india

ഇന്നത്തെ യുവത്വം! നാളെയുടെ പ്രതീക്ഷ...

Tiju Kannampally  ,  2017-07-15 03:45:32amm

ഇന്നത്തൈ യുവത്വം! നാളെയുടെ പ്രതീക്ഷ...
ഓരോ സമൂഹവും ഒരു പൂച്ചെണ്ടിന് സമമാണ്. അതിനെ ഏറ്റവും മനോഹരമാക്കുന്നത് പൂമൊട്ടുകളാകുന്ന യുവത്വം തന്നെയാണ്. യുവജനത ഒരു സമൂഹത്തിന്റെ സാരഭൂതവും അവിഭാജ്യമവുമായഘടകമാണ്. അവരില്ലാത്ത ്ഒരു സമൂഹം അപൂര്‍ണ്ണവുമാണ്. അതുകൊണ്ടു തന്നെ ഇന്നത്തൈ യുവജനത നാളയുടെ ശക്തിയും പ്രത്യാശയും ആണ്. അവര്‍ നമ്മുടെ നാടിന്റെ, സമൂഹത്തിന്റെ രാജ്യത്തിന്റെ ഭാവിയാണ് മാറ്റത്തിന്റെ പ്രേരകശക്തിയാണ്.സത്യസന്ധതയും ദൈവബോധവും നീതി മാനുഷിക മൂല്യങ്ങളും മുറുകെ പിടിച്ചുകൊണ്ട്് രാജ്യത്തെയും, സമൂഹത്തെയും മുന്നില്‍ നിന്ന് നയിക്കേണ്ടത് യുവജനങ്ങളാണ്. തങ്ങളുടെ കഴിവുകളും ഭാവനയും കരുത്തും വിദ്യാഭ്യാസവും നമ്മുടെ നാടിന്റെ നന്മയ്ക്കും പുരോഗതിക്കും വേണ്ടി ഉപയോഗിക്കാന്‍ കടപ്പെട്ടവരാണ് യുവജനങ്ങള്‍.മാറ്റത്തിന്റൈ പ്രവാചകരായ യുവജനതയാണ് ഒരു സമൂഹത്തിന്റെ ്‌നട്ടെല്ല് മൂല്യബോധമുള്ളു ഒരു സമൂഹത്തെ കെട്ടിപ്പടുത്താന്‍ അവര്‍ക്കേ കഴിയൂ, അതുവഴി ശോഭനമായ ഒരു ഭാവിയേയും.എന്നാല്‍ കുറ്റപ്പെടുത്തലുകള്‍ക്ക് എല്ലായ്‌പ്പോഴും വിധേയരാകുന്നതും യുവതലമുറയാണ്. ഒരിക്കല്‍ താങ്ങ് ചിസാങ്ങ് എന്ന സന്യാസി പരാതിപ്പെട്ടത്. യുവാക്കള്‍ തങ്ങളെക്കുറിച്ച് മാത്രമേ ചിന്തിക്കുന്നുള്ളൂ എന്നാണ്. പ്രശസ്ത നാടകകൃത്ത് ബെര്‍ണാഡ് ഷാ പറഞ്ഞത്.് Youth is Wasted on the Young എന്നാണ് എന്നാല്‍ ഈ പ്രബുദ്ധരായ ബുദ്ധിജീവികളില്‍ ആരെങ്കിലും യുവജനങ്ങളോടൊപ്പം കുറച്ചെങ്കിലും സമയം ചിലവഴിച്ചിട്ടുണ്ടോ എന്നു  സംശയമാണ്. അവര്‍ എപ്പോഴെങ്കിലും യൗവ്വനത്തിന്റെ അതിരില്ലാത്ത പ്രത്യാശയും ആവേശവും ഉത്സാഹവും അനുഭവിച്ചിട്ടുണ്ടാവാന്‍ സാധ്യതയില്ല. ചെറുപ്പക്കാരെക്കുറിച്ച് ബര്‍ണാഡ് ഷാ നടത്തിയ അഭിപ്രായ പ്രകടനത്തിന് Wisdom is Wasted on the old എന്നാണ് ചിലര്‍ മറുപടി കൊടുത്തത്.നമ്മുടെ ജീവിതശൈലിയെ ഭീഷണിപ്പെടുത്തുന്ന നിരവധി പ്രശ്‌നങ്ങള്‍ക്ക്  മുതിര്‍ന്നവര്‍ തന്നെയാണ് കാരണം. വായുമലിനീകരണം, അസമത്വം, ജീവിവര്‍ഗ്ഗങ്ങളുടെ വംശനാശം, ജൈവവൈവിധ്യങ്ങളുടെ നഷ്ടപ്പെടല്‍ എന്നിവ ഉദാഹരണങ്ങളില്‍ ചിലത് മാത്രം. മാറ്റത്തിന്റെ ബാറ്റണ്‍ യുവതലമുറയക്ക ്‌കൈമാറാന്‍ സമയമായി. നാളെയുടെ രക്ഷകന്‍ നമ്മോടൊപ്പമുണ്ട്. അത് ഇന്നത്തെ യുവത്വമാണ്. അവരാണ് നാളത്തെ മാറ്റത്തിന്റെ ശക്തി.ചെറുപ്പക്കാര്‍ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. വിദ്യാഭ്യാസമാണ് നമ്മുടെ രാജ്യത്തിന്റെ ഭാവിയെ നിര്‍ണ്ണയിക്കുന്നത്.ഓരോ നിമിഷവും വിലപ്പെട്ടതാണ്. നാം നഷ്ടപ്പെടുത്തുന്ന ഓരോ നിമിഷവും ഭാവിയിലേക്കുളള വലിയ നഷ്ടമാണ്. അതുകൊണ്ട് നമ്മുടെ വിലപ്പെട്ട സമയം ജ്ഞാനപൂര്‍വ്വം   ഉപയോഗിക്കണം. നാളെയുടെ പ്രതീക്ഷയാണ് ഇന്നത്തെ  യുവത്വം എന്ന് മനസ്സിലാക്കി ആ ചുമതല ഏറ്റെടുക്കാനുളള ഉത്തരവാദിത്തം നമുക്ക്  ഓരോരുത്തര്‍ക്കും ഉണ്ട്. നാളെയുടെ നിധിനിക്ഷേപങ്ങളായ യുവജനങ്ങള്‍, തങ്ങളുടെ ഏറ്റവും വലിയ സ്വത്ത് ആരോഗ്യവും കഴിവും അറിവുംവിദ്യാഭ്യാസവും ആണെന്ന് ്തിരിച്ചറിയണം.പഴമയില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് ഒരു പുതുലോകത്തെ സ്വപ്നം കാണാന്‍ നാം പഠിക്കണം.
 വരും തലമുറകള്‍ക്ക്  ഉചിതമായ ഒരു ഭാവി ഒരുക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്.നമ്മുടെ നാടിന്റെ ശോഭന ഭാവി ഇന്നത്തെ യുവതലമുറയുടെ കൈകളിലാണ് അവര്‍ക്ക് മികച്ച വിദ്യാഭ്യാസവും ആരോഗ്യവും ആത്മാര്‍ത്ഥതയും  മാനുഷിക മൂല്യങ്ങളും ഉണ്ടെങ്കില്‍ നമ്മുടെ രാജ്യത്തിന്റെ ഭാവി സുന്ദരവും പ്രശോഭിതവും ആകും എന്ന് നിസംശയം പറയാം.ഇന്നലെയും നാളെയെയും ബന്ധിപ്പിക്കുന്ന പാലമാണ് യുവജനത. ആ പാലത്തിന്റെ ദൃഢതയെയുംബലത്തെയും നിര്‍ണ്ണയിക്കുന്നത് കുടുംബം, സംസ്‌കാരം, വിദ്യാഭ്യാസം തുടങ്ങിയവയാണ്. പഴമയുടെ മൂല്യങ്ങളും പാരമ്പര്യവും മുറുകെ പിടിച്ചുകൊണ്ട് പുതുലോകത്തിന്റെ വഴികളെ സ്വീകരിക്കാനും അംഗീകരിക്കാനും നമുക്കാവണം. ഇങ്ങനെയാണ് ഭൂത കാലത്തെയും ഭാവിയെയും ബന്ധിപ്പിക്കുന്ന കണ്ണിയാവാന്‍ നമുക്ക് കഴിയുന്നത്. യുവജനതയെ ഏറ്റവും സ്വാധീനിക്കുന്നത് അവരുടെ കുടുംബങ്ങള്‍ തന്നെയാണ്. ഒരു വ്യക്തി പിറന്നു വീഴുന്നത് ് കുടുംബത്തിലേക്കാണ്. അവിടെയാണ് . അവന്റെ സ്വഭാവവും വ്യക്തിത്വവും രൂപീകരിക്കപ്പെടുന്നത്. കുടുംബങ്ങള്‍ക്കാണ് ഒരു വ്യക്തിയുടെ സംസ്‌കാരത്തിനും സ്വഭാവ രൂപീകരണത്തിനും വിദ്യാഭ്യാസത്തിനും മൂല്യബോധങ്ങള്‍ക്കും മുതല്‍ക്കൂട്ട് ആകാനാവുക. നാളെയെ വാര്‍ത്തെടുക്കുന്നത ്ഓരോ കുടുംബങ്ങളിലാണ് എന്ന് ഓര്‍ക്കുക. ഈ ചിന്ത നമ്മില്‍ ഓരോരുത്തരിലും ഏല്‍പ്പിക്കുന്ന ഉത്തരവാദിത്തത്തിന്റെ ഭാരം എത്രത്തോളമാണ് പറയേണ്ടതില്ലല്ലോ. സംസ്‌കാരം കുടുംബത്തില്ത നിന്നാണ് രൂപപ്പെടുന്നത്. ക്‌നാനായ ജനതയുടെ പരമ്പരാഗത ആചാരവും തനിമയും ഒരുമയും മറ്റ് മൂല്യങ്ങളും ഇന്നും  തുടര്‍ന്നു കൊണ്ടു  െപോവുന്നതില്‍ കുടുംബാങ്ങള്‍ക്കും നമ്മുടെ പൂര്‍വ്വികര്‍ക്കുമുളള പങ്ക് എടുത്ത് പറയേണ്ടതാണ്. നാം മുന്നോട്ടു വയ്ക്കുന്ന മൂല്യബോധങ്ങള്‍ നമുക്ക്
്  സമൂഹത്തില്‍ ബഹുമാനം നേടി തരും എന്ന  കാര്യത്തില്‍ സംശയമില്ല. ഇതിന ്ഉദാഹരണങ്ങളുടെ ആവശ്യമി്ല്ലല്ലോ .ബഹുമാന്യനായ അമ്‌ലാന്‍ ഷാകിന്‍ ചോദിച്ചത് "എനിക്ക് 100 യുവാക്കളെ തരൂ,ഞാന്‍ നിങ്ങള്‍ക്ക ്പുതിയ ഒരിന്ത്യ തരാം" എന്നണ്. ""ഒരു വ്യക്തിിയുടെ ജീവിതത്തിലെ ഏറ്റവും നല്ലതും വിലപിടിപ്പുളളതുമായ സമയം ആ വ്യക്തി യുവത്വത്തിലായിരിക്കുമ്പോഴാണ്. ഈ കാലഘട്ടം എങ്ങനെ വിനിയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് വരുംകാലങ്ങളുടെ സ്വഭാവം നിര്‍ണ്ണയിക്കപ്പെടുന്നത്."" എന്നാണ്തത്വചിന്തകനായ സ്വാമി വിവേകാനന്ദന്‍ പറഞ്ഞിരിക്കുന്നത്. യുവജനത ഒരു രാജ്യത്തിനും ലോകത്തിനുംഎത്ര വിലപ്പെട്ടതാണ് എന്ന് ഇവരുടെ വാക്കുകളില്‍ നിന്ന്  വ്യക്തമാണ്. യുവജനതയ്ക്ക് അവര്‍ അര്‍ഹിക്കുന്ന പ്രചോദനവും അംഗീകാരവും അവസരങ്ങളും നല്‍കിയാല്‍ അവര്‍ക്ക്  ഈ ലോകത്തെ തന്നെ മാറ്റി മറിയ്ക്കാനാവും. ഒരു മാര്‍ഗ്ഗ ദീപത്തിന് അവരെ ഉദ്ദീപിപ്പിക്കാനുംനേരായ മാര്‍ഗ്ഗത്തില്‍ നയിക്കാനും സാധിക്കും. ഓരോ വീഥിയിലും ഇത്തരത്തില്‍ ഉളള  മാതൃകാ ദീപങ്ങളെ കാണാന്‍ സാധിക്കും. KCYL പോലുളള സംഘടനകള്‍ ഇതിനുദാഹരണമാണ്.ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ട് വിശ്വാസത്താല്‍ ഒരുമിക്കപ്പെട്ട ഒരു സമൂഹമാണല്ലോ നാം.യുവജനങ്ങള്‍ യുവാവായ ക്രിസ്തുവിനെ മാതൃകയാവേണ്ടതുണ്ട്. അവര്‍ ക്രിസ്തുവിന്റെ അനുയായികളാണെന്ന്പറയേണ്ടതില്ലല്ലോ? എന്നാല്‍ ഈ സത്യം എത്ര യുവജനങ്ങള്‍ മനസിലാക്കിയിട്ടുണ്ട് എന്നതില്‍ സംശയമുണ്ട്. അതോടൊപ്പം  നമുക്കറിയാം കേത്തോലിക്കാസഭ വരുംനാളുകളില്‍ യുവജനവര്‍ഷമായി ആചരിക്കാന്‍ പോവുകയാണല്ലോ. "യുവജനങ്ങള്‍, വിശ്വാസവും ജീവിതപാത കണ്ടെത്തലും" എന്ന വിഷയത്തില്‍ ആസ്പദമാക്കി റോമില്‍ നടക്കുവാന്‍ പോകുന്ന മെത്രാന്മാരുടെ സിനഡിന്റെ വിജയത്തിനായി
 നമുക്ക് ് പ്രാര്‍ത്ഥിക്കാം. ഇതില്‍ നിന്ന് ഇന്ന് സഭ യുവജനങ്ങക്ക്  നല്‍കുന്ന പ്രാധാന്യം നമുക്ക് ്മനസിലാക്കാവുന്നതേയുളളു ഈ തലമുറയിലെ യുവജനങ്ങള്‍ കൂടുതലായി ക്രിസ്തുവിനോടും സഭയോടും അടുക്കുവാന്‍ നമുക്ക് ഒന്നുചേര്‍ന്ന് പ്രാര്‍ത്ഥിക്കാം .ഇന്ന്  ക്രമാതീനമായി ഉയര്‍ന്നുകൊണ്ടിരിക്കുന്ന ക്രിമിനല്‍ കേസുകളുടെ എണ്ണവും അവയില്‍ യുവജനങ്ങളുടെ പങ്കും നമ്മെ ആകുലരാക്കുന്നുണ്ട്. കഞ്ചാവിന്റെയും  മദ്യത്തിന്റെയും മയക്കുമരുന്നിന്റെയുംഅടിമകളാവുന്ന ധൂര്‍ത്ത പുത്രന്മാരുടെ എണ്ണത്തിലുളള വര്‍ദ്ധനവ് വിസ്മരിക്കാനാവില്ല്. എങ്ങോട്ടാണ് യുവതലമുറയുടെ പോക്ക് എന്നത് ഒരു വലിയ ചോദ്യമായി അവശേഷിക്കുംമ്പോഴും അവരെ തിരിച്ചു കൊണ്ടുവരാനുളള വഴികളും സാധ്യതകളും അസ്തമിച്ചിട്ടല്ല എന്നും നാം  തിരിച്ചറിയുന്നടുത്ത് മാറ്റത്തിന്റെ കാഹളം മുഴങ്ങും. സ്ത്രീകളെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നിടത്താണ് ആ മാറ്റം തുടങ്ങുക. കുടുംബബന്ധങ്ങള്‍ ദൃഢമാക്കി യുവതലമുറയെ കുടുംബങ്ങളിലേക്ക് തിരികെ കൊണ്ടു വരുമ്പോള്‍ ആ മാറ്റം പൂര്‍ണ്ണമാകും.ഭാവിയെ മാത്രം സ്വപ്നം കാണാതെ, ഇന്നാണ് നാളെയെ വര്‍ത്തെടുക്കുന്നത് എന്ന് മറക്കാതിരിക്കുക. നമുക്ക്  ദാനമായി കിട്ടിയ യൗവ്വനത്തെ ദൈവത്തിനും പ്രീതികരമായും നാടിനും വീടിനും സമൂഹത്തിനും ഉപകാരപ്രദമായും മാറ്റാന്‍ നമുക്ക് ശ്രമിക്കാം തുടങ്ങിവച്ചതുപോലെ പൂച്ചെണ്ടിന് മനോഹരമാക്കുന്നതില്‍ അതിലെ ഓരോ പൂവിനും അതിന്റേതായ പങ്കുണ്ട് എന്നതുപോലെ ഒരു സമൂഹത്തെ പൂര്‍ണ്ണമാക്കുന്നത് യുവജനങ്ങളും അവരുടെ കടമകള്‍ ഭംഗിയായി നിര്‍വഹിക്കുമ്പോഴാണ് .  അപ്പോഴാണ്, ആ പൂച്ചെണ്ട് അതിമനോഹരവും സുന്ദരവും ആര്‍ഷകവും ആകുന്നത്.
ഏവര്‍ക്കും യുവജനദിനത്തിന്റെ എല്ലാവിധ മംഗളങ്ങളും ഒത്തിരി സ്‌നേഹത്തോടെ നേരുന്നു.

ഓരോ സമൂഹവും ഒരു പൂച്ചെണ്ടിന് സമമാണ്. അതിനെ ഏറ്റവും മനോഹരമാക്കുന്നത് പൂമൊട്ടുകളാകുന്ന യുവത്വം തന്നെയാണ്. യുവജനത ഒരു സമൂഹത്തിന്റെ സാരഭൂതവും അവിഭാജ്യമവുമായഘടകമാണ്. അവരില്ലാത്ത ്ഒരു സമൂഹം അപൂര്‍ണ്ണവുമാണ്. അതുകൊണ്ടു തന്നെ ഇന്നത്തെ യുവജനത നാളയുടെ ശക്തിയും പ്രത്യാശയും ആണ്. അവര്‍ നമ്മുടെ നാടിന്റെ, സമൂഹത്തിന്റെ രാജ്യത്തിന്റെ ഭാവിയാണ് മാറ്റത്തിന്റെ പ്രേരകശക്തിയാണ്.സത്യസന്ധതയും ദൈവബോധവും നീതി മാനുഷിക മൂല്യങ്ങളും മുറുകെ പിടിച്ചുകൊണ്ട്് രാജ്യത്തെയും, സമൂഹത്തെയും മുന്നില്‍ നിന്ന് നയിക്കേണ്ടത് യുവജനങ്ങളാണ്. തങ്ങളുടെ കഴിവുകളും ഭാവനയും കരുത്തും വിദ്യാഭ്യാസവും നമ്മുടെ നാടിന്റെ നന്മയ്ക്കും പുരോഗതിക്കും വേണ്ടി ഉപയോഗിക്കാന്‍ കടപ്പെട്ടവരാണ് യുവജനങ്ങള്‍.മാറ്റത്തിന്റൈ പ്രവാചകരായ യുവജനതയാണ് ഒരു സമൂഹത്തിന്റെ ്‌നട്ടെല്ല് മൂല്യബോധമുള്ളു ഒരു സമൂഹത്തെ കെട്ടിപ്പടുത്താന്‍ അവര്‍ക്കേ കഴിയൂ, അതുവഴി ശോഭനമായ ഒരു ഭാവിയേയും.എന്നാല്‍ കുറ്റപ്പെടുത്തലുകള്‍ക്ക് എല്ലായ്‌പ്പോഴും വിധേയരാകുന്നതും യുവതലമുറയാണ്. ഒരിക്കല്‍ താങ്ങ് ചിസാങ്ങ് എന്ന സന്യാസി പരാതിപ്പെട്ടത്. യുവാക്കള്‍ തങ്ങളെക്കുറിച്ച് മാത്രമേ ചിന്തിക്കുന്നുള്ളൂ എന്നാണ്. പ്രശസ്ത നാടകകൃത്ത് ബെര്‍ണാഡ് ഷാ പറഞ്ഞത്.് Youth is Wasted on the Young എന്നാണ് എന്നാല്‍ ഈ പ്രബുദ്ധരായ ബുദ്ധിജീവികളില്‍ ആരെങ്കിലും യുവജനങ്ങളോടൊപ്പം കുറച്ചെങ്കിലും സമയം ചിലവഴിച്ചിട്ടുണ്ടോ എന്നു  സംശയമാണ്. അവര്‍ എപ്പോഴെങ്കിലും യൗവ്വനത്തിന്റെ അതിരില്ലാത്ത പ്രത്യാശയും ആവേശവും ഉത്സാഹവും അനുഭവിച്ചിട്ടുണ്ടാവാന്‍ സാധ്യതയില്ല. ചെറുപ്പക്കാരെക്കുറിച്ച് ബര്‍ണാഡ് ഷാ നടത്തിയ അഭിപ്രായ പ്രകടനത്തിന് Wisdom is Wasted on the old എന്നാണ് ചിലര്‍ മറുപടി കൊടുത്തത്.നമ്മുടെ ജീവിതശൈലിയെ ഭീഷണിപ്പെടുത്തുന്ന നിരവധി പ്രശ്‌നങ്ങള്‍ക്ക്  മുതിര്‍ന്നവര്‍ തന്നെയാണ് കാരണം. വായുമലിനീകരണം, അസമത്വം, ജീവിവര്‍ഗ്ഗങ്ങളുടെ വംശനാശം, ജൈവവൈവിധ്യങ്ങളുടെ നഷ്ടപ്പെടല്‍ എന്നിവ ഉദാഹരണങ്ങളില്‍ ചിലത് മാത്രം. മാറ്റത്തിന്റെ ബാറ്റണ്‍ യുവതലമുറയക്ക ്‌കൈമാറാന്‍ സമയമായി. നാളെയുടെ രക്ഷകന്‍ നമ്മോടൊപ്പമുണ്ട്. അത് ഇന്നത്തെ യുവത്വമാണ്. അവരാണ് നാളത്തെ മാറ്റത്തിന്റെ ശക്തി.ചെറുപ്പക്കാര്‍ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. വിദ്യാഭ്യാസമാണ് നമ്മുടെ രാജ്യത്തിന്റെ ഭാവിയെ നിര്‍ണ്ണയിക്കുന്നത്.ഓരോ നിമിഷവും വിലപ്പെട്ടതാണ്. നാം നഷ്ടപ്പെടുത്തുന്ന ഓരോ നിമിഷവും ഭാവിയിലേക്കുളള വലിയ നഷ്ടമാണ്. അതുകൊണ്ട് നമ്മുടെ വിലപ്പെട്ട സമയം ജ്ഞാനപൂര്‍വ്വം   ഉപയോഗിക്കണം. നാളെയുടെ പ്രതീക്ഷയാണ് ഇന്നത്തെ  യുവത്വം എന്ന് മനസ്സിലാക്കി ആ ചുമതല ഏറ്റെടുക്കാനുളള ഉത്തരവാദിത്തം നമുക്ക്  ഓരോരുത്തര്‍ക്കും ഉണ്ട്. നാളെയുടെ നിധിനിക്ഷേപങ്ങളായ യുവജനങ്ങള്‍, തങ്ങളുടെ ഏറ്റവും വലിയ സ്വത്ത് ആരോഗ്യവും കഴിവും അറിവുംവിദ്യാഭ്യാസവും ആണെന്ന് ്തിരിച്ചറിയണം.പഴമയില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് ഒരു പുതുലോകത്തെ സ്വപ്നം കാണാന്‍ നാം പഠിക്കണം.

 വരും തലമുറകള്‍ക്ക്  ഉചിതമായ ഒരു ഭാവി ഒരുക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്.നമ്മുടെ നാടിന്റെ ശോഭന ഭാവി ഇന്നത്തെ യുവതലമുറയുടെ കൈകളിലാണ് അവര്‍ക്ക് മികച്ച വിദ്യാഭ്യാസവും ആരോഗ്യവും ആത്മാര്‍ത്ഥതയും  മാനുഷിക മൂല്യങ്ങളും ഉണ്ടെങ്കില്‍ നമ്മുടെ രാജ്യത്തിന്റെ ഭാവി സുന്ദരവും പ്രശോഭിതവും ആകും എന്ന് നിസംശയം പറയാം.ഇന്നലെയും നാളെയെയും ബന്ധിപ്പിക്കുന്ന പാലമാണ് യുവജനത. ആ പാലത്തിന്റെ ദൃഢതയെയുംബലത്തെയും നിര്‍ണ്ണയിക്കുന്നത് കുടുംബം, സംസ്‌കാരം, വിദ്യാഭ്യാസം തുടങ്ങിയവയാണ്. പഴമയുടെ മൂല്യങ്ങളും പാരമ്പര്യവും മുറുകെ പിടിച്ചുകൊണ്ട് പുതുലോകത്തിന്റെ വഴികളെ സ്വീകരിക്കാനും അംഗീകരിക്കാനും നമുക്കാവണം. ഇങ്ങനെയാണ് ഭൂത കാലത്തെയും ഭാവിയെയും ബന്ധിപ്പിക്കുന്ന കണ്ണിയാവാന്‍ നമുക്ക് കഴിയുന്നത്. യുവജനതയെ ഏറ്റവും സ്വാധീനിക്കുന്നത് അവരുടെ കുടുംബങ്ങള്‍ തന്നെയാണ്. ഒരു വ്യക്തി പിറന്നു വീഴുന്നത് ് കുടുംബത്തിലേക്കാണ്. അവിടെയാണ് . അവന്റെ സ്വഭാവവും വ്യക്തിത്വവും രൂപീകരിക്കപ്പെടുന്നത്. കുടുംബങ്ങള്‍ക്കാണ് ഒരു വ്യക്തിയുടെ സംസ്‌കാരത്തിനും സ്വഭാവ രൂപീകരണത്തിനും വിദ്യാഭ്യാസത്തിനും മൂല്യബോധങ്ങള്‍ക്കും മുതല്‍ക്കൂട്ട് ആകാനാവുക. നാളെയെ വാര്‍ത്തെടുക്കുന്നത ്ഓരോ കുടുംബങ്ങളിലാണ് എന്ന് ഓര്‍ക്കുക. ഈ ചിന്ത നമ്മില്‍ ഓരോരുത്തരിലും ഏല്‍പ്പിക്കുന്ന ഉത്തരവാദിത്തത്തിന്റെ ഭാരം എത്രത്തോളമാണ് പറയേണ്ടതില്ലല്ലോ. സംസ്‌കാരം കുടുംബത്തില്ത നിന്നാണ് രൂപപ്പെടുന്നത്. ക്‌നാനായ ജനതയുടെ പരമ്പരാഗത ആചാരവും തനിമയും ഒരുമയും മറ്റ് മൂല്യങ്ങളും ഇന്നും  തുടര്‍ന്നു കൊണ്ടു  െപോവുന്നതില്‍ കുടുംബാങ്ങള്‍ക്കും നമ്മുടെ പൂര്‍വ്വികര്‍ക്കുമുളള പങ്ക് എടുത്ത് പറയേണ്ടതാണ്. നാം മുന്നോട്ടു വയ്ക്കുന്ന മൂല്യബോധങ്ങള്‍ നമുക്ക്

്  സമൂഹത്തില്‍ ബഹുമാനം നേടി തരും എന്ന  കാര്യത്തില്‍ സംശയമില്ല. ഇതിന ്ഉദാഹരണങ്ങളുടെ ആവശ്യമി്ല്ലല്ലോ .ബഹുമാന്യനായ അമ്‌ലാന്‍ ഷാകിന്‍ ചോദിച്ചത് "എനിക്ക് 100 യുവാക്കളെ തരൂ,ഞാന്‍ നിങ്ങള്‍ക്ക ്പുതിയ ഒരിന്ത്യ തരാം" എന്നണ്. ""ഒരു വ്യക്തിിയുടെ ജീവിതത്തിലെ ഏറ്റവും നല്ലതും വിലപിടിപ്പുളളതുമായ സമയം ആ വ്യക്തി യുവത്വത്തിലായിരിക്കുമ്പോഴാണ്. ഈ കാലഘട്ടം എങ്ങനെ വിനിയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് വരുംകാലങ്ങളുടെ സ്വഭാവം നിര്‍ണ്ണയിക്കപ്പെടുന്നത്."" എന്നാണ്തത്വചിന്തകനായ സ്വാമി വിവേകാനന്ദന്‍ പറഞ്ഞിരിക്കുന്നത്. യുവജനത ഒരു രാജ്യത്തിനും ലോകത്തിനുംഎത്ര വിലപ്പെട്ടതാണ് എന്ന് ഇവരുടെ വാക്കുകളില്‍ നിന്ന്  വ്യക്തമാണ്. യുവജനതയ്ക്ക് അവര്‍ അര്‍ഹിക്കുന്ന പ്രചോദനവും അംഗീകാരവും അവസരങ്ങളും നല്‍കിയാല്‍ അവര്‍ക്ക്  ഈ ലോകത്തെ തന്നെ മാറ്റി മറിയ്ക്കാനാവും. ഒരു മാര്‍ഗ്ഗ ദീപത്തിന് അവരെ ഉദ്ദീപിപ്പിക്കാനുംനേരായ മാര്‍ഗ്ഗത്തില്‍ നയിക്കാനും സാധിക്കും. ഓരോ വീഥിയിലും ഇത്തരത്തില്‍ ഉളള  മാതൃകാ ദീപങ്ങളെ കാണാന്‍ സാധിക്കും. KCYL പോലുളള സംഘടനകള്‍ ഇതിനുദാഹരണമാണ്.ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ട് വിശ്വാസത്താല്‍ ഒരുമിക്കപ്പെട്ട ഒരു സമൂഹമാണല്ലോ നാം.യുവജനങ്ങള്‍ യുവാവായ ക്രിസ്തുവിനെ മാതൃകയാവേണ്ടതുണ്ട്. അവര്‍ ക്രിസ്തുവിന്റെ അനുയായികളാണെന്ന്പറയേണ്ടതില്ലല്ലോ? എന്നാല്‍ ഈ സത്യം എത്ര യുവജനങ്ങള്‍ മനസിലാക്കിയിട്ടുണ്ട് എന്നതില്‍ സംശയമുണ്ട്. അതോടൊപ്പം  നമുക്കറിയാം കേത്തോലിക്കാസഭ വരുംനാളുകളില്‍ യുവജനവര്‍ഷമായി ആചരിക്കാന്‍ പോവുകയാണല്ലോ. "യുവജനങ്ങള്‍, വിശ്വാസവും ജീവിതപാത കണ്ടെത്തലും" എന്ന വിഷയത്തില്‍ ആസ്പദമാക്കി റോമില്‍ നടക്കുവാന്‍ പോകുന്ന മെത്രാന്മാരുടെ സിനഡിന്റെ വിജയത്തിനായി

 നമുക്ക് ് പ്രാര്‍ത്ഥിക്കാം. ഇതില്‍ നിന്ന് ഇന്ന് സഭ യുവജനങ്ങക്ക്  നല്‍കുന്ന പ്രാധാന്യം നമുക്ക് ്മനസിലാക്കാവുന്നതേയുളളു ഈ തലമുറയിലെ യുവജനങ്ങള്‍ കൂടുതലായി ക്രിസ്തുവിനോടും സഭയോടും അടുക്കുവാന്‍ നമുക്ക് ഒന്നുചേര്‍ന്ന് പ്രാര്‍ത്ഥിക്കാം .ഇന്ന്  ക്രമാതീനമായി ഉയര്‍ന്നുകൊണ്ടിരിക്കുന്ന ക്രിമിനല്‍ കേസുകളുടെ എണ്ണവും അവയില്‍ യുവജനങ്ങളുടെ പങ്കും നമ്മെ ആകുലരാക്കുന്നുണ്ട്. കഞ്ചാവിന്റെയും  മദ്യത്തിന്റെയും മയക്കുമരുന്നിന്റെയുംഅടിമകളാവുന്ന ധൂര്‍ത്ത പുത്രന്മാരുടെ എണ്ണത്തിലുളള വര്‍ദ്ധനവ് വിസ്മരിക്കാനാവില്ല്. എങ്ങോട്ടാണ് യുവതലമുറയുടെ പോക്ക് എന്നത് ഒരു വലിയ ചോദ്യമായി അവശേഷിക്കുംമ്പോഴും അവരെ തിരിച്ചു കൊണ്ടുവരാനുളള വഴികളും സാധ്യതകളും അസ്തമിച്ചിട്ടല്ല എന്നും നാം  തിരിച്ചറിയുന്നടുത്ത് മാറ്റത്തിന്റെ കാഹളം മുഴങ്ങും. സ്ത്രീകളെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നിടത്താണ് ആ മാറ്റം തുടങ്ങുക. കുടുംബബന്ധങ്ങള്‍ ദൃഢമാക്കി യുവതലമുറയെ കുടുംബങ്ങളിലേക്ക് തിരികെ കൊണ്ടു വരുമ്പോള്‍ ആ മാറ്റം പൂര്‍ണ്ണമാകും.ഭാവിയെ മാത്രം സ്വപ്നം കാണാതെ, ഇന്നാണ് നാളെയെ വര്‍ത്തെടുക്കുന്നത് എന്ന് മറക്കാതിരിക്കുക. നമുക്ക്  ദാനമായി കിട്ടിയ യൗവ്വനത്തെ ദൈവത്തിനും പ്രീതികരമായും നാടിനും വീടിനും സമൂഹത്തിനും ഉപകാരപ്രദമായും മാറ്റാന്‍ നമുക്ക് ശ്രമിക്കാം തുടങ്ങിവച്ചതുപോലെ പൂച്ചെണ്ടിന് മനോഹരമാക്കുന്നതില്‍ അതിലെ ഓരോ പൂവിനും അതിന്റേതായ പങ്കുണ്ട് എന്നതുപോലെ ഒരു സമൂഹത്തെ പൂര്‍ണ്ണമാക്കുന്നത് യുവജനങ്ങളും അവരുടെ കടമകള്‍ ഭംഗിയായി നിര്‍വഹിക്കുമ്പോഴാണ് .  അപ്പോഴാണ്, ആ പൂച്ചെണ്ട് അതിമനോഹരവും സുന്ദരവും ആര്‍ഷകവും ആകുന്നത്.

ഏവര്‍ക്കും യുവജനദിനത്തിന്റെ എല്ലാവിധ മംഗളങ്ങളും ഒത്തിരി സ്‌നേഹത്തോടെ നേരുന്നു.

 Latest

Copyrights@2016.