america

ബ്രദർ.ജോസഫ് തച്ചാറ വൈദിക വസ്ത്രം സ്വീകരിച്ചു.

Saju Kannampally  ,  2017-08-10 04:12:34amm സ്റ്റീഫൻ ചൊള്ളബേൽ

 ചിക്കാഗോ സീറോമലബാർ രൂപതയിലെ ക്നാനായ റീജിയണിൽപ്പെട്ട ഹുസ്റ്റൻ സെ.മേരിസ് ഫോറോന ഇടവകാംഗമായ ബ്ര. ജോസഫ് (അംഗിത്ത്) ചിക്കാഗോയിലെ മോർട്ടൺഗ്രോവ് സെ .മേരിസ് ക്നാനായ ദൈവാലയത്തിൽവച്ച് അഭി.മാർ ജേക്കബ് അങ്ങാടിയത്തിൽ നിന്ന് വൈദിക വസ്ത്രം സ്വീകരിച്ചു. കോട്ടയം അതിരൂപതക്ക്കവേണ്ടി ആലുവാ മംഗലപ്പുഴ സെമിനാരിയിൽ നിന്ന് തത്വശാസ്ത്ര പഠനം പൂർത്തിയാക്കിയ ബ്ര. അംഗിത്ത്, തച്ചാറ മാത്യുവിന്റെയും ജിന്നുവിന്റെയും പുത്രനാണ് . ചാക്കോച്ചൻ ഏകസഹോദരൻ.

 ദൈവശാസ്ത്ര പഠനത്തിനായി ബ്ര. അംഗിത്ത് ചിക്കാഗോയിലെ മൊണ്ടലൈൻ റീജിയണൽ സെമിനാരിയിലേയ്ക് പ്രവേശിക്കുകയാണ്. ആഗസ്റ്റ് 6 ന് മോർട്ടൺഗ്രോവ് സെ.മേരിസ് ക്നാനായ ദൈവാലത്തിലെ പ്രധാന തിരുനാളിന്റെ പ്രാരംഭദിനത്തിൽ നടന്ന വൈദിക വസ്ത്രസ്വീകരണ കർമ്മങ്ങളിലും ദിവ്യബലിയിലും  അഭി.മാർ ജേക്കബ് അങ്ങാടിയത്ത് മുഖ്യകാർമ്മികത്വം വഹിച്ചു. വികാരി ജനറാളും ക്നാനായ റീജിയണൽ ഡയറക്ടറുമായ മോൺ.തോമസ് മുളവനാൽ, ഫാ.ബോബൻ വട്ടംപുറത്ത്, ഫാ.സജി എളബാശ്ശേരി, ഫാ. ജോസ് ചൂരവേലിക്കുടിലിൽ എന്നിവർ സഹകാർമ്മികരായിരുന്നു. 
                                                                                                                                                  

 

 



Copyrights@2016.