america

ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ സമ്മേളനത്തിന് ചിക്കാേേഗായില്‍ തുടക്കം.

Saju Kannampally  ,  2017-08-26 07:20:01pmm

ചിക്കാഗോ: ഏഴാമത് ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ സമ്മേളനത്തിന് ചിക്കാേേഗായില്‍ തുടക്കം. സമ്മേളനം കേരള കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. 


ലോക തൊഴിലാളികള്‍ക്ക് എട്ടു മണിക്കൂര്‍ ജോലി ചെയ്യാനുള്ള അവകാശങ്ങള്‍ നേടിയെടുക്കാന്‍ നടന്ന ലോക തൊഴിലാളി സമരത്തിന്റെ സ്മരണയാണ് മെയ് ഒന്നാം തീയതി ലോകമെങ്ങും ആചരിക്കപ്പെടുന്നത്. സ്വാമി വിവേകാനന്ദന്റെ ചരിത്രപ്രസിദ്ധമായ ലോക സമ്മേളന പ്രസംഗം നടന്നതും ഈ ചരിത്ര ഭൂമിയിലായതും തന്നെ കൂടുതല്‍ ആവേശഭരിതനാക്കുന്നുവെന്ന് മന്ത്രി വെളിപ്പെടുത്തി.

പാലക്കാട് എം.പി എം.ബി രാജേഷ്, എം. സ്വരാജ് എം.എല്‍.എ. അളകനന്ദ, ആര്‍.എസ്. ചന്ദ്രശേഖര്‍, ഷാനി പ്രഭാകര്‍, ഉണ്ണി ബാലകൃഷ്ണന്‍, ആര്‍.എസ്, ബാബു, പി.വി. തോമസ്, ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ, ഫോമ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, എം.എന്‍.സി നായര്‍, ഡോ. മാണി സ്കറിയ, ജോര്‍ജ് ജോസഫ്, കൃഷ്ണ കിഷോര്‍ എന്നിവര്‍ സംസാരിച്ചു. ജോസ് കാടാപ്പുറം, അനില്‍ ആറന്മുള എന്നിവരായിരുന്നു എം.സിമാര്‍. 

നേഹാ ഹരിഹരന്‍ പ്രാര്‍ത്ഥനാഗാനം ആലപിച്ചു. കണ്‍വന്‍ഷന്‍ ചെയര്‍ ജോസ് കണിയാലി സ്വാഗതവും പ്രസ്ക്ലബ് പ്രസിഡന്റ് ശിവന്‍ മുഹമ്മ അധ്യക്ഷ പ്രസംഗവും നടത്തി.



Latest

Copyrights@2016.