gulf

ഖത്തർ കെ സി വൈ ൽ വിനോദയാത്ര സംഘടിപ്പിച്ചു.

Clintis Thekumkattil  ,  2017-07-02 12:23:57pmm ചാക്കോ പി ജോണി

ദോഹ: ഖത്തർ ക്നാനായ കത്തോലിക്ക് യൂത്ത് ലീഗ് (QKCYL) നേത്യത്വത്തിൽ ഈ കഴിഞ്ഞ 25-06-2017 ന് Al- Ghariya ബീച്ചിലേക്ക് വിനോദയാത്ര സംഘടിപ്പിച്ചു. Bin Omran-ലുള്ള KFC പാർക്കിങ്ങിൽ നിന്നും ആരംഭിച്ച വിനോദയാത്ര യുവജനപങ്കാളിത്തം കൊണ്ട് വളരെയധികം ശ്രദ്ധ ആകർഷിച്ച ഒന്നായിരുന്നു. കലാകായിക മൽസരങ്ങളും സ്വിമ്മിങ്ങും ഗ്രില്ലിങ്ങും ഉൾപ്പെടെ വിവിധയിനം പരിപാടികൾ ഉൾപ്പെടുത്തി ഖത്തർ ക്നാനായ യുവജനങ്ങൾക്കിടയിൽ ആദ്യമായി സംഘടിപ്പിച്ച വിനോദയാത്ര എന്തുകൊണ്ടും വേറിട്ടൊരു അനുഭവമായിരുന്നു. ഖത്തർ മണലാരണ്യത്തിലും ക്നാനായ യുവജനങ്ങൾക്കിടയിൽ തനിമയും പാരമ്പര്യവും ഐക്യവും ഒരുമയും കാത്തു സൂക്ഷിക്കുവാനും നിലനിർത്തുവാനും വിനോദയാത്ര കൊണ്ട്  സാധിക്കുകയുണ്ടായി. ഒത്തൊരുമയുടെയും  യുവത്വത്തിന്റെയും പര്യായമായി മാറിയ വിനോദയാത്ര ഗ്രില്ലിങ്ങിനും ഭക്ഷണത്തിനും ശേഷം ഏകദേശം 10 മണിയോടെ അവസാനിച്ചു.  

QKCYL  എക്സിക്യൂട്ടീവ്  മ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട വിനോദയാത്രക്ക് QKCYL ഡയറക്ടർ ശ്രീ. ബിജു സ്റ്റീഫൻ, QKCA ജനറൽ സെക്രെട്ടറി ശ്രീ. ബൈജു, QKCYL പ്രിസിഡന്റ് ശ്രീ. ചാക്കോ എന്നിവർ നേതൃത്വം നൽകുകയുണ്ടായി.



Latest

Copyrights@2016.