india

ഉഴവൂർ KCYL ന് സന്തോഷം നല്കിയ ഒരു ഈസ്റ്റർ ദിനം

Editor  ,  2017-04-18 10:13:43amm ക്ലിന്റിസ് ജോർജ്ജ്

ഉഴവൂര്‍: ആഘോഷങ്ങളും ആര്‍ഭാടങ്ങളും ഇല്ലാത്ത പകരം മനസ്സില്‍ ഒരുപാട് ഒരു സന്തോഷം നല്കിയ ഈസ്റ്റര്‍ ദിനമായിരുന്ന ഉഴവൂര്‍ കെ.സി.വൈ.എല്‍ യുണിറ്റിന് ഈ വര്‍ഷം. പാലായില്‍ സ്ഥിതിചെയ്യന്ന മരിയസദന്‍ എന്ന സ്ഥാപനം സന്ദര്‍ശിക്കുവാനും അവിടുത്തെ അന്തവോസികള്‍ക്കൊപ്പം ഒരു ദിനം പങ്കിടുവാനും കെ.സി.വൈ.എല്‍ അംഗങ്ങള്‍ക്ക് സാധിച്ചു. കാത്തിരിക്കുവാന്‍ ആരുമില്ലാത്ത ഓമനിക്കാന്‍ മാതാപിതാക്കള്‍ ഇല്ലാത്ത ഒരുകൂട്ടം കുരുന്നു കുട്ടികളും അനാഥരായ ഒരുപറ്റം വ്യദ്ധജനങ്ങള്‍ക്കും മാനസിക വൈകല്യമുള്ള വ്യക്തികള്‍ക്കും ഒപ്പം ഉഴവൂര്‍ യൂണിറ്റിലെ അംഗങ്ങള്‍ ഒത്തുകൂടി. അവിടെയുള്ള ഒരോ വ്യക്തികളോടും സംസാരിക്കുമ്പോഴും അവരുടെ ഉള്ളില്‍ ഉണ്ടാവുന്ന സന്തോഷം വാക്കുകളില്‍ ഒതുക്കാത്തതാണ്.

അവര്‍ക്കാപ്പം തമാശകള്‍ പറഞ്ഞും പാട്ടുകള്‍ പാടിയെുമൊക്കെ സമയം ചെലവഴിച്ചു. ഫാ. തോമസ് പ്രാലേല്‍, അസി. വികാരി ഫാ. ജിബിന്‍ പാറടിയില്‍ എന്നിവര്‍ക്കൊപ്പം  നടത്തിയ ഈ സന്ദര്‍ശനം യൂണിറ്റ് അംഗങ്ങള്‍ക്ക് പുതിയൊരു അനുഭവം തന്നെ ആയിരുന്നു. യൂണിറ്റ് ഡയറക്ടര്‍ സജോ വേലികെട്ടേല്‍, സിസ്റ്റര്‍ അയോണ ,ജോമി കൈപ്പാറേട്ട്,  ആല്‍വിന്‍ കുഴിപ്ളാക്കീല്‍ , ജോയല്‍ കുഴിപ്പിള്ളില്‍ തുടങ്ങിയവര്‍ നേതൃതം നല്‍കി.



Latest

Copyrights@2016.