america

200 താമ്പാ വനിതകളുടെ തിരുവാതിര സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു | Video Available

Editor  ,  2017-08-21 07:24:46amm

200 താമ്പാ വനിതകളുടെ തിരുവാതിര സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു താമ്പാ : താമ്പാ മലയാളീ അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ഈ വർഷത്തെ ഓണാഘോഷത്തിൽ ലോക ശ്രദ്ധ പിടിച്ചുപറ്റിയ തിരുവാതിര കളിയുമായി മലയാളി സമൂഹത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. 200 ൽ പരം വനിതകൾ കേരള തനിമയിൽ സെറ്റ് സാരിയും നീല ബ്ലൗസും അണിഞ്ഞ ഹാൾ നിറഞ്ഞു കവിഞ്ഞു മലയാളത്തിന്റെ ഓണത്തെ അക്ഷരാർത്തത്തിൽ അന്വര്ത്തമാക്കുകയായിരുന്നു , ഏറെ നാളത്തെ ശ്രമത്തിന്റെ അവസാനം ലോകം ശ്രേദ്ധിക്ക പെട്ട ഒരു തിരുവാതിര അവതരിപ്പിക്കാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യത്തിൽ ആണ് മലയാളീ അസോസിയേഷൻ ഭാരവാഹികളും സംഘാടകരും, ഈ സംരഭത്തിന്റെ പ്രധാന കോർഡിനേറ്റർ കൂടിയായ ജെസ്സി കുളങ്ങരയും .ഏറെ മനോഹരമായ ഈ തിരുവാതിര കളിയിൽ പങ്കെടുത്ത എല്ലാ മലയാളീ മങ്കമാർക്കും KVTV ടീമിന്റെ അഭിന്ദനങ്ങൾ . താമ്പാ ക്നാനായ അസോസിയേഷൻ അംഗങ്ങളായ 40 ൽ അധികം വനിതകളാണ് ഈ മഹാ തിരുവാതിരയിൽ അംഗങ്ങളായത് . ഏവർക്കും ക്നാനായ വോയിസിന്റ് അഭിന്ദനങ്ങൾ. ഡോണ പടിക്കപ്പറമ്പിൽ ടാമ്പാ: മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡയുടെ (എം.എ.സി.എഫ്) ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 19-നു ഫ്‌ളോറിഡയിലെ ടാമ്പായില്‍ നടന്ന 201 വനിതകളുടെ തിരുവാതിര സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്നു. എം.എ.സി.എഫിന്റെ ഇരുപത്തേഴാമത് ഓണാഘോഷത്തിന്റെ ഭാഗമായാണ് മെഗാ തിരുവാതിര സംഘടിപ്പിച്ചത്. ലോക മലയാളികളുടെ ശ്രദ്ധതന്നെ ടാമ്പായിലേക്ക് കൊണ്ടുവരുവാന്‍ ഈ തിരുവാതിരകളിക്കായി. 201 വനിതകള്‍ ഒരേ വേഷത്തില്‍ അണിനിരക്കുന്ന തിരുവാതിര എന്ന ന്യൂസ് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വന്നിരുന്നെങ്കിലും, പ്രമുഖ ചാനലുകളോ മലയാളികളോ അതത്ര കാര്യമായി എടുത്തിരുന്നില്ല. എല്ലാ അസോസിയേഷനുകളും കാണിക്കാറുള്ളതുപോലെ ഓണത്തിന് ആളുകളെ കൂട്ടുവാനുള്ള ഒരു വാര്‍ത്ത എന്നേ പലരും കരുതിയിരുന്നുള്ളൂ. ഇപ്പോള്‍ ലൈവ് കവറേജ് എടുക്കുവാന്‍ കഴിഞ്ഞില്ലെന്നു വൈഷമ്യത്തിലാണ് എല്ലാവരും. നൂറുകണക്കിന് ആളുകള്‍ സോഷ്യല്‍മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഓരോന്നിനും ആയിരക്കണക്കിനാണ് കാണികള്‍. അസോസിയേഷന്റെ ഒഫീഷ്യല്‍ വീഡിയോ വരുവാനായി കത്തിരിക്കുകയാണ് എല്ലാവരും. ഇരുനൂറില്‍പ്പരം വനിതകള്‍ കേരളത്തനിമയില്‍ സെറ്റുസാരിയും, നീല ബ്ലൗസും, സ്വര്‍ണ്ണനിറത്തിലുള്ള മാലയും, ഒരേ രീതിയിലുള്ള കേശാലങ്കാരവും, മുല്ലപ്പൂവും അണിഞ്ഞ് ഹാള്‍ നിറഞ്ഞുകവിഞ്ഞ് ഓണത്തെ അവര്‍ അക്ഷരാര്‍ത്ഥത്തില്‍ അന്വര്‍ത്ഥമാക്കി. ഏറെ നാളത്തെ ശ്രമത്തിന്റെ അവസാനം ലോകം ശ്രദ്ധിച്ച ഒരു തിരുവാതിര അവതരിപ്പിക്കുവാന്‍ കഴിഞ്ഞതിന്റെ ചാര്‍താര്‍ത്ഥ്യത്തിലാണ് മലയാളി അസോസിയേഷന്‍ ഭാരവാഹികളും തിരുവാതിരയുടെ സംഘാടകരും. തിരുവാതിര ഒരു മഹാ സംഭവമാക്കിത്തീര്‍ത്തതിനു പിന്നില്‍ പ്രവര്‍ത്തിച്ച പ്രധാനപ്പെട്ടവര്‍: അഞ്ജനാ ഉണ്ണികൃഷ്ണന്‍, അനീനാ ലാസര്‍, ഷീലാ ഷാജു, സാലി മച്ചാനിക്കല്‍, ഡോണാ ഉതുപ്പാന്‍, ലക്ഷ്മി രാജേശ്വരി എന്നിവരാണ്. മനോഹരമായ ഈ തിരുവാതിരയുടെ കോറിയോഗ്രാഫി നിര്‍വഹിച്ചത് ജെസ്സി കുളങ്ങരയാണ്. കഴിഞ്ഞവര്‍ഷം തട്ടുകട പരിപാടി നടത്തിയും അസോസിയേഷന്‍ ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു. എം.എ.സി.എഫ് ഇനിയെന്താണ് ചെയ്യുന്നതെന്ന് അറിയാന്‍ കാത്തിരിക്കുകായ് അമേരിക്കന്‍ മലയാളികള്‍. സംഘടനാപാടവം തെളിയിച്ചിട്ടുള്ള ഒരുകൂട്ടം ആളുകളാണ് എം.എ.സി.എഫിന്റെ എക്കാലത്തേയും ശക്തി.. ഏറെ മനോഹരമായ ഈ തിരുവാതിര കളിയിൽ പങ്കെടുത്ത എല്ലാ മലയാളീ മങ്കമാർക്കും KVTV ടീമിന്റെ അഭിന്ദനങ്ങൾ .Latest

Copyrights@2016.