനത്തിൽ ആയിരുന്നു ടീമുകളെല്ലാം ജോലിത്തിരക്കിനിടയിലും വടംവലി എന്ന കായിക വിനോദത്തെ വളരെ മികച്ച രീതിയിൽ പ്രോൽസാഹിപ്പിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നവരാണ് കുവൈറ്റ് പ്രവാസി മലയാളികൾ. പ്രോഗ്രാമിനായി കെ.കെ.ടി.എ യുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി, ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് പ്രോഗ്രാം ലൈവായി കാണുന്നതിനായി ടെലികാസ്ററിങ്ങ് സേവനം ലഭ്യമാക്കി കെടിവി ഒരുങ്ങി കഴിഞ്ഞു. തത്സമയ സംപ്രേക്ഷണം KVTV യിലും KVTV യുടെ മെബൈൽ Apps ലും സ്മാർട്ട് ഫോണിലും ടീവിയിലും, യൂട്യൂബ് ലും, ഫേസ്ബുക് ലും ലഭ്യമാണ്.



Latest

Copyrights@2016.