europe

കെ സി വൈ എല്‍ ഇറ്റലിക്ക് പുതിയ നേതൃത്വം

Clintis Thekumkattil  ,  2017-09-07 12:23:03pmm സിജോ ഇടച്ചേരിൽ

റോം: കെ സി വൈ എല്‍ ഇറ്റലി റീജിയന്‍റെ വാര്‍ഷിക പൊതുയോഗവും 2017-2018 വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും, 03/09/2017 ഞായറാഴ്‌ച്ച, റോമിലെ സാന്‍ പിയോ ക്വിന്തോ പള്ളിയുടെ ഹാളില്‍ വെച്ച് നടന്നു. സിജോ ജോസ് ഇടച്ചെരിലിന്റെ അധ്യക്ഷതയില് ചേര്ന്ന യോഗത്തില്‍ ലിജ ജോസഫ് റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും സാജു ജോസ് കാപ്പറമ്പിൽ കണക്കു അവതരിപ്പിക്കുകയും ചെയ്തു. പ്രസുത യോഗത്തില്‍ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ലിബിൻ കുഞ്ഞുമോൻ കോനേത്ത്‌ (കരിപ്പാടം), ജോബിൻ കുരിയാക്കോസ് കൊട്ടിയാനിക്കര (മാറിക), ബിന്റോ രാജു പടിഞ്ഞാറേക്കുടിലിൽ(നീണ്ടൂർ), ആന്മരിയ മാത്യു കുന്നംകുഴക്കൽ(ചുങ്കം), സ്റ്റെവിൻ ബാബു കല്ലടയിൽ(ഉഴവൂർ) എന്നിവര്‍ യഥാക്രമം പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷര്‍ എന്നി സ്ഥാനങ്ങളിലേക്കും, ഫിയോണ രാജു കിഴക്കേകാട്ടിൽ(കൈപ്പുഴ), ബിനോ ജോസഫ് തടത്തിൽപൊട്ടൻകുഴിയിൽ (മോനിപ്പള്ളി), എൽമ രാജു കിഴക്കേകാട്ടിൽ (കൈപ്പുഴ), ലിൻസൺ ബേബി വള്ളിപ്പറമ്പിൽ ചാമക്കാല എന്നിവര്‍ കമ്മറ്റി മെംബേര്‍സ് ആയും തിരഞ്ഞെടുക്കപ്പെട്ടു. ചാപ്ലൈൻ ഫാ. പ്രിൻസ് മുളകുമാറ്റത്തിൽ, ശ്രീ.ജിമ്മി പരപ്പനാട്ടുപടവിൽ, ശ്രീ സുനിൽ ആനിത്തോട്ടത്തിൽ, ശ്രീമതി ടെസി വാക്കെയിൽ എന്നിവർ തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.



Latest

Copyrights@2016.