europe

ഇഞ്ചോടിഞ്ചു പോരാട്ടത്തിൽ ചിക്കാഗോയിൽ വടം വലി മത്സരത്തിൽ രണ്ടാം സ്ഥാനവുമായി വൂസ്റ്റർ തെമ്മാടിസ്

Anil Mattathikunnel  ,  2017-09-06 02:22:00pmm

ചിക്കാഗോ.ചിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ അന്തർദേശീയ വടംവലി മത്സരത്തിൽ  ഇഞ്ചോടിഞ്ചു പോരാട്ടത്തിൽ വൂസ്റ്റർ  തെമ്മാടിസ് രണ്ടാം സ്ഥാനം കരസ്ഥമാക്കി . യു കെ യിൽ നടന്ന എല്ലാ വടംവലി മത്സരങ്ങളിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വൂസ്റ്റർ തെമ്മാടിസ് ആദ്യമായാണ് ചിക്കാഗോയിൽ ഇന്നലെ നടന്ന അന്തർദേശീയ വടം വലി മത്സരത്തിൽ പങ്കെടുതത്തു ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കരുത്തരായ ടീമുകളെ പിന്നിലാക്കിയാണ് വൂസ്റ്റർ തെമ്മാടിസ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത് . മൂവായിരത്തി ഒന്ന് ഡോളറും , ട്രഫിയും അടങ്ങുന്ന സമ്മാനമാണ് വൂസ്റ്റർ തെമ്മാടിസ് കരസ്ഥമാക്കിയത്. അടുത്തിടെ നടന്ന യുക്മയുടെ ആഭിമുഖ്യത്തിലുള്ള വള്ളം കളി  മത്സരത്തിലും തെമ്മാടിസ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു .ഷിജു അലക്സ് ക്യാപ്റ്റൻ ആയിരുന്ന തെമ്മാടിസ് ടീമിൽ ജെയ്സൺ ജോസഫ്, ഷോണി ജോസ്, ഗിരീഷ് ശശി,ബിനോയ് തോമസ് , നോബി കെ ജോസ്,സജു എബ്രഹാം ,ജോസ് മത്തായി,ലൂക്കോസ് മാത്യു , ജോർജ് സേവ്യർ എന്നിവരാണ് അംഗമായിരുന്നു . ടീമിനോടൊപ്പം സപ്പോർട്ടുമായി മാൽവേനിൽ നിന്നുള്ള രജി ചാക്കോ , ടിറ്റു സിറിയക്.ഗ്ലോസ്റ്ററിൽ നിന്നും ശിവ കമ്മത് , നോട്ടിംഗ്ഹാമിൽ നിന്നും ഡിക്സ് ജോർജ്,  വൂസ്റ്ററിൽ നിന്നും ജോൺ തോമസ് എന്നിവരും ചിക്കാഗോയിൽ പോയിരുന്നു . വിജയികൾക്ക് പൂഞ്ഞാർ എം എൽ എ പി സി ജോർജ് , കൊടിക്കുന്നിൽ സുരേഷ് എം പി എന്നിവരാണ് സമ്മാനങ്ങൾ വിതരണം ചെയ്തത് .

 

 


Latest

Copyrights@2016.