america

ലോസ്‌ ആഞ്ചലസ്‌ പള്ളിയിലെ പ്രധാന തിരുനാൾ സെപ്‌റ്റംബര്‍ രണ്ട്‌, മൂന്ന്‌ തീയതികളില്‍

Cijoy Parapally  ,  2017-08-30 11:13:09pmm ജോസ്‌ വള്ളിപ്പടവില്‍

ലോസ്‌ ആഞ്ചലസ്‌: സെന്റ് പയസ് ടെൻത് ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ വി. പത്താം പീയൂസിന്‍െറ തിരുനാള്‍ സെപ്‌റ്റംബര്‍ രണ്ട്‌, മൂന്ന്‌ തീയതികളില്‍ ആഘോഷിക്കുന്നു. സെപ്‌റ്റംബര്‍ 2-ാം തീയതി ശനിയാഴ്ച്ച വൈകുന്നേരം 5 മണിക്ക്‌ ലോസ്‌ ആഞ്ചലസ്‌ പള്ളി വികാരി ഫാ. സിജു മുടക്കോടില്‍ കൊടി ഉയര്‍ത്തി തിരുനാളിന്‌ തുടക്കം കുറിക്കും. തുടർന്ന് സാന്‍ഹൊസെ (നോര്‍ത്തേണ്‍ കാലിഫോര്‍ണിയ) സെന്റ്‌ മേരീസ്‌ ഫൊറോന പള്ളി വികാരി റവ. ഫാ. മാത്യു മേലേടത്ത്‌ ദിവ്യബലി അര്‍പ്പിക്കും. തുടര്‍ന്ന്‌ സ്‌നേഹവിരുന്ന്‌.

 

സെപ്‌റ്റംബര്‍ 3-ാം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ്‌ 2 മണിക്ക്‌ ഡിട്രോയിറ്റ്‌ സെന്റ്‌ മേരീസ്‌ ദേവാലയ വികാരി റവ. ഫാ. ഫിലിപ്പ്‌ രാമച്ചനാട്ടിന്റെ നേതൃത്വത്തില്‍ ആഘോഷമായ തിരുനാള്‍ റാസ കുര്‍ബാന. ഷിക്കാഗോ സെന്റ്‌ മേരീസ്‌ ഫൊറോന ദേവാലയ വികാരിയും ക്‌നാനായ റീജിയന്‍ വികാരി ജനറലുമായ റവ. മോണ്‍സിഞ്ഞോര്‍ തോമസ്‌ മുളവനാല്‍ വചനസന്ദേശം നൽകും. തുടര്‍ന്ന്‌ വാലി ടീമിന്റെ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ഭക്തിസാന്ദ്രമായ പ്രദിക്ഷണവും വിശുദ്ധ കുബാനയുടെ ആശീർവാദവും. തുടര്‍ന്ന്‌ സ്‌നേഹ വിരുന്നും കല സന്ധ്യയും ഒരുക്കിയിട്ടുണ്ട്.

 

ഇൻഫന്റ് ജീസസ് കൂടാരയോഗത്തിലെ കുടുംബങ്ങളാണ് ഈ വർഷത്തെ തിരുനാൾ പ്രസുദേന്തിമാർ. വികാരി ഫാ. സിജു മുടക്കോടില്‍, കൈക്കാരന്മാരായ ജോണി മുട്ടത്തില്‍, റോജി കണ്ണാലില്‍, ഇൻഫന്റ് ജീസസ് കൂടാരയോഗം പ്രസിഡന്റ്‌ സ്‌മിത മാത്തുക്കുട്ടി അമ്മായികുന്നേല്‍, സെക്രട്ടറി ഇസബെല്ല മാക്കീല്‍, ട്രഷറര്‍ സിറിയക്‌ ചാഴികാട്ട്‌, സുനില്‍ - ജെന്നി പറയങ്കാലായില്‍, സ്റ്റീഫന്‍ കട്ടപ്പുറം, വിസി കല്ലിപ്പുറം, ബിനീഷ്‌ - ടീന മാനുങ്കല്‍, മാത്തുക്കുട്ടി അമ്മായികുന്നേല്‍, ടോമി കാക്കനാട്ട്, തോമസ്‌ പറയങ്കാലായില്‍, അനീഷ് ആട്ടയിൽ എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികൾ തിരുനാളിന്റെ ഒരുക്കങ്ങൾ പൂർത്തിയാക്കി വരുന്നു.

 



Latest

Copyrights@2016.