america

ഷിക്കാഗോയിൽ നിര്യാതനായ റോയി മാത്യുവിന്റെ സംസ്കാര ശുശ്രൂഷകൾ തത്സമയം ഇവിടെ കാണാം

Anil Mattathikunnel  ,  2017-04-02 12:53:41pmm

ഷിക്കാഗോ: ഷിക്കാഗോയിൽ നിര്യാതനായ റോയി മാത്യൂസിന്റെ മൃത സംസ്കാര ശുശ്രൂഷകൾ കെവിടിവിയിൽ തത്സമയം സംപ്രേക്ഷണം ചെയ്യുന്നു. ഇന്ന് (ഞായറാഴ്ച) വൈകുന്നേരം നാലുമണിമുതൽ വെയ്ക്ക് സർവീസും, നാളെ (തിങ്കൾ) രാവിലെ 9.30 മുതൽ സംസ്കാര ശുശ്രൂഷകളും കൊളോണിയൽ ഫ്യൂണറൽ ഹോമിൽ വച്ചാണ് നടത്തപ്പെടുന്നത്. തുടർന്ന് മേരി ഹിൽ സെമിത്തേരിയിൽ സംസ്കാരം നടത്തും.

 

നാട്ടകം സിയോൺ ഹിൽ പരേതനായ കെ സി മാത്തുകുട്ടിയുടെയും സാറാമ്മയുടെയും മകനാണ് റോയി മാത്യൂസ്. ഭാര്യ ലില്ലിക്കുട്ടി മീനടം കിഴക്കേടത്ത് കുടുംബാംഗമാണ്. മക്കൾ രഞ്ജിത്ത് & റീനു.

 

സഹോദരങ്ങൾ: റോണി, റീന, റോബി (പരേതൻ).

 

സംസ്കാര ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണത്തിന്റെ ലിങ്കുകൾ താഴെ കൊടുത്തിരിക്കുന്നു.

 

https://www.facebook.com/kvtvusa

http://www.youtube.com/user/KVTVUSA/live

http://kvtv.com/index.php?mnu=kvtv-live



Latest

Copyrights@2016.