india

ചിക്കമംഗലുരുവില്‍ ബസ് മറിഞ്ഞ് രണ്ട് മലയാളി വിദ്യാര്‍ത്ഥിനികള്‍ മരിച്ചു

Saju Kannampally  ,  2017-09-09 09:14:59pmm

ബംഗളുരു: കര്‍ണാടകയിലെ ചിക്കമംഗലുരുവില്‍ ബസ് മറിഞ്ഞ് രണ്ട് മലയാളി വിദ്യാര്‍ത്ഥിനികള്‍ മരിച്ചു. പത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കോട്ടയം അമല്‍ ജ്യോതി എഞ്ചിനിയറിങ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. വിനോദസഞ്ചാരത്തിനായി പോയപ്പോഴാണ് അപകടമുണ്ടായത്. മാഗഡി അണക്കെട്ടിന് സമീപം വെച്ച് ബസ് നിയന്ത്രണംവിട്ട് ചതുപ്പിലേക്ക് മറിയുകയായിരുന്നു. ബസിന്റെ അമിതവേഗമാണ് അപകടകാരണമെന്നാണ് സൂചന. ഓടിക്കൂടിയ നാട്ടുകാരും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.



Latest

Copyrights@2016.