america

ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ വാര്‍ഷിക ധ്യാനം ഭക്തിനിര്‍ഭരമായി

Editor  ,  2017-04-12 09:11:49amm ജെയിസ് കണ്ണച്ചാന്‍ പറമ്പില്‍

ഡിട്രോയിറ്റ്: ഏപ്രില്‍ 6,7,8,9 തീയതികളില്‍ ക്യൂന്‍ മേരി മിനിസ്ട്രി (Queen Mary Ministry)യുടെ നേതൃത്വത്തില്‍ ബഹു.ഷാജി തുമ്പേച്ചിറയില്‍, ബ്രദര്‍ ഡൊമിനിക്, ബ്രദര്‍ മാര്‍ട്ടിന്‍ മഞ്ഞപ്ര എന്നിവരുടെ ശുശ്രൂഷകള്‍ ഭക്തി നിര്‍ഭരവും അനുഗ്രഹദായകവുമായി. ഇടവകക്കാരും അയല്‍ ഇടവകക്കാരും ഉള്‍പ്പെടെ നിരവധിയാളുകള്‍ നിറഞ്ഞ അനുഗ്രഹത്തോടെയും, ആനന്ദത്തോടെയും ധ്യാനകര്‍മ്മങ്ങളില്‍ പങ്കുകൊണ്ടു. വലിയ ആഴ്ചയിലേക്ക് പ്രവേശിക്കുന്നതിന്റെ മുന്നോടിയായി നടത്തപ്പെട്ട ഈ ധ്യാനം ജനഹൃദയങ്ങള്‍ക്ക് ആശ്വാസവും അനുഗ്രഹവും പ്രത്യേകിച്ച് ഇടവക കൂട്ടായ്മയ്ക്ക് ഉണര്‍വ്വുമേകി. കുട്ടികളുടെ ധ്യാനത്തിന് ജെയിസ് കണ്ണച്ചാന്‍പറമ്പില്‍, മായ തെക്കനാട്ട്, ഏഞ്ചല്‍ തൈമാലില്‍, ബോണി തെക്കനാട്ട്, ബെഞ്ചമിന്‍ തെക്കനാട്ട് എന്നിവര്‍ നേതൃത്വം നല്‍കി. ഓശാന ഞായറാഴ്ച കര്‍മ്മങ്ങള്‍ക്ക് ബഹു. ഷാജി തുമ്പേച്ചിറ അച്ചന്‍ നേതൃത്വം നല്‍കി.

വികാരി ഫാ. ഫിലിപ്പ് രാമച്ചനാട്ട്, കൈക്കാരന്‍ ജെയിസ് കണ്ണച്ചാന്‍പറമ്പില്‍, അള്‍ത്താര ശുശ്രൂഷികള്‍ ബിബി തെക്കനാട്ട്, ജോസ് പള്ളിക്കിഴക്കേതില്‍, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍, ഫുഡ് കമ്മിറ്റി ബിജോയ്‌സ് കവണാന്‍, ഇടവകാംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ ഈ ധ്യാനം വന്‍ വിജയമായി. ഏവര്‍ക്കും ഉത്ഥാന തിരുനാള്‍ മംഗളങ്ങള്‍ ആശംസിക്കുന്നു.



Latest

Copyrights@2016.