india

കൈപ്പുഴ നാടിനും, സെന്റ്.ജോർജ് സ്കുളിനും അഭിമാനായി ചുണക്കുട്ടൻമാർ.........

Tiju Kannampally  ,  2017-09-21 10:53:47pmm

 

കൈപ്പുഴ നാടിനും, സെന്റ്.ജോർജ് സ്കുളിനും അഭിമാനായി ചുണക്കുട്ടൻമാർ.........
കലാ-കായിക.രംഗങ്ങളിൽ എന്നും തലയുർത്തി നിൽക്കുന്ന പാരമ്പര്യമാണ് സെന്റ്.ജോർജ് സ്കൂളിനും, കൈപ്പുഴ നാടിനുമുള്ളത്. ഏത് രംഗത്തും കഴിവുള്ള പ്രതിഭകൾക്ക് വളരാൻ വളക്കൂറുള്ള മണ്ണാണ് കൈപ്പുഴയുടേത് ഒപ്പം പ്രോത്സാഹനമായി അധ്യാപകരും, നാട്ടുകാരും. ആലപ്പുഴയിൽ നടന്ന സംസ്ഥാനതല ജൂഡോ മത്സരത്തിൽ കോട്ടയം ജില്ല നേടിയത് രണ്ട് സ്വർണവും, ആറ് വെങ്കലവും ആണ് നേടിയത്.... ആ രണ്ട് സ്വർണവും എതിരാളികളെ മലർത്തിയടിച്ച് അക്ഷരനഗരിയിലെത്തിച്ചത് സെന്റ്.ജോർജ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ എട്ടാം തരത്തിലെ ചുണക്കുട്ടൻമാരായ മാസ്റ്റർ.നൈജിൽ സാബുവും, മാസ്റ്റർ.ആഷിഷ് വിനോദുമാണ്.
അടുത്തത് നാഷണൽ ലെവലിൽ ന്യൂഡൽഹിയിലെ മത്സരത്തിനൊരുങ്ങുകയാണ് ഇരുവരും... കൂടുതൽ കൂടുതൽ ഉയരങ്ങൾ താണ്ടി നാടിനും, സ്കൂളിനും അഭിമാനമാകണെമെന്നാണ് ഇരുവരുടെയും ആഗ്രഹം. ജൂഡോ കഴിഞ്ഞാൽ രണ്ട് പേരും ഫുട്ബോളിനെ ഇഷ്ടപ്പെടുന്നു. 
കൈപ്പുഴ താന്നിച്ചുവട്ടിൽ സാബു-ലില്ലി ദമ്പതികളുടെ മകനായ നൈജിലിന്റെ ഒപ്പം എല്ലാ കാര്യങ്ങളിലും മികച്ച സപ്പോർട്ടുമായി മാതാപിതാക്കളും, സഹോദരങ്ങളുമുണ്ട്.
കുന്നത്ത് വീട്ടിൽ വിനോദിന്റെയും ബിന്ദുവിന്റെ മകനായ ആശിഷിനും പിൻബലം സ്വന്തം വീട്ടുകാർ തന്നെ....
വിദ്യാർത്ഥികളുടെ മികവിന് പ്രോത്സാഹനവുമായി സ്കൂൾ മാനേജർ ഫാ.മാത്യു കുഴിപ്പിള്ളി, ഹെഡ്മാസ്റ്റർ ശ്രീ.സന്തോഷ് ജോസഫ്, വിദ്യാർത്ഥികളുടെ പ്രിയ കായികാധ്യാപകൻ ശ്രീ. നിബു സാർ കൂടെയുള്ളത് കുടുതൽ മികവ് പുലർത്താൻ താരങ്ങൾക്ക് ഇരട്ടി ഊർജ്ജം നൽകുന്നു......
ഇന്ദ്രപ്രസ്ഥത്തിൽ കൈപ്പുഴ നാടിന്റെയും, സ്കൂളിന്റെയും പേരും, പെരുമയും ഉയർത്തി പിടിക്കുവാൻ ഈ മിടുക്കർക്കാവട്ടെ എന്നാശംസിക്കുന്നു........

കലാ-കായിക.രംഗങ്ങളിൽ എന്നും തലയുർത്തി നിൽക്കുന്ന പാരമ്പര്യമാണ് സെന്റ്.ജോർജ് സ്കൂളിനും, കൈപ്പുഴ നാടിനുമുള്ളത്. ഏത് രംഗത്തും കഴിവുള്ള പ്രതിഭകൾക്ക് വളരാൻ വളക്കൂറുള്ള മണ്ണാണ് കൈപ്പുഴയുടേത് ഒപ്പം പ്രോത്സാഹനമായി അധ്യാപകരും, നാട്ടുകാരും. ആലപ്പുഴയിൽ നടന്ന സംസ്ഥാനതല ജൂഡോ മത്സരത്തിൽ കോട്ടയം ജില്ല നേടിയത് രണ്ട് സ്വർണവും, ആറ് വെങ്കലവും ആണ് നേടിയത്.... ആ രണ്ട് സ്വർണവും എതിരാളികളെ മലർത്തിയടിച്ച് അക്ഷരനഗരിയിലെത്തിച്ചത് സെന്റ്.ജോർജ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ എട്ടാം തരത്തിലെ ചുണക്കുട്ടൻമാരായ മാസ്റ്റർ.നൈജിൽ സാബുവും, മാസ്റ്റർ.ആഷിഷ് വിനോദുമാണ്.അടുത്തത് നാഷണൽ ലെവലിൽ ന്യൂഡൽഹിയിലെ മത്സരത്തിനൊരുങ്ങുകയാണ് ഇരുവരും... കൂടുതൽ കൂടുതൽ ഉയരങ്ങൾ താണ്ടി നാടിനും, സ്കൂളിനും അഭിമാനമാകണെമെന്നാണ് ഇരുവരുടെയും ആഗ്രഹം. ജൂഡോ കഴിഞ്ഞാൽ രണ്ട് പേരും ഫുട്ബോളിനെ ഇഷ്ടപ്പെടുന്നു. കൈപ്പുഴ താന്നിച്ചുവട്ടിൽ സാബു-ലില്ലി ദമ്പതികളുടെ മകനായ നൈജിലിന്റെ ഒപ്പം എല്ലാ കാര്യങ്ങളിലും മികച്ച സപ്പോർട്ടുമായി മാതാപിതാക്കളും, സഹോദരങ്ങളുമുണ്ട്.കുന്നത്ത് വീട്ടിൽ വിനോദിന്റെയും ബിന്ദുവിന്റെ മകനായ ആശിഷിനും പിൻബലം സ്വന്തം വീട്ടുകാർ തന്നെ....വിദ്യാർത്ഥികളുടെ മികവിന് പ്രോത്സാഹനവുമായി സ്കൂൾ മാനേജർ ഫാ.മാത്യു കുഴിപ്പിള്ളി, ഹെഡ്മാസ്റ്റർ ശ്രീ.സന്തോഷ് ജോസഫ്, വിദ്യാർത്ഥികളുടെ പ്രിയ കായികാധ്യാപകൻ ശ്രീ. നിബു സാർ കൂടെയുള്ളത് കുടുതൽ മികവ് പുലർത്താൻ താരങ്ങൾക്ക് ഇരട്ടി ഊർജ്ജം നൽകുന്നു......ഇന്ദ്രപ്രസ്ഥത്തിൽ കൈപ്പുഴ നാടിന്റെയും, സ്കൂളിന്റെയും പേരും, പെരുമയും ഉയർത്തി പിടിക്കുവാൻ ഈ മിടുക്കർക്കാവട്ടെ എന്നാശംസിക്കുന്നു........

 



Latest

Copyrights@2016.