india

ഗിന്നസ് റിക്കോര്‍ഡിനും യൂണിവേഴ്‌സല്‍ വേള്‍ഡ് റെക്കോര്‍ഡിനും സാക്ഷ്യം വഹിച്ച് ചൈതന്യ പാസ്റ്ററല്‍ സെന്റര്‍

Tiju Kannampally  ,  2017-09-11 03:27:43amm

ഗിന്നസ് റിക്കോര്‍ഡിനും യൂണിവേഴ്‌സല്‍ വേള്‍ഡ് റെക്കോര്‍ഡിനും സാക്ഷ്യം വഹിച്ച് ചൈതന്യ പാസ്റ്ററല്‍  സെന്റര്‍
പേഴ്‌സണാലിറ്റി ഡെവലപ്പ്‌മെന്റ് പരിശീലകനായ ബിനു കണ്ണന്താനത്തിന്റെ മാരത്തോണ്‍ പ്രസംഗത്തിന് വേദിയായി  അതിരൂപതയുടെ അജപാലന കേന്ദ്രമായ ചൈതന്യ പാസ്റ്ററല്‍ സെന്റര്‍. ജീവിത വിജയം എങ്ങനെ കരസ്ഥമാക്കാം എന്ന വിഷയത്തെ ആസ്പദമാക്കി ചൈതന്യയില്‍ തുടര്‍ച്ചയായി 4 പകലും 3 രാത്രിയുമായി 77 മണിക്കൂര്‍ ആവര്‍ത്തനമില്ലാതെ ബിനു കണ്ണന്താനം നടത്തിയ പ്രസംഗമാണ് ഗിന്നസ് റിക്കോര്‍ഡിന്റെയും യൂണിവേഴ്‌സല്‍ വേള്‍ഡ് റിക്കോര്‍ഡിന്റെയും പട്ടികയില്‍ ഇടം പിടിച്ചത്. ഗുജറാത്ത് സ്വദേശി അശ്വിന്‍ സുദാനിയുടെ 75 മണിക്കൂറും 32 മിനിറ്റും ദൈര്‍ഘ്യമുള്ള പ്രസംഗമാണ് ബിനു മറികടന്നത്. ആദ്യത്തെ 13 മണിക്കൂര്‍ വിശ്രമമില്ലാതെ തുടര്‍ച്ചയായി പ്രസംഗിച്ചുവെന്നതും ബിനുവിന്റെ മാരത്തോണ്‍ പ്രസംഗത്തിന്റെ മറ്റൊരു പ്രത്യേകതയായിരുന്നു. മാരത്തോണ്‍ പ്രസംഗത്തിന്റെ സമാപന സമ്മേളനം റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍വ്വഹിച്ചു. കോട്ടയം ജില്ലാ കളക്ടര്‍ ബി. എസ്. തിരുമേനി ഐ.എ,.എസ്, ചൈതന്യ പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടറും കെ.എസ്.എസ്.എസ് സെക്രട്ടറിയുമായ ഫാ. സുനില്‍ പെരുമാനൂര്‍, എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ സുരേഷ് റിച്ചാര്‍ഡ്. സി.പി.ഐ ജില്ലാ സെക്രട്ടറി ശശീന്ദ്രന്‍, പ്രൊഫ. ആചാരി, ഫാ. തോമസ് കമ്പിയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. 

Latest

Copyrights@2016.