india

ഫ്രാന്‍സിസ്‌കന്‍ സഭയുടെ അര്‍ദ്ധ വാര്‍ഷിക കൂട്ടായ്മ സംഘടിപ്പിച്ചു

Tiju Kannampally  ,  2017-09-25 03:23:03amm

ഫ്രാന്‍സിസ്‌കന്‍ സഭയുടെ അര്‍ദ്ധ വാര്‍ഷിക കൂട്ടായ്മ സംഘടിപ്പിച്ചു
കോട്ടയം: കോട്ടയം അതിരൂപതയില്‍ പ്രവര്‍ത്തിക്കുന്ന ഫ്രാന്‍സിസ്‌കന്‍ അല്മായ സഭയുടെ അര്‍ദ്ധ വാര്‍ഷിക കൂട്ടായ്മ ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ചു. സംഗമത്തിന്റെ ഉദ്ഘാടനം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് നിര്‍വ്വഹിച്ചു. ഫ്രാന്‍സിസ്‌കന്‍ സഭാംഗങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്ന വ്യക്തിപരവും സാമൂഹികപരവുമായ സേവനങ്ങളെയും അദ്ധ്യാത്മിക രംഗത്ത് ഉണര്‍വോടെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സഭാംഗങ്ങളെയും അദ്ദേഹം അനുമോദിക്കുകയും ചെയ്തു. അതിരൂപത പ്രസിഡന്റ് ബ്രദര്‍ സിറിയക് കഴുന്നുകാട്ടില്‍ അദ്ധ്യക്ഷത വഹിച്ചു. സംഗമത്തോടനുബന്ധിച്ച് "കുടുംബജീവിതത്തില്‍ ഫ്രാന്‍സിസ്‌കന്‍ ആദ്ധ്യാത്മികത" എന്ന വിഷയത്തില്‍ സ്പിരിച്ചല്‍ അസിസ്റ്റന്റ് ഫാ. ജോസ് സുരേഷ് ക്ലാസ്സ് നയിച്ചു. തുടര്‍ന്ന് ഫാ. മൈക്കിള്‍ പറുശ്ശേരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. 

Latest

Copyrights@2016.