america

ചിക്കാഗോ മലയാളീ അസോസിയേഷൻ ഓണാഘോഷംസെപ്റ്റംബർ 2 ന്

Saju Kannampally  ,  2017-08-26 03:06:43pmm റിപ്പോർട്ട് :ജിമ്മികണിയാലി

ഷിക്കാഗോ∙ ഷിക്കാഗോ മലയാളീ അസോസിയേഷൻ സെപ്‌റ്റംബർ 2 ന് നടത്തുന്ന ഓണാഘോഷങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി പ്രസിഡന്റ് രഞ്ജൻ എബ്രഹാം, സെക്രട്ടറി ജിമ്മി കണിയാലി, ട്രെഷറർ ഫിലിപ്പ് പുത്തൻപുരയിൽ എന്നിവർ അറിയിച്ചു. ഷിക്കാഗോയിലെ താഫ്ട് ഹൈ സ്കൂളിൽ (6530 W Bryn Mawr Ave, Chicago, IL 60631) വച്ചാണ് ഓണാഘോഷങ്ങൾ നടത്തുന്നത് . വൈകുന്നേരം 4 മണി മുതൽ 6 മണി വരെ ആയിരിക്കും 19 വിഭവങ്ങൾ അടങ്ങിയ ഓണ സദ്യ.

ചെണ്ട വാദ്യ മേളങ്ങളോടും താല പൊലിയേന്തിയ ബാലികമാരുടെയും അകമ്പടിയോടെ നടത്തുന്ന സാംസ്‌കാരിക ഘോഷയാത്രക്ക്‌ ശേഷം പ്രസിഡന്റ് രഞ്ജൻ അബ്രഹാമിന്റെ അധ്യക്ഷതയിൽ ചേരുന്ന പൊതു സമ്മേളനത്തിൽ മുൻ കേന്ദ്ര സഹ മന്ത്രി കൊടിക്കുന്നിൽ സുരേഷ് MP ആണ് മുഖ്യാതിഥി. ഫോമാ നാഷണൽ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, ഫൊക്കാന റീജിയണൽ വൈസ് പ്രസിഡന്റ് ഫ്രാൻസിസ് കിഴക്കേക്കുറ്റ് എന്നിവർ ആശംസകൾ അർപ്പിക്കും . ഷിക്കാഗോ മലയാളീ അസോസിയേഷൻ വിഭ്യാഭ്യാസ പ്രതിഭ പുരസ്‌കാരം ഷാന എബ്രഹാം വിരുത്തി കുളങ്ങരക്ക് സമ്മാനിക്കും. അതുപോലെ മറ്റു പ്രധാന മത്സരങ്ങളിൽ വിജയികളായവരുടെ സമ്മാന ദാനവും നടത്തും. ഷിക്കാഗോ മലയാളി അസോസിയേഷൻ വിവിധ പ്രവർത്തനങ്ങളിൽ 500 ഡോളറോ അതിൽ കൂടുതലോ നൽകിയ എല്ലാ സ്പോൺസർ മാരെയും ആദരിക്കും

രണ്ടര മണിക്കൂർ നീണ്ടു നിൽക്കുന്ന കലാസന്ധ്യയിൽ ഷിക്കാഗോയിലെ വിവിധ ഡാൻസ് സ്കൂളുകൾ ഉന്നത നിലവാരം പുലർത്തുന്ന കലാപരിപാടികൾ അവതരിപ്പിക്കും. കലാപരിപാടികളുടെ അവസാനം നറുക്കെടുപ്പ് ഉണ്ടായിരിക്കും. പരിപാടികൾക്ക് ജിമ്മി കണിയാലി, ഫിലിപ്പ് പുത്തൻപുരയിൽ, ജോൺസൻ കണ്ണൂക്കാടൻ, ജിതേഷ് ചുങ്കത്ത്, ഷാബു മാത്യു, സിബിൾ ഫിലിപ്പ്, സിമി ജെസ്റ്റോ ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകും.

ഓണാഘോഷങ്ങളുടെ വിജയകരമായ നടത്തിപ്പിനായി അച്ചൻ കുഞ്ഞു മാത്യു , ചാക്കോ തോമസ് മറ്റത്തിപറമ്പിൽ, ജേക്കബ് മാത്യു പുറയംപള്ളിൽ , ജോസ് സൈമൺ മുണ്ടപ്ലാക്കിൽ, ജോഷി മാത്യു പുത്തൂരാൻ, ജോഷി വള്ളിക്കളം, മനു നൈനാൻ , മത്തിയാസ് പുല്ലാപ്പള്ളിൽ, ഷിബു മുളയാനിക്കുന്നേൽ, സ്റ്റാൻലി മാത്യു കളരിക്കമുറി, സണ്ണി മൂക്കെട്ട് , സക്കറിയ ചേലക്കൽ, ടോമി അംബേനാട്ട്, ബിജി സി മാണി എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റി കൾ രൂപീകരിച്ചു പ്രവർത്തനം തുടങ്ങി കഴിഞ്ഞു.

ഷിക്കാഗോ മലയാളീ അസോസിയേഷൻ നടത്തുന്ന എല്ലാ പരിപാടികളും കൃത്യ സമയത്തു തന്നെ തുടങ്ങുമെന്നതിനാൽ 4 മണിക്ക് തന്നെ എല്ലവരും താഫ്ട് ഹൈ സ്കൂളിൽ എത്തിച്ചേരേണ്ടതാണെന്നു ഭാരവാഹികൾ അഭ്യർഥിച്ചു

 



Latest

Copyrights@2016.