gulf

കുവൈറ്റ്‌ ക്നാനായ കൾച്ചറൽ അസോസിയേഷന്റെ " ക്നാനായ ഓണത്തനിമ 2017" വർണാഭമായി

Clintis Thekumkattil  ,  2017-09-26 01:25:25pmm ജോബി കുളക്കാട്ട്

കുവൈറ്റ്‌ : കുവൈറ്റ്‌ ക്നാനായ കൾച്ചറൽ അസോസിയേഷന്റെ (കെ കെ സി എ ) നേതൃത്വത്തിൽ അബ്ബാസിയ നോട്ടിങ്ഹാം ബ്രിട്ടീഷ് സ്കൂളിൽ വച്ച് സംഘടിപ്പിച്ച "എസ്രാ ക്നാനായ സിറ്റി ക്നാനായ ഓണത്തനിമ 2017" എന്ന പ്രോഗ്രാം വർണാഭമായി . വിവിധ നാടൻ കലാരൂപങ്ങളുടെയും ശിങ്കാരിമേളത്തിന്റെയും അകമ്പടിയോടെ മാവേലി തമ്പുരാനെയും വിശിഷ്ഠ വ്യക്തികളേയും ആനയിച്ചുകൊണ്ടുള്ള ഘോഷയാത്ര ചടങ്ങിന് പുത്തൻ ഉണർവേകി. ഓണാഘോഷത്തിന്റെ പൊതുസമ്മേളനം പ്രശസ്ത സിനിമ സംവിധായകനും ക്നാനായക്കാരുടെ അഭിമാനവുമായ ദിലീഷ് പോത്തൻ ഉദ്ഘാടനം ചെയ്തു.

കെ കെ സി എ പ്രസിഡന്റ് ജോബി പുളിക്കോലിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്കട്ടറി ജയേഷ് ഓണശ്ശേരി സ്വാഗതം ആശംസിച്ചു. പ്രോഗ്രാമിന്റെ മെഗാ സ്പോൺസർ എസ്രാ ക്നാനായ സിറ്റി ഡയറക്ടർ സച്ചിൻ പട്ടു മാക്കിൽ. ഫാദർ പ്രകാശ് തോമസ്,ഫാദർ കൊച്ചുമോൻ തോമസ്, കെ സി വൈ എൽ പ്രസിഡൻറ് സാലസ് എബ്രാഹം, കെ കെ സി എൽ പ്രതിനിധി സാനു ബെന്നി എന്നിവർ ആശംസകൾ നേർന്നു. കെ കെ സി എ ട്രഷർ മെ ജിത്ത് ചമ്പക്കര നന്ദിയും പറഞ്ഞു. സിജോ എബ്രഹാം , ആർഫിൻ ബിജു സൈമൺ , മരിയ ടൈറ്റ്‌സ് എന്നിവർ പരിപാടിയുടെ അവതാരകരായിരുന്നു.

കേരള സർക്കാരിന്റെ ഭവനശ്രീ പദ്ധതിയുമായി സഹകരിച്ച് രൂപതയിലെ ഭവന രഹിതരായവർക്ക് വീട് നൽകുന്നതിന്റെ (5 വീടുകൾക്കുള്ള) ധനശേഖരണത്തിന്റെ ഉൽഘാടനം മനോജ് പൂഴി കുന്നേൽ നിർവ്വഹിച്ചു. കെ കെ സി എ വൈസ് പ്രസിഡന്റ് സജി തോട്ടികാട്ട് , ജോയിന്റ് സെക്രട്ടറി സോജൻ , ജോയിന്റ് ട്രഷറർ സജി കെ എ , മറ്റു കമ്മിറ്റി ഭാരവാഹികൾ പരിപാടികൾക്ക് നേതൃത്വം നൽകി.

സംഘടനയിലെ അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ചടങ്ങിന് കൊഴുപ്പേകി. കേരളത്തിൽ നിന്ന് എത്തിയ കലാകാരൻമാരായ ജ്യോതിഷ് മട്ടന്നൂർ ജയപ്രകാശ് രഞ്ചു ചാലക്കുടി തുടങ്ങിയ കലാകാരൻമ്മാരുടെ കലാപരിപാടി ചടങ്ങിന് വേറിട്ട ദൃശ്യവിരുന്നായി മാറി. ജനപങ്കാളിത്ത്വം കൊണ്ട് നിറഞ്ഞ സദസ് കലാകാരൻമ്മാർക്ക് വേണ്ട പ്രോൽസാഹനം നൽകി. വിഭവസമൃദ്ധമായ ഓണസദ്യ ചടങ്ങിന് കൂടുതൽ മികവുറ്റതാക്കി മാറ്റി. 



Latest

Copyrights@2016.