india

സ്മാര്‍ട്ട് പരിശീലനക്കളരിയും ഡിക്ഷണറി വിതരണവും സംഘടിപ്പിച്ചു

Tiju Kannampally  ,  2017-09-21 04:38:31amm

സ്മാര്‍ട്ട് പരിശീലനക്കളരിയും 
ഡിക്ഷണറി വിതരണവും സംഘടിപ്പിച്ചു
കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ അഞ്ച്, ആറ്, ഏഴ് ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികളുടെ സമഗ്രവളര്‍ച്ച ലക്ഷ്യമാക്കി  രൂപീകൃതമായിരിക്കുന്ന സ്മാര്‍ട്ട് ഗ്രൂപ്പ് പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട്  സ്മാര്‍ട്ട് പരിശീലനക്കളരിയും ഡിക്ഷണറി വിതരണവും സംഘടിപ്പിച്ചു.  തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച പരിശീലനക്കളരിയുടെ  ഉദ്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. കുട്ടികളുടെ സര്‍വ്വതോന്മുഖമായ വളര്‍ച്ച ത്വരിതപ്പെടുത്തുവാന്‍ സ്മാര്‍ട്ട് ഗ്രൂപ്പുകള്‍ വഴിയൊരുക്കുമെന്നും നാളെയുടെ വാഗ്ദാനങ്ങളായി കുട്ടികളെ വളര്‍ത്തിയെടുക്കുവാന്‍ സമൂഹത്തിന് കൂട്ടുത്തരവാദിത്വമുണ്ടെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.  ചടങ്ങില്‍ ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ജെയിംസ് തോമസ് പ്ലാക്കിത്തൊട്ടിയില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് സെക്രട്ടറി ഫാ. സുനില്‍ പെരുമാനൂര്‍, അസി. സെക്രട്ടറി ഫാ. ബിബിന്‍ കണ്ടോത്ത്, എല്‍.ഐ.സി പി & ജി.എസ് യൂണിറ്റ് മാനേജര്‍ രാജഗോപാല്‍ കമ്മത്ത് എന്നിവര്‍ പ്രസംഗിച്ചു.  പരിശീലന കളരിയോടനുബന്ധിച്ച് നടത്തപ്പെട്ട സെമിനാറിന് റിസോഴ്‌സ് പേഴ്‌സണ്‍ സിറിയക് ചാഴികാടന്‍ നേതൃത്വം നല്‍കി.  പരിശീലന പരിപാടിയുടെ ഭാഗമായി എല്‍.ഐ.സിയുമായി സഹകരിച്ച് സ്മാര്‍ട്ട് കുട്ടികള്‍ക്കായി ഡിക്ഷണറി വിതരണവും  കരകൗശല വസ്തുക്കളുടെ നിര്‍മ്മാണ പരിശീലനവും സംഘടിപ്പിച്ചു. കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം, പത്തനംതിട്ട ജില്ലകളില്‍ നിന്നായുള്ള നൂറുകണക്കിന് സ്മാര്‍ട്ട് ഗ്രൂപ്പ് പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുത്തു. 

Latest

Copyrights@2016.