europe

തനിമയില്‍ പൊന്നോണം ബ്രിസ്ബനില്‍

Tiju Kannampally  ,  2017-08-29 12:07:03amm

തനിമയില്‍ പൊന്നോണം ബ്രിസ്ബനില്‍
ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും സാഹോദര്യത്തിന്റെയും നല്ലനാളുകളെ ഓര്‍മ്മപ്പെടുത്തുന്ന ചിങ്ങമാസത്തിലെ പൊന്നോണത്തിനെ വരവേല്‍ക്കാന്‍ ബ്രിസ്ബണിലെ ക്‌നാനായക്കാരും ഒരുങ്ങുന്നു. ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് ബ്രിസ്‌ബെയിന്റെ (KCCB) ആഭിമുഖ്യത്തില്‍ ഇത്തവണ ഓണം വിപുലമായി ആഘോഷിക്കുന്നു. എല്ലാവര്‍ഷവും നടത്തിക്കൊണ്ടു പോരുന്ന ക്യാമ്പും ഇത്തവണ നാലു ദിവസത്തേക്കാണ് ക്രമീകരിച്ചിരിക്കുന്നത്. 17നു ഞായറാഴ്ച അത്തപ്പുക്കളമിട്ട് ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കമാകും. അന്നേദിവസം KCCBയിലെ മറ്റു അംഗങ്ങളും വന്നുചേര്‍ന്നു "തനിമയില്‍ പൊന്നോണം" ഗംഭീരമാക്കാനുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതായി ഭാരവാഹികള്‍ അറിയിച്ചു നാടന്‍ കലാരൂപങ്ങളുടെ അവതരണങ്ങളും പുലികളിയും, ഓണത്തപ്പനെ വരവേല്‍പ്പും, ഓണക്കളികളും തിരുവാതിരയും എന്നു വേണ്ട ഓണപ്പകിട്ടാര്‍ന്ന വിവിധയിനം പരിപാടികള്‍ എല്ലാം ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. KCYL ബ്രിസ്ബനില്‍ രൂപം കൊണ്ടിട്ടു നടക്കുന്ന ആദ്യത്തെ പൊതുപരിപാടി എന്നതും ഈ പ്രാവശ്യത്തെ ഓണാഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടുന്നു.

Latest

Copyrights@2016.