gulf

കുവൈറ്റ് കരിങ്കുന്നം അസോസിയേഷന്റെ ഈ വർഷത്തെ പിക്നിക് വർണ്ണാഭമായ

Editor  ,  2017-03-25 12:46:03pmm ക്ലിന്റിസ് ജോർജ്ജ്

കുവൈറ്റ്: കരിങ്കുന്നം കുവൈറ്റ് അസോസിയേഷന്റെ ഈ വർഷത്തെ പിക്നിക് വർണ്ണാഭമായ പരുപാടികളോടെ ഇന്നലെ (വെള്ളി) അബ്ബാസിയായിൽ നടന്നു . വൈകുന്നേരം 4 മണിക്ക് ആരംഭിച്ച പരുപടികള്‍ പേട്രന്‍ സെമി ചവറാട്ട് ഉത്ഘാടനം ചെയ്തു. കുട്ടികള്‍ മുതല്‍ പ്രായഭേധമന്യേ ഒരുക്കിയ ഗെയിംസ് എല്ലാവരയും ആഘോഷതിമാര്‍പ്പിലാക്കി. ശക്തമായ കാലാവസ്ഥ വ്യതയാനത്തെ പോലും അവഗണിച്ചു ഒന്നുചേര്‍ന്ന കരിങ്കുന്നം നിവാസികള്‍ പ്രവാസ ജീവിതത്തിന്റെ വിരസതകള്‍ മറന്നു അയല്‍വാസികളുമായുള്ള ഒത്തുചേരല്‍ അവസ്മരിനിയമാക്കി. ഉപരിപഠനത്തിന്നായി നാട്ടിലേക്ക് മടങ്ങുന്ന ആക്സിൽ ജെയ്സൻ മേലേടം, സ്റ്റെബിന് സണ്ണി മുകളേൽ മൃദുല ആൻ ഉമ്മൻ, മഹിമ ആൻ ഉമ്മൻ, മേഘ ആൻ ഉമ്മൻ അരികുപുറം എന്നിവർക്ക് പരുപാടിയിൽ വെച്ച് യാത്രയേല്പ്പു നൽകി, പ്രസിഡന്‍റ് റ്റിറ്റോ കറുത്തേടവും സെക്രട്ടറി ജോഷി മാരിപുറവും ട്രഷറര്‍ ജൈസണ്‍ വിച്ചാട്ടും പരുപടികള്‍ക്ക് നേത്രത്വം നല്‍കി. ജെസ്സിമോള്‍ ജയേഷ്, നിമ്മി കണിയാറുകുഴി, മാത്യു തട്ടായത്ത്, നിബിന്‍ ഓലിയാനിക്കല്‍ എന്നിവര്‍ നയിച്ച മത്സരങ്ങള്‍ പരുപടിയുടെ പ്രധാന അകര്‍ഷനമായിരുന്നു. റിനു കണിയാറുകുഴി, പ്രതിഷ് വെള്ളമറ്റം, അജോ പൂവത്തേല്‍, ജിയോ ആലപ്പാട്ട്, ജെനി ചാമകാലയില്‍, ആല്‍വിന്‍ ചെറിയാക്കല്‍ എന്നിവര്‍ കമ്മറ്റി അംഗങ്ങള്‍ എന്ന നിലയില്‍ പരുപാടിയുടെ വിജയത്തിനായി പ്രധാന പങ്കുവഹിച്ചു.



Latest

Copyrights@2016.