gulf

കെ.സി.വൈ.എല്‍ ദുബായിയുടെ മാറാനരുൾ 2017 വര്‍ണ്ണശബളമായി

Editor  ,  2017-04-04 08:32:48amm സോണൽ ചേലമലയിൽ

ദുബായ്: കെ.സി.വൈ.എല്‍ ദുബായിയുടെ 2017 വര്‍ഷത്തെ പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനം മാറാനരുൾ 2017  കരാമ്മയിലുള്ള കാലിക്കറ്റ് പാരഗണ്‍ ഹോട്ടലില്‍ വളരെ ഗംഭീരമായി നടത്തപ്പെട്ടു. മുന്‍ പ്രസിഡന്‍്റ് അരുണ്‍ തോമസ്സിന്‍്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ DKCC ജോയന്‍റ് സെക്രട്ടറിയും കെ.സി.സി യു.എ.ഇ ചെയര്‍മാനുമായ വിന്‍സന്‍്റ് വലിയ വീട്ടില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ദുബായ് ക്നാനായ കുടുംബയോഗം പ്രസിഡന്‍്റ് റെജി വടകര, KCC അംഗങ്ങളായ ജിബി ജോണ്‍, ജെന്നി ജോസഫ്, നിയുക്ത പ്രസിഡന്‍റ് സോണല്‍ ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു. ജിക്കു ജോണ്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടള് അവതരിപ്പിച്ചു.യുവതലമുറയുടെ വിവാഹ ആലോചനകളില്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യപ്പട്ടത് വളരെ വ്യത്യസ്ത നിലനിര്‍ത്തി. വിന്‍സന്‍്റ് വലിവീട്ടില്‍, റെജി വടകര, അരുണ്‍, ജിക്കു ജോണ്‍, സോണല്‍ ഫിലിപ്പ്, ജിബി ജോണ്‍, ജെന്നി ജോസഫ്,ജോസ് ടോം മാക്കീല്‍, ഗീതു തോമസ് എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചു.

കെ.സി.വൈ.എല അംഗങ്ങളുടെ ആത്മീയവും ഭൗതികവുമായ വളര്‍ച്ചയ്ക്ക് എന്നും പ്രചോദനമായിക്കോണ്ടിരിക്കുന്ന ജിബി ജോണിനെ ഈ അവസരത്തില്‍ പൊന്നാട അണിയിച്ച് ആദരിക്കുകയും സ്നേഹോപഹാരം സമ്മാനിക്കുകയും ചെയ്തു. 2016 വര്‍ഷത്തില്‍ വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ച അംഗങ്ങള്‍ക്ക് ആശംസകളര്‍പ്പിക്കുകയും മധുരം പങ്കുവെക്കുകയും സ്നേഹോപഹാരം സമ്മാനിക്കുകയും ചെയ്തു. ഭാരവഹികള്‍: പ്രസിഡന്‍റ്- സോണല്‍ , വൈസ് പ്രസിഡന്‍റ്- ഫെബിന്‍, സെക്രട്ടറി- ജിക്കു, ജോയന്‍റ് സെക്രട്ടറി-ഗീതു, ട്രഷറര്‍-ജോസ് മാക്കീല്‍. കൂടാതെ ഇരുപതോളം അംഗങ്ങളെയും കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തു.

 

ഫെലിക്സ്, ബെന്‍സി എന്നിവരുടെ അവതാരക മികവും അഖില്‍ മാത്യു നന്ദിക്കുന്നേല്‍ ഉണ്ടാക്കിയ 2016 വര്‍ഷത്തെ പ്രവര്‍ത്തന വീഡിയോയും ടീസറും മാറാനരുള്‍ 2017 വ്യത്യസ്ത തലത്തില്‍ എത്തിക്കുകയുണ്ടായി. ദുബായിയുടെ ക്നാനായ പാട്ടുകാരനും KCYL ദുബായ് അംഗവും ആയ ബിനീഷ് ഉഴവൂരിന്‍്റെ നേതൃത്വത്തില്‍ അരങ്ങറേിയ സംഗീത വിരുന്ന് ബീറ്റ്സ് ഓഫ് ഏഴില്ലം എന്ന ബാന്‍്റിന്‍്റെ തുടക്കവും കൂടി ആയിരുന്നു. അംഗങ്ങളായ അഞ്ജലി, സ്റ്റീവന്‍സണ്‍, മനു, ജോസ് മാക്കീല്‍ എന്നിവര്‍ ആലപിച്ച ഗാനങ്ങളും സംഗീത വിരുന്നിന് മാറ്റൊലി പകര്‍ന്നു.

രുചിയേറിയ സദ്യയോടൊപ്പം ആടിയും പാടിയും മാറാനരുൾ 2017 ഒരു ഉൽസവ പ്രതീതി ഉളവാക്കുന്ന വേദിയായി മാറുകയുണ്ടായി. 2016 വർഷത്തെ പോലെ തന്നെ വളരെ വ്യത്യസ്ത രീതിയിലുള്ള പ്രവർത്തനങ്ങൾ 2017 ലും കാഴ്ചവെക്കുമെന്ന് കമ്മിറ്റി അംഗങ്ങൾ അറിയിച്ചു. KCYL നിയുക്ത ട്രഷറർ ശ്രീ.ജോസ് മാക്കീലിന്റെ നന്ദി പ്രസംഗത്തോടൊപ്പം ക്നാനായ ആചാരമായ നടവിളിയോടും കൂടി മാറാനരുൾ 2017 ന് തിരശ്ശീല വീഴുകയുണ്ടായി.



Latest

Copyrights@2016.