gulf

എസ്രാ ക്നാനായ സിറ്റി ഓണത്തനിമ 2017 നാളെ | കെ.കെ.സി.എ യും, തൽസമയ സംപ്രഷണത്തിനയി ക്നാനായവോയ്സും ഒരുങ്ങി കഴിഞ്ഞു

Clintis Thekumkattil  ,  2017-09-21 10:18:25amm ജോബി കുളക്കാട്ട്

കുവൈറ്റ്: കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നാളെ സെപ്റ്റംബർ 22 ന് വെള്ളിയാഴ്ച അബ്ബാസിയ നോട്ടിംങ്ങ്ഹാം ബ്രീട്ടിഷ് സ്കൂൾ ഒഡിറ്റോറിയത്തിൽ വെച്ച് എസ്രാ സിറ്റി ഓണത്തനിമ 2017 എന്ന വർണ്ണാഭമായ പരിപാടിക്ക് തുടക്കമാവും. മലയാള സിനിമയ്ക്ക് സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച മെഗാസ്റ്റാർ മോഹൻലാലിന്റെ മികച്ച ചിത്രങ്ങളിലെ ഒളിമായാത്ത മുഖങ്ങൾ നാളെ ഓണാഘോഷ വേദിയിൽ പുന:സൃഷ്ടിക്കപ്പെടാൻ ഇതാ ജയപ്രകാശ് എന്ന കലാകാരനും നാടൻപാട്ടിന്റെ മണിമുത്ത് കലാഭവൻ മണിയുടെ പാട്ടുകൾ പാടി. മണി കിലുക്കം സൃഷ്ടിക്കാൻ രഞ്ചു ചാലക്കുടി ടി വി റീയാലിറ്റി ഷോകളിലെ നിറസാന്നിധ്യം ജ്യോതിഷ് മട്ടന്നൂർ കൂടാതെ എസ്രാ ക്നാനായ സിറ്റിയുടെ സാരഥി സച്ചിൻ പട്ടു മാക്കിൽ എന്നീ അതിഥികളെ കെ.കെ.സി.എ സംഘാടക സമിതി അംഗങ്ങൾ കുവൈറ്റ് വിമാനതാവളത്തിൽ ഊഷ്മളമായ വരവേൽപ്പ് നൽകി സ്വീകരിച്ചു. നാളെത്തെ പ്രോഗ്രാമിനായി കെ.കെ.സി.എ യുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി, ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് പ്രോഗ്രാം ലൈവായി കാണുന്നതിനായി ടെലികാസ്ററിങ്ങ് സേവനം ലഭ്യമാക്കി ക്നാനായവോയ്സും ഒരുങ്ങി കഴിഞ്ഞു. 

Please click the link below to watch Live telecast.

https://www.youtube.com/user/KVTVUSA/live

http://kvtv.com/index.php?mnu=kvtv 

https://www.facebook.com/KnanayaVoice/ 



Latest

Copyrights@2016.