europe

പോളിന് ഇന്ന് മഞ്ചെസ്റ്ററിൽ യാത്രാമൊഴി. തല്സമയ സംപ്രേക്ഷണം കെവിടിവിയിൽ.

Anil Mattathikunnel  ,  2017-03-27 05:01:53pmm

മാഞ്ചസ്റ്ററിലെ വിഥിൻഷോയിൽ സെന്റ്‌ ജോൺ സ്കൂളിനു സമീപം നടന്ന കാറപകടത്തിൽ മരിച്ച കൂടല്ലൂർ നിവാസി പോൾ ജോണിന്‍റെ ശവസംസ്കാരവും പൊതുദര്‍ശനവും ഇന്ന് (മാർച്ച് 28) മാഞ്ചസ്റ്ററിലെ , വിഥിൻഷോയില്‍, സൈന്റ്റ് ആന്റണിസ് പള്ളിയിൽ രാവിലെ പതിനൊന്നുമണിക്ക് നടത്തപ്പെടും. മൃത സംസ്കാര ശുശ്രൂഷകൾ ക്നാനായവോയിസിലും കെവിടിവിയിലും തത്സമയം സംപ്രേക്ഷണം ചെയ്യും. U K യിലെ വിവധ ഭാഗങ്ങളിൽ നിന്നും വലിയൊരു ജനക്കൂട്ടം പോളിനെ അവസാനമായി കാണുന്നത്തിനും ആദരാജ്ഞലികൾ അർപ്പിക്കുന്നതിനും എത്തിച്ചേരും എന്നാണ് പ്രതീക്ഷിക്കുന്നത്. ദുഖാർദ്രരായ കുടുംബാംഗങ്ങളോടൊപ്പം ചേർന്ന്, വിദൂരസ്ഥരായ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും പ്രാർത്ഥനയോടെ സംസ്കാര ശുശ്രൂഷകളിൽ പങ്കുചേരുവാനുള്ള അവസരമാണ് കെവിടിവിയിലെ തത്സമയ സംപ്രേക്ഷണം വഴി ലഭ്യമാകുന്നത്.

 

മരണത്തിനും തോല്‍പ്പിക്കാനാവാത്ത കാരുണ്യവുമായി അവയവദാനത്തിലൂടെ വീണ്ടും ജീവിക്കുന്ന പോളിന്റെ സ്മരണാർത്ഥം, കോട്ടയം അതിരൂപതയിലെ സെന്റ് ജോസഫ് സിസ്റ്റേഴ്സ് നടത്തുന്ന ജ്യോതിർ ഭവൻ എന്ന കാരുണ്യ ഭവനം ഉൾപ്പെടെയുള്ള സെന്റ് ജോസഫ് ക്യാൻസർ & എയ്ഡ്സ് പാലിയേറ്റിവ് കെയർ എന്ന ക്യാൻസർ & എയ്ഡ്‌സ് രോഗികളെ സംരക്ഷിക്കുന്ന സ്ഥാപനത്തിനെ സഹായിക്കുവാൻ അവസരം ഒരുക്കിയിട്ടുണ്ട് പോളിന്റെ ബന്ധുമിത്രാദികൾ. വിദേശങ്ങളിൽ സാധാരണയായി സുഹൃത്തുക്കൾ ചെയ്തുവരാറുള്ള ധന ശേഖരണവും സഹായവും ഈ സ്ഥാപനത്തിൽ നിരാലംബരായ രോഗികളുടെ പരിചരണത്തിനായി മാറ്റിവെച്ചുകൊണ്ട് കരുണയുടെ പുതിയൊരധ്യായം തുറന്നിടുകയാണ് പോളിന്റെ ബന്ധുക്കൾ. പാശ്ചാത്യ ലോകത്ത് സാധാരണയായി അനുശോചന സന്ദേശവുമായി പൂക്കൾ എത്തിക്കുന്ന പതിവിനു പകരം പോളിന്റെ സ്മരിക്കുവാന്‍ വേണ്ടി കരുണയുടെ ഹൃദയത്തോടെ പള്ളിയില്‍ സ്ഥാപിക്കുന്ന പ്രത്യേക ചാരിറ്റി ബോക്സില്‍ ബന്ധുക്കളും സുഹൃത്തുക്കളും നിക്ഷേപിക്കുന്ന സംഭാവനകള്‍, നിരവധി നിരാലംബരുടെ കണ്ണുനീര്‍ തുടക്കുവാനായി ഉപയോഗിക്കും. പൂക്കളും ബൊക്കെകളും കൊണ്ട് മൃതസംസ്കാര വേദിയെ അലങ്കരിക്കുന്നതിനു പകരം, ആ തുകകൊണ്ട് മറ്റനേകം ഹതഭാഗ്യർക്ക് സഹായ ഹസ്തമാകുന്നതാണ് ഉചിതം എന്ന അർത്ഥവത്തായ സന്ദേശമാണ് പോളിനെ പ്രതിനിധീകരിച്ച് കുടുംബാങ്ങൾക്ക് സുഹൃത്തക്കളോട് പറയുവാനുള്ളത് എന്ന് കുടുംബാംഗങ്ങളെ പ്രതിനിധീകരിച്ച് ഫാ. സജി മലയിൽ പുത്തെൻപുരയിൽ അറിയിച്ചു.

 

കഴിഞ്ഞ 14 ാം തിയതി ചൊവ്വാഴ്ച വൈകുന്നേരം സ്കൂൾ കഴിഞ്ഞു മകളെയും കൂട്ടി വീട്ടിലേക്കു പോകുന്നതിനു വേണ്ടി റോഡ് മുറിച്ചുകടക്കുന്നതിനിടയിൽ പാഞ്ഞു വന്ന കാറിടിച്ചാണ് അപകടം ഉണ്ടായത് . പോളിന് രണ്ടു കുട്ടികളാണ് ഉള്ളത് . ഭാര്യ മിനി നേഴ്സായി ജോലി ചെയ്യുന്നു

 

പള്ളിയുടെ അഡ്രെസ്സ് താഴെ കൊടുക്കുന്നു Address: Dunkery Rd, Wythenshawe, Manchester M22 0WR

 

കാർ പാർക്കിങ് ക്രമീകരിച്ചിരിക്കുന്നത് താഴെ പറയുന്ന അഡ്രസ്സിലാണ്

1)Cornishman pub,cornishway, M22 0JX.

2) Wythenshawe Forum, (pay parking),Simons way,m22 5RX.

 

തത്സമയ സംപ്രേക്ഷണത്തിന്റെ ലിങ്കുകൾ താഴെ കൊടുത്തിരിക്കുന്നു.

https://www.facebook.com/KnanayaVoice/

http://www.youtube.com/user/KVTVUSA/live

http://kvtv.com/index.php?mnu=kvtvLatest

Copyrights@2016.