india

മഴ: മൂന്നാറില്‍ സഞ്ചാരികള്‍ കുറഞ്ഞു

Tiju Kannampally  ,  2017-09-20 03:38:32amm

 

മഴ: മൂന്നാറില്‍ സഞ്ചാരികള്‍ കുറഞ്ഞു
Wednesday Sep 20, 2017 
വെബ് ഡെസ്‌ക്‌
 മൂന്നാര്‍ > ശക്തമായ മഴയെ തുടര്‍ന്ന് വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിലേക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് അനുഭവപ്പെട്ടു. ഹൈറേഞ്ച് മേഖലയില്‍ വ്യാപകമായ മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് വിനോദസഞ്ചാരികള്‍ മൂന്നാറിലേക്കുള്ള വരവ് ഒഴിവാക്കിയത്. രാത്രികാലങ്ങളില്‍ യാത്ര ഒഴിവാക്കണമെന്ന ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശവും സഞ്ചാരികളില്‍ ആശങ്കയുളവാക്കി. 
   പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ രാജമല , മാട്ടുപ്പെട്ടി, കുണ്ടള തുടങ്ങിയ സ്ഥലങ്ങളില്‍ നാമമാത്രമായ സന്ദര്‍ശകരാണ് എത്തിയത്.  ടൂറിസത്തെആശ്രയിച്ചു കഴിയുന്ന നിരവധി കച്ചവട സ്ഥാപനങ്ങള്‍ക്കും കാലാവസ്ഥ തിരിച്ചടിയായി. മുന്‍കൂറായി മുറികള്‍ ബുക്ക് ചെയ്ത ചിലര്‍ മാത്രമാണ് ഇപ്പോള്‍ മൂന്നാറിലെത്തുന്നത്. ഹോട്ടലുകളിലും കച്ചവട സ്ഥാപനങ്ങളിലും തിരക്കില്ലാതായി.
Read more: http://www.deshabhimani.com/news/kerala/news-idukkikerala-20-09-2017/672082

മൂന്നാര്‍: ശക്തമായ മഴയെ തുടര്‍ന്ന് വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിലേക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് അനുഭവപ്പെട്ടു. ഹൈറേഞ്ച് മേഖലയില്‍ വ്യാപകമായ മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് വിനോദസഞ്ചാരികള്‍ മൂന്നാറിലേക്കുള്ള വരവ് ഒഴിവാക്കിയത്. രാത്രികാലങ്ങളില്‍ യാത്ര ഒഴിവാക്കണമെന്ന ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശവും സഞ്ചാരികളില്‍ ആശങ്കയുളവാക്കി. പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ രാജമല , മാട്ടുപ്പെട്ടി, കുണ്ടള തുടങ്ങിയ സ്ഥലങ്ങളില്‍ നാമമാത്രമായ സന്ദര്‍ശകരാണ് എത്തിയത്.  ടൂറിസത്തെആശ്രയിച്ചു കഴിയുന്ന നിരവധി കച്ചവട സ്ഥാപനങ്ങള്‍ക്കും കാലാവസ്ഥ തിരിച്ചടിയായി. മുന്‍കൂറായി മുറികള്‍ ബുക്ക് ചെയ്ത ചിലര്‍ മാത്രമാണ് ഇപ്പോള്‍ മൂന്നാറിലെത്തുന്നത്. ഹോട്ടലുകളിലും കച്ചവട സ്ഥാപനങ്ങളിലും തിരക്കില്ലാതായി.

 



Latest

Copyrights@2016.