gulf

അബുദാബി ക്നാനായ തിരുവോണപെരുമ 2017

Clintis Thekumkattil  ,  2017-09-24 12:57:37pmm ബിനോയ് പാറയിൽ

അബുദാബി: അബുദാബി ക്നാനായ കുടുംബയോടത്തിന്റെ ഓണാഘോഷം "തിരുവോണപെരുമ 2017 " അബു ദാബി KCYL ഇന്റെ ഒന്നാം വാർഷികവും പ്രെതാപത്തോടും പെരുമയോടുംകൂടി 22 -09 -2017 വെള്ളിയാഴ്ച  Indian Social & Cultural Center (ISC), അബു ദാബിയിൽ രാവിലെ 11.30 ന് Rev, Fr . മാത്യു ബേബി ഉത്‌ഘാടനം ചെയ്തു. Rev. Fr. ജോൺ പടിഞ്ഞാക്കര വിശിഷ്ട അഥിതിപദം അലങ്കരിച്ചു. അബുദാബി ക്നാനായ കുടുംബയോഗം പ്രസിഡന്റ് (കുടുംബനാഥൻ) ശ്രി ബിജി കണ്ടോത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അബുദാബി KCYL പ്രസിഡന്റ് ശ്രി റോബിൻ ജോർജ് സ്വാഗതവും കുടുംബയോഗം സെക്രട്ടറി ശ്രി ജോഷി ജോസ് കൃതജ്ഞതയും രേഖപ്പെടുത്തി. KCC UAE CHAIRMAN ശ്രി വിൻസെന്റ് വലിയവീട്ടിൽ ആശംസ അറിയിച്ചു.

എന്റർടൈൻമെന്റ് ടീമിനിന്റെ നേതൃത്വത്തിൽ ഉള്ള കലാവിരുന്ന് ഉന്നത നിലവാരം പുലർത്തി. മാവേലിയുടെ ആഗമനവും മാവേലിയും അവതാരകനും തമ്മിൽ ഉള്ള സംഭാഷണങ്ങളും പ്രേക്ഷകഹൃദയങ്ങളിൽ ചിരി വിടത്തിയതോടൊപ്പം ഒരു പുത്തൻ അനുഭവവുമായിത്തീർന്നു. തുടർന്ന് നടന്ന വിഭവ സമർത്ഥമായ ഓണസദ്യയിൽ മുന്നൂറോളം വരുന്ന കുടുംബാഗങ്ങൾ പങ്കുചേർന്നു. എന്നെന്നും മനസ്സിൽ സൂക്ഷിക്കാൻ നല്ല ഓർമ്മകൾ നൽകികൊണ്ട് തിരുവോണപെരുമ 2017 വൈകുന്നേരം ആറുമണിയോടെ അവസാനിച്ചു.

 



Latest

Copyrights@2016.