india

കൈയെഴുത്തിനൊരു തിരിച്ച് വരവൊരുക്കി കൈപ്പുഴ കെസിവൈഎൽ.......

Tiju Kannampally  ,  2017-09-20 07:12:55amm

 

കൈയെഴുത്തിനൊരു തിരിച്ച് വരവൊരുക്കി കൈപ്പുഴ കെസിവൈഎൽ.......
കൈപ്പുഴ ഇടവകയിലെ യുവജനങ്ങൾക്ക് മനസ്സിലെന്നും കാത്ത് സൂക്ഷിക്കാവുന്നൊരു ഓർമയായിരുന്നു ഇക്കഴിഞ്ഞ ഓണാഘോഷം"അല്ലെഗ്രിയ 2017". ഓണാഘോഷത്തെ ആസ്പദമാക്കി പങ്കെടുത്ത സംഘടന അംഗങ്ങൾക്കായി "സെൻ്.ജോസഫ് ഹോമിലെ എന്റെ ഓണം" എന്നൊരു കൈയെഴുത്ത് ഓർമകുറിപ്പ് മത്സരം സംഘടിപ്പിക്കുകയുണ്ടായി. ലോകവും, ശാസ്ത്രവും വളർന്നപ്പോൾ അന്യമായി കൊണ്ടിരിക്കുന്ന എഴുത്ത്, വായന തുടങ്ങിയ ശീലങ്ങളെ യുവജനങ്ങൾക്കിടയിൽ വളർത്തിയെടുക്കുകയാണ് ഇങ്ങനെ ഒരു മത്സരത്തിന്റെ ലക്ഷ്യം. ഈ കൈയെഴുത്ത് മത്സരത്തിൽ പങ്കെടുത്ത ഏവർക്കും അഭിനന്ദനങ്ങൾ. പ്രത്യേകിച്ച് വിജയികളായ അനീഷ പൂഴിക്കനടയ്ക്കലിനും, ജോസ്മി താന്നിപ്പറമ്പിലിനും. വിജയികൾക്ക് ബഹുമാനപ്പെട്ട കെസിവൈഎൽ യൂണിറ്റ് ചാപ്ലയിൻ റവ.ഫാ.മാത്യു കുഴിപ്പിള്ളി സമ്മാനങ്ങൾ കൈമാറി...... ഇനിയും മുന്നോട്ടും 
നമുക്ക് അന്യമായിക്കൊണ്ടിരിക്കുന്ന പല ശീലങ്ങൾക്കും തിരിച്ച് വരവ് ഒരുക്കുമെന്നാണ് കൈപ്പുഴ കെസിവൈഎൽ യൂണിറ്റ് ഭാരവാഹികൾ പറഞ്ഞത്.
ഇങ്ങനെ വ്യത്യസ്തമായ ആശയങ്ങളിലൂടെ യൂണിറ്റിനെ അർത്ഥവത്തായ രീതിയിൽ നയിക്കുന്ന നേതൃത്വത്തിന് പ്രത്യേക അഭിനന്ദനങ്ങൾ.....

കൈപ്പുഴ ഇടവകയിലെ യുവജനങ്ങൾക്ക് മനസ്സിലെന്നും കാത്ത് സൂക്ഷിക്കാവുന്നൊരു ഓർമയായിരുന്നു ഇക്കഴിഞ്ഞ ഓണാഘോഷം"അല്ലെഗ്രിയ 2017". ഓണാഘോഷത്തെ ആസ്പദമാക്കി പങ്കെടുത്ത സംഘടന അംഗങ്ങൾക്കായി "സെൻ്.ജോസഫ് ഹോമിലെ എന്റെ ഓണം" എന്നൊരു കൈയെഴുത്ത് ഓർമകുറിപ്പ് മത്സരം സംഘടിപ്പിക്കുകയുണ്ടായി. ലോകവും, ശാസ്ത്രവും വളർന്നപ്പോൾ അന്യമായി കൊണ്ടിരിക്കുന്ന എഴുത്ത്, വായന തുടങ്ങിയ ശീലങ്ങളെ യുവജനങ്ങൾക്കിടയിൽ വളർത്തിയെടുക്കുകയാണ് ഇങ്ങനെ ഒരു മത്സരത്തിന്റെ ലക്ഷ്യം. ഈ കൈയെഴുത്ത് മത്സരത്തിൽ പങ്കെടുത്ത ഏവർക്കും അഭിനന്ദനങ്ങൾ. പ്രത്യേകിച്ച് വിജയികളായ അനീഷ പൂഴിക്കനടയ്ക്കലിനും, ജോസ്മി താന്നിപ്പറമ്പിലിനും. വിജയികൾക്ക് ബഹുമാനപ്പെട്ട കെസിവൈഎൽ യൂണിറ്റ് ചാപ്ലയിൻ റവ.ഫാ.മാത്യു കുഴിപ്പിള്ളി സമ്മാനങ്ങൾ കൈമാറി.....

 

 



Latest

Copyrights@2016.