europe

പോൾ ജോണിന്‍റെ സംസ്കാരവും പൊതുദര്‍ശനവും ചൊവ്വാഴ്ച മാഞ്ചസ്റ്ററിൽ. | LIVE on KVTV

Anil Mattathikunnel  ,  2017-03-23 07:20:14pmm

മാഞ്ചസ്റ്ററിലെ വിഥിൻഷോയിൽ സെന്റ്‌ ജോൺ സ്കൂളിനു സമീപം നടന്ന കാറപകടത്തിൽ മരിച്ച കൂടല്ലൂർ നിവാസി പോൾ ജോണിന്‍റെ ശവസംസ്കാരവും പൊതുദര്‍ശനവും അടുത്ത ചൊവ്വാഴ്ച തിയതി മാഞ്ചസ്റ്ററിലെ , വിഥിൻഷോയില്‍, സൈന്റ്റ് ആന്റണിസ് പള്ളിയിൽ രാവിലെ പതിനൊന്നുമണിക്ക് നടത്തപ്പെടും എന്ന് ബന്ധുക്കൾ അറിയിച്ചു. മൃത സംസ്കാര ശുശ്രൂഷകൾ ക്നാനായവോയിസിലും കെവിടിവിയിലും തത്സമയം സംപ്രേക്ഷണം ചെയ്യും. U K യിലെ വിവധ ഭാഗങ്ങളിൽ നിന്നും വലിയൊരുജനക്കൂട്ടം പോളിനെ അവസാനമായി കാണുന്നത്തിനും ആദരാജ്ഞലികൾ അർപ്പിക്കുന്നതിനും എത്തിച്ചേരും എന്നാണ് പ്രതീക്ഷിക്കുന്നത്. ദുഖാർദ്രരായ കുടുംബാംഗങ്ങളോടൊപ്പം ചേർന്ന്, വിദൂരസ്ഥരായ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും പ്രാർത്ഥനയോടെ സംസ്കാര ശുശ്രൂഷകളിൽ പങ്കുചേരുവാനുള്ള അവസരമാണ് കെവിടിവിയിലെ തത്സമയ സംപ്രേക്ഷണം വഴി ലഭ്യമാകുന്നത്.

 

കഴിഞ്ഞ 14 ാം തിയതി ചൊവ്വാഴ്ച വൈകുന്നേരം സ്കൂൾ കഴിഞ്ഞു മകളെയും കൂട്ടി വീട്ടിലേക്കു പോകുന്നതിനു വേണ്ടി റോഡ് മുറിച്ചുകടക്കുന്നതിനിടയിൽ പാഞ്ഞു വന്ന കാറിടിച്ചാണ് അപകടം ഉണ്ടായത് .

 

പോളിന് രണ്ടു കുട്ടികളാണ് ഉള്ളത് . ഭാര്യ മിനി നേഴ്സായി ജോലി ചെയ്യുന്നു

 

പള്ളിയുടെ അഡ്രെസ്സ് താഴെ കൊടുക്കുന്നു Address: Dunkery Rd, Wythenshawe, Manchester M22 0WR



Latest

Copyrights@2016.