india

എ​​വി​​ടെ​​യും പ​​ഴ​​കി​​യ ഭ​​ക്ഷ​​ണം; സ്റ്റാ​​റും ത​​ട്ടു​​ക​​ട​​യും ഒ​​രുപോ​​ലെ

Tiju Kannampally  ,  2017-03-16 02:19:46amm

 

എ​​വി​​ടെ​​യും പ​​ഴ​​കി​​യ ഭ​​ക്ഷ​​ണം; സ്റ്റാ​​റും ത​​ട്ടു​​ക​​ട​​യും ഒ​​രുപോ​​ലെ Facebook Tweet LinkedIn ഏ​​റ്റു​​മാ​​നൂ​​ർ: ഏ​​റ്റു​​മാ​​നൂ​​രി​​ൽ ജ​​ന​​ങ്ങ​​ൾ ആ​​ശ​​യ​​ക്കു​​ഴ​​പ്പ​​ത്തി​​ലാ​​ണ്. ഏ​​തു ഹോ​​ട്ട​​ലി​​ൽ ക​​യ​​റി​​യാ​​ൽ ന​​ല്ല ഭ​​ക്ഷ​​ണം കി​​ട്ടു​​മെ​​ന്ന​​റി​​യി​​ല്ല. ഹോ​​ട്ട​​ലി​​ന്‍റെ പു​​റം​​മോ​​ടി ക​​ണ്ടു ന​​ല്ല ഹോ​​ട്ട​​ലെ​​ന്നു ക​​രു​​തു​​ന്ന​​വ​​രു​​ണ്ട്. ചെ​​റി​​യ ഹോ​​ട്ട​​ലെ​​ങ്കി​​ലും ന​​ല്ല ഭ​​ക്ഷ​​ണം ന​​ൽ​​കു​​ന്ന​​തെ​​ന്ന സ​​ൽ​​പ്പേ​​ര് നി​​ല​​നി​​ർ​​ത്തി​​പ്പോ​​രു​​ന്ന​​വ​​യു​​ണ്ട്. ഇ​​തൊ​​ന്നും പി​​ടി​​ക്കാ​​ത്ത, കീ​​ശ​​യി​​ൽ പ​​ണ​​മു​​ള്ള​​വ​​ർ​​ക്കു ക​​യ​​റാ​​ൻ സ്റ്റാ​​ർ ഹോ​​ട്ട​​ലു​​ക​​ളു​​ണ്ട്. പ​​ക്ഷേ, ഈ ​​സ​​ങ്ക​​ല്പ​​ങ്ങ​​ളി​​ലൊ​​ന്നും യാ​​തൊ​​രു കാ​​ര്യ​​വു​​മി​​ല്ലെ​​ന്നു വെ​​ളി​​പ്പ​​ടു​​ക​​യാ​​ണി​​പ്പോ​​ൾ. 
ക​​ഴി​​ഞ്ഞ​​ദി​​വ​​സം ന​​ഗ​​ര​​സ​​ഭാ ആ​​രോ​​ഗ്യ വി​​ഭാ​​ഗം ന​​ഗ​​ര​​സ​​ഭാ​​തി​​ർ​​ത്തി​​യി​​ലെ ഹോ​​ട്ട​​ലു​​ക​​ളി​​ൽ​​ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന സ​​ർ​​വ​​രെ​​യും ഞെ​​ട്ടി​​ക്കു​​ക​​ത​​ന്നെ ചെ​​യ്തു. ചെ​​റു​​തെ​​ന്നോ വ​​ലു​​തെ​​ന്നോ ഭേ​​ദ​​മി​​ല്ലാ​​തെ എ​​ല്ലാ ഹോ​​ട്ട​​ലു​​ക​​ളി​​ലും​​നി​​ന്നും പ​​ഴ​​കി​​യ ഭ​​ക്ഷ​​ണം പി​​ടി​​ച്ചെ​​ടു​​ത്തു. 21 ഹോ​​ട്ട​​ലു​​ക​​ളി​​ൽ പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യ​​തി​​ൽ 16 ഹോ​​ട്ട​​ലു​​ക​​ളി​​ലും അ​​പാ​​ക​​ത ക​​ണ്ടെ​​ത്തി. എ​​ല്ലാ​​യി​​ട​​ത്തും പ​​ഴ​​കി​​യ എ​​ണ്ണ​​യാ​​ണ് ഉ​​പ​​യോ​​ഗി​​ച്ചി​​രു​​ന്ന​​ത്. മ​​ത്സ്യ​​വും മാം​​സ​​വും പ​​ച്ച​​ക്ക​​റി​​ക​​ളും പ​​ല​​ഹാ​​ര​​ങ്ങ​​ളും ഉ​​ൾ​​പ്പെ​​ടെ പ​​ഴ​​ക്ക​​മു​​ള്ള ഭ​​ക്ഷ​​ണ​​സാ​​ധ​​ന​​ങ്ങ​​ൾ എ​​ല്ലാ​​യി​​ട​​ത്തു​​നി​​ന്നും പി​​ടി​​ച്ചെ​​ടു​​ത്തു. തെ​​ള്ള​​ക​​ത്തെ ഒരു സ്റ്റാ​​ർ ഹോ​​ട്ട​​ലി​​ൽ​​നി​​ന്നാ​​ണ് പ​​ഴ​​കി​​യ ഭ​​ക്ഷ​​ണം ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ക​​ണ്ടെ​​ടു​​ത്ത​​ത്.
കാ​​ല​​ങ്ങ​​ളാ​​യി ഏ​​റ്റു​​മാ​​നൂ​​രി​​ലെ ഹോ​​ട്ട​​ലു​​ക​​ളി​​ൽ ആ​​രോ​​ഗ്യ വി​​ഭാ​​ഗ​​ത്തി​​ന്‍റെ പ​​രി​​ശോ​​ധ​​ന ന​​ട​​ക്കു​​ന്നു​​ണ്ടാ​​യി​​രു​​ന്നി​​ല്ല. ക​​ഴി​​ഞ്ഞ ഫെ​​ബ്രു​​വ​​രി ആ​​ദ്യ​​വാ​​ര​​മാ​​ണ് ന​​ഗ​​ര​​സ​​ഭാ ആ​​രോ​​ഗ്യ വി​​ഭാ​​ഗ​​ത്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ നാ​​ളു​​ക​​ൾ കൂ​​ടി ഹോ​​ട്ട​​ലു​​ക​​ളി​​ൽ പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യ​​ത്. അ​​ന്നു വൃ​​ത്തി​​ഹീ​​ന​​മാ​​യ സാ​​ഹ​​ച​​ര്യ​​വും പ​​ഴ​​കി​​യ ഭ​​ക്ഷ​​ണം ന​​ൽ​​കു​​ന്ന​​തു​​മൊ​​ക്കെ ക​​ണ്ടെ​​ത്തി​​യെ​​ങ്കി​​ലും ചെ​​റി​​യ പി​​ഴ​​യി​​ലും താ​​ക്കീ​​തി​​ലും ന​​ട​​പ​​ടി ഒ​​തു​​ക്കു​​ക​​യാ​​യി​​രു​​ന്നു. ശ​​ക്ത​​മാ​​യ ന​​ട​​പ​​ടി ഉ​​ണ്ടാ​​വി​​ല്ലെ​​ന്ന് ഉ​​റ​​പ്പു​​ള്ള ഹോ​​ട്ട​​ലു​​ട​​മ​​ക​​ൾ പ​​ഴ​​യ​​പ​​ടി ത​​ന്നെ തു​​ട​​ർ​​ന്നു. 
ഇ​​തി​​നി​​ടെ ക​​ഴി​​ഞ്ഞ ആ​​ഴ്ച​​യി​​ൽ ഏ​​റ്റു​​മാ​​നൂ​​ർ ഉ​​ത്സ​​വ​​ത്തി​​ന് എ​​ത്തി​​യ​​വ​​ർ ഒ​​രു ഹോ​​ട്ട​​ലി​​ൽ​​നി​​ന്നു ഭ​​ക്ഷ​​ണം ക​​ഴി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ഭ​​ക്ഷ്യ​​വി​​ഷ​​ബാ​​ധ ഉ​​ണ്ടാ​​യി. ഇ​​വ​​ർ ന​​ൽ​​കി​​യ പ​​രാ​​തി​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് ക​​ഴി​​ഞ്ഞ തി​​ങ്ക​​ളാ​​ഴ്ച 21 ഹോ​​ട്ട​​ലു​​ക​​ളി​​ൽ പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യ​​ത്. ഈ ​​പ​​രി​​ശോ​​ധ​​ന​​യി​​ൽ ഭ​​ക്ഷ്യ​​വി​​ഷ​​ബാ​​ധ ഉ​​ണ്ടാ​​യ​​വ​​ർ ഭ​​ക്ഷ​​ണം ക​​ഴി​​ച്ച ഹോ​​ട്ട​​ലി​​ൽ​​നി​​ന്നും പ​​ഴ​​കി​​യ ഭ​​ക്ഷ​​ണം പി​​ടി​​ച്ചെ​​ടു​​ത്തു. ഇ​​തോ​​ടെ ഈ ​​ഹോ​​ട്ട​​ൽ അ​​ട​​ച്ചു​​പൂ​​ട്ടാ​​ൻ ന​​ഗ​​ര​​സ​​ഭാ ആ​​രോ​​ഗ്യ സ്റ്റാ​​ൻ​​ഡിം​​ഗ് ക​​മ്മി​​റ്റി തീ​​രു​​മാ​​നി​​ക്കു​​ക​​യാ​​യി​​രു​​ന്നു. 
16 ഹോ​​ട്ട​​ലു​​ക​​ളി​​ൽ​​നി​​ന്ന് പ​​ഴ​​കി​​യ ഭ​​ക്ഷ​​ണം പി​​ടി​​ച്ചെ​​ടു​​ത്തെ​​ങ്കി​​ലും ഈ​​യൊ​​രു ഹോ​​ട്ട​​ലി​​നെ​​തി​​രേ മാ​​ത്ര​​മാ​​ണ് ശ​​ക്ത​​മാ​​യ ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ച​​ത്. മ​​റ്റു ഹോ​​ട്ട​​ലു​​ക​​ളി​​ൽ​​നി​​ന്ന് ഇ​​ത്ത​​വ​​ണ​​യും നാ​​മ​​മാ​​ത്ര​​മാ​​യ പി​​ഴ ഈ​​ടാ​​ക്കു​​ക മാ​​ത്ര​​മേ ഉ​​ണ്ടാ​​യി​​ട്ടു​​ള്ളു. ശ​​ക്ത​​മാ​​യ ന​​ട​​പ​​ടി ഉ​​ണ്ടാ​​യാ​​ൽ മാ​​ത്ര​​മേ ഹോ​​ട്ട​​ലു​​ക​​ൾ തെ​​റ്റു​​തി​​രു​​ത്തൂ എ​​ന്ന​​റി​​യാ​​ഞ്ഞി​​ട്ട​​ല്ല ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കാ​​ത്ത​​തെ​​ന്നു വ്യ​​ക്തം. 
പി​​ടി​​ച്ചെ​​ടു​​ത്ത പ​​ഴ​​കി​​യ ഭ​​ക്ഷ​​ണ​​സാ​​ധ​​ന​​ങ്ങ​​ൾ​​ക്കു മു​​ന്നി​​ൽ​​നി​​ന്ന് ഫോ​​ട്ടോ​​യെ​​ടു​​ത്ത് മാ​​ധ്യ​​മ​​ങ്ങ​​ൾ​​ക്ക് ന​​ൽ​​കു​​ന്ന​​തോ​​ടെ എ​​ല്ലാം പൂ​​ർ​​ത്തി​​യാ​​യെ​​ന്ന​​മ​​ട്ടി​​ലാ​​ണ് കാ​​ര്യ​​ങ്ങ​​ൾ പോ​​കു​​ന്ന​​ത്. ക​​ഴി​​ഞ്ഞ​​ദി​​വ​​സം ന​​ട​​ന്ന റെ​​യ്ഡി​​ൽ അ​​പാ​​ക​​ത ക​​ണ്ടെ​​ത്തി​​യ ഹോ​​ട്ട​​ലു​​ക​​ൾ​​ക്കെ​​തി​​രെ എ​​ന്തു ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​മെ​​ന്നു വ്യ​​ക്ത​​മാ​​ക്കാ​​നോ ഈ ​​ഹോ​​ട്ട​​ലു​​ക​​ളു​​ടെ പേ​​രു​​വി​​വ​​ര​​ങ്ങ​​ൾ പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്താ​​നോ അ​​ധി​​കൃ​​ത​​ർ ത​​യ്യാ​​റാ​​യി​​ല്ല. ഇ​​തൊ​​ക്കെ ന​​ഗ​​ര​​സ​​ഭാ ആ​​രോ​​ഗ്യ വി​​ഭാ​​ഗ​​ത്തി​​ന്‍റെ നി​​ല​​പാ​​ടു​​ക​​ളി​​ൽ സം​​ശ​​യ​​മു​​ണ്ടാ​​ക്കു​​ന്ന​​താ​​യി പൊ​​തു​​പ്ര​​വ​​ർ​​ത്ത​​ക​​നാ​​യ മോ​​ൻ​​സി പി. ​​തോ​​മ​​സ് പ​​റ​​ഞ്ഞു. 
വി​​വ​​രാ​​വ​​കാ​​ശ നി​​യ​​മ​​പ്ര​​കാ​​രം മോ​​ൻ​​സി പി. ​​തോ​​മ​​സ് ന​​ട​​ത്തി​​യ അ​​ന്വേ​​ഷ​​ണ​​ത്തി​​നു ന​​ൽ​​കി​​യ മ​​റു​​പ​​ടി​​യി​​ൽ ന്യൂ​​ന​​ത​​ക​​ൾ പ​​രി​​ഹ​​രി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ടു ഹോ​​ട്ട​​ലു​​ക​​ൾ​​ക്ക് നോ​​ട്ടീ​​സ് ന​​ൽ​​കി​​യെ​​ന്നാ​​ണ് പ​​റ​​യു​​ന്ന​​ത്. ഹോ​​ട്ട​​ലു​​ക​​ളി​​ൽ​​നി​​ന്ന് പി​​ഴ​​യാ​​യി എ​​ത്ര തു​​ക ഈ​​ടാ​​ക്കി​​യെ​​ന്നു വ്യ​​ക്ത​​മാ​​ക്കു​​ന്നു​​മി​​ല്ല. ന​​ഗ​​ര​​സ​​ഭാ​​തി​​ർ​​ത്തി​​യി​​ലെ ഹോ​​ട്ട​​ലു​​ക​​ളി​​ൽ കൂ​​ടെ​​ക്കൂ​​ടെ ആ​​രോ​​ഗ്യ​​വി​​ഭാ​​ഗ​​ം പ​​രി​​ശോ​​ധ​​ന ന​​ട​​ത്ത​​ണ​​മെ​​ന്നും ക്ര​​മ​​ക്കേ​​ട് ക​​ണ്ടെ​​ത്തു​​ന്ന ഹോ​​ട്ട​​ലു​​ക​​ൾ​​ക്കെ​​തി​​രെ ക​​ർ​​ശ​​ന ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നു​​മു​​ള്ള ജ​​ന​​ങ്ങ​​ളു​​ടെ ആ​​വ​​ശ്യം ന​​ട​​പ്പി​​ലാ​​ക്ക​​പ്പെ​​ട​ണം. - See more at: http://www.deepika.com/localnews/Localdetailnews.aspx?id=418484&Distid=KL5#sthash.RdZe67Jn.dpuf

ഏ​​റ്റു​​മാ​​നൂ​​ർ: ഏ​​റ്റു​​മാ​​നൂ​​രി​​ൽ ജ​​ന​​ങ്ങ​​ൾ ആ​​ശ​​യ​​ക്കു​​ഴ​​പ്പ​​ത്തി​​ലാ​​ണ്. ഏ​​തു ഹോ​​ട്ട​​ലി​​ൽ ക​​യ​​റി​​യാ​​ൽ ന​​ല്ല ഭ​​ക്ഷ​​ണം കി​​ട്ടു​​മെ​​ന്ന​​റി​​യി​​ല്ല. ഹോ​​ട്ട​​ലി​​ന്‍റെ പു​​റം​​മോ​​ടി ക​​ണ്ടു ന​​ല്ല ഹോ​​ട്ട​​ലെ​​ന്നു ക​​രു​​തു​​ന്ന​​വ​​രു​​ണ്ട്. ചെ​​റി​​യ ഹോ​​ട്ട​​ലെ​​ങ്കി​​ലും ന​​ല്ല ഭ​​ക്ഷ​​ണം ന​​ൽ​​കു​​ന്ന​​തെ​​ന്ന സ​​ൽ​​പ്പേ​​ര് നി​​ല​​നി​​ർ​​ത്തി​​പ്പോ​​രു​​ന്ന​​വ​​യു​​ണ്ട്. ഇ​​തൊ​​ന്നും പി​​ടി​​ക്കാ​​ത്ത, കീ​​ശ​​യി​​ൽ പ​​ണ​​മു​​ള്ള​​വ​​ർ​​ക്കു ക​​യ​​റാ​​ൻ സ്റ്റാ​​ർ ഹോ​​ട്ട​​ലു​​ക​​ളു​​ണ്ട്. പ​​ക്ഷേ, ഈ ​​സ​​ങ്ക​​ല്പ​​ങ്ങ​​ളി​​ലൊ​​ന്നും യാ​​തൊ​​രു കാ​​ര്യ​​വു​​മി​​ല്ലെ​​ന്നു വെ​​ളി​​പ്പ​​ടു​​ക​​യാ​​ണി​​പ്പോ​​ൾ. 

ക​​ഴി​​ഞ്ഞ​​ദി​​വ​​സം ന​​ഗ​​ര​​സ​​ഭാ ആ​​രോ​​ഗ്യ വി​​ഭാ​​ഗം ന​​ഗ​​ര​​സ​​ഭാ​​തി​​ർ​​ത്തി​​യി​​ലെ ഹോ​​ട്ട​​ലു​​ക​​ളി​​ൽ​​ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന സ​​ർ​​വ​​രെ​​യും ഞെ​​ട്ടി​​ക്കു​​ക​​ത​​ന്നെ ചെ​​യ്തു. ചെ​​റു​​തെ​​ന്നോ വ​​ലു​​തെ​​ന്നോ ഭേ​​ദ​​മി​​ല്ലാ​​തെ എ​​ല്ലാ ഹോ​​ട്ട​​ലു​​ക​​ളി​​ലും​​നി​​ന്നും പ​​ഴ​​കി​​യ ഭ​​ക്ഷ​​ണം പി​​ടി​​ച്ചെ​​ടു​​ത്തു. 21 ഹോ​​ട്ട​​ലു​​ക​​ളി​​ൽ പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യ​​തി​​ൽ 16 ഹോ​​ട്ട​​ലു​​ക​​ളി​​ലും അ​​പാ​​ക​​ത ക​​ണ്ടെ​​ത്തി. എ​​ല്ലാ​​യി​​ട​​ത്തും പ​​ഴ​​കി​​യ എ​​ണ്ണ​​യാ​​ണ് ഉ​​പ​​യോ​​ഗി​​ച്ചി​​രു​​ന്ന​​ത്. മ​​ത്സ്യ​​വും മാം​​സ​​വും പ​​ച്ച​​ക്ക​​റി​​ക​​ളും പ​​ല​​ഹാ​​ര​​ങ്ങ​​ളും ഉ​​ൾ​​പ്പെ​​ടെ പ​​ഴ​​ക്ക​​മു​​ള്ള ഭ​​ക്ഷ​​ണ​​സാ​​ധ​​ന​​ങ്ങ​​ൾ എ​​ല്ലാ​​യി​​ട​​ത്തു​​നി​​ന്നും പി​​ടി​​ച്ചെ​​ടു​​ത്തു. തെ​​ള്ള​​ക​​ത്തെ ഒരു സ്റ്റാ​​ർ ഹോ​​ട്ട​​ലി​​ൽ​​നി​​ന്നാ​​ണ് പ​​ഴ​​കി​​യ ഭ​​ക്ഷ​​ണം ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ക​​ണ്ടെ​​ടു​​ത്ത​​ത്.

കാ​​ല​​ങ്ങ​​ളാ​​യി ഏ​​റ്റു​​മാ​​നൂ​​രി​​ലെ ഹോ​​ട്ട​​ലു​​ക​​ളി​​ൽ ആ​​രോ​​ഗ്യ വി​​ഭാ​​ഗ​​ത്തി​​ന്‍റെ പ​​രി​​ശോ​​ധ​​ന ന​​ട​​ക്കു​​ന്നു​​ണ്ടാ​​യി​​രു​​ന്നി​​ല്ല. ക​​ഴി​​ഞ്ഞ ഫെ​​ബ്രു​​വ​​രി ആ​​ദ്യ​​വാ​​ര​​മാ​​ണ് ന​​ഗ​​ര​​സ​​ഭാ ആ​​രോ​​ഗ്യ വി​​ഭാ​​ഗ​​ത്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ നാ​​ളു​​ക​​ൾ കൂ​​ടി ഹോ​​ട്ട​​ലു​​ക​​ളി​​ൽ പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യ​​ത്. അ​​ന്നു വൃ​​ത്തി​​ഹീ​​ന​​മാ​​യ സാ​​ഹ​​ച​​ര്യ​​വും പ​​ഴ​​കി​​യ ഭ​​ക്ഷ​​ണം ന​​ൽ​​കു​​ന്ന​​തു​​മൊ​​ക്കെ ക​​ണ്ടെ​​ത്തി​​യെ​​ങ്കി​​ലും ചെ​​റി​​യ പി​​ഴ​​യി​​ലും താ​​ക്കീ​​തി​​ലും ന​​ട​​പ​​ടി ഒ​​തു​​ക്കു​​ക​​യാ​​യി​​രു​​ന്നു. ശ​​ക്ത​​മാ​​യ ന​​ട​​പ​​ടി ഉ​​ണ്ടാ​​വി​​ല്ലെ​​ന്ന് ഉ​​റ​​പ്പു​​ള്ള ഹോ​​ട്ട​​ലു​​ട​​മ​​ക​​ൾ പ​​ഴ​​യ​​പ​​ടി ത​​ന്നെ തു​​ട​​ർ​​ന്നു. 

ഇ​​തി​​നി​​ടെ ക​​ഴി​​ഞ്ഞ ആ​​ഴ്ച​​യി​​ൽ ഏ​​റ്റു​​മാ​​നൂ​​ർ ഉ​​ത്സ​​വ​​ത്തി​​ന് എ​​ത്തി​​യ​​വ​​ർ ഒ​​രു ഹോ​​ട്ട​​ലി​​ൽ​​നി​​ന്നു ഭ​​ക്ഷ​​ണം ക​​ഴി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ഭ​​ക്ഷ്യ​​വി​​ഷ​​ബാ​​ധ ഉ​​ണ്ടാ​​യി. ഇ​​വ​​ർ ന​​ൽ​​കി​​യ പ​​രാ​​തി​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് ക​​ഴി​​ഞ്ഞ തി​​ങ്ക​​ളാ​​ഴ്ച 21 ഹോ​​ട്ട​​ലു​​ക​​ളി​​ൽ പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യ​​ത്. ഈ ​​പ​​രി​​ശോ​​ധ​​ന​​യി​​ൽ ഭ​​ക്ഷ്യ​​വി​​ഷ​​ബാ​​ധ ഉ​​ണ്ടാ​​യ​​വ​​ർ ഭ​​ക്ഷ​​ണം ക​​ഴി​​ച്ച ഹോ​​ട്ട​​ലി​​ൽ​​നി​​ന്നും പ​​ഴ​​കി​​യ ഭ​​ക്ഷ​​ണം പി​​ടി​​ച്ചെ​​ടു​​ത്തു. ഇ​​തോ​​ടെ ഈ ​​ഹോ​​ട്ട​​ൽ അ​​ട​​ച്ചു​​പൂ​​ട്ടാ​​ൻ ന​​ഗ​​ര​​സ​​ഭാ ആ​​രോ​​ഗ്യ സ്റ്റാ​​ൻ​​ഡിം​​ഗ് ക​​മ്മി​​റ്റി തീ​​രു​​മാ​​നി​​ക്കു​​ക​​യാ​​യി​​രു​​ന്നു. 

16 ഹോ​​ട്ട​​ലു​​ക​​ളി​​ൽ​​നി​​ന്ന് പ​​ഴ​​കി​​യ ഭ​​ക്ഷ​​ണം പി​​ടി​​ച്ചെ​​ടു​​ത്തെ​​ങ്കി​​ലും ഈ​​യൊ​​രു ഹോ​​ട്ട​​ലി​​നെ​​തി​​രേ മാ​​ത്ര​​മാ​​ണ് ശ​​ക്ത​​മാ​​യ ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ച​​ത്. മ​​റ്റു ഹോ​​ട്ട​​ലു​​ക​​ളി​​ൽ​​നി​​ന്ന് ഇ​​ത്ത​​വ​​ണ​​യും നാ​​മ​​മാ​​ത്ര​​മാ​​യ പി​​ഴ ഈ​​ടാ​​ക്കു​​ക മാ​​ത്ര​​മേ ഉ​​ണ്ടാ​​യി​​ട്ടു​​ള്ളു. ശ​​ക്ത​​മാ​​യ ന​​ട​​പ​​ടി ഉ​​ണ്ടാ​​യാ​​ൽ മാ​​ത്ര​​മേ ഹോ​​ട്ട​​ലു​​ക​​ൾ തെ​​റ്റു​​തി​​രു​​ത്തൂ എ​​ന്ന​​റി​​യാ​​ഞ്ഞി​​ട്ട​​ല്ല ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കാ​​ത്ത​​തെ​​ന്നു വ്യ​​ക്തം. 

പി​​ടി​​ച്ചെ​​ടു​​ത്ത പ​​ഴ​​കി​​യ ഭ​​ക്ഷ​​ണ​​സാ​​ധ​​ന​​ങ്ങ​​ൾ​​ക്കു മു​​ന്നി​​ൽ​​നി​​ന്ന് ഫോ​​ട്ടോ​​യെ​​ടു​​ത്ത് മാ​​ധ്യ​​മ​​ങ്ങ​​ൾ​​ക്ക് ന​​ൽ​​കു​​ന്ന​​തോ​​ടെ എ​​ല്ലാം പൂ​​ർ​​ത്തി​​യാ​​യെ​​ന്ന​​മ​​ട്ടി​​ലാ​​ണ് കാ​​ര്യ​​ങ്ങ​​ൾ പോ​​കു​​ന്ന​​ത്. ക​​ഴി​​ഞ്ഞ​​ദി​​വ​​സം ന​​ട​​ന്ന റെ​​യ്ഡി​​ൽ അ​​പാ​​ക​​ത ക​​ണ്ടെ​​ത്തി​​യ ഹോ​​ട്ട​​ലു​​ക​​ൾ​​ക്കെ​​തി​​രെ എ​​ന്തു ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​മെ​​ന്നു വ്യ​​ക്ത​​മാ​​ക്കാ​​നോ ഈ ​​ഹോ​​ട്ട​​ലു​​ക​​ളു​​ടെ പേ​​രു​​വി​​വ​​ര​​ങ്ങ​​ൾ പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്താ​​നോ അ​​ധി​​കൃ​​ത​​ർ ത​​യ്യാ​​റാ​​യി​​ല്ല. ഇ​​തൊ​​ക്കെ ന​​ഗ​​ര​​സ​​ഭാ ആ​​രോ​​ഗ്യ വി​​ഭാ​​ഗ​​ത്തി​​ന്‍റെ നി​​ല​​പാ​​ടു​​ക​​ളി​​ൽ സം​​ശ​​യ​​മു​​ണ്ടാ​​ക്കു​​ന്ന​​താ​​യി പൊ​​തു​​പ്ര​​വ​​ർ​​ത്ത​​ക​​നാ​​യ മോ​​ൻ​​സി പി. ​​തോ​​മ​​സ് പ​​റ​​ഞ്ഞു. 

വി​​വ​​രാ​​വ​​കാ​​ശ നി​​യ​​മ​​പ്ര​​കാ​​രം മോ​​ൻ​​സി പി. ​​തോ​​മ​​സ് ന​​ട​​ത്തി​​യ അ​​ന്വേ​​ഷ​​ണ​​ത്തി​​നു ന​​ൽ​​കി​​യ മ​​റു​​പ​​ടി​​യി​​ൽ ന്യൂ​​ന​​ത​​ക​​ൾ പ​​രി​​ഹ​​രി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ടു ഹോ​​ട്ട​​ലു​​ക​​ൾ​​ക്ക് നോ​​ട്ടീ​​സ് ന​​ൽ​​കി​​യെ​​ന്നാ​​ണ് പ​​റ​​യു​​ന്ന​​ത്. ഹോ​​ട്ട​​ലു​​ക​​ളി​​ൽ​​നി​​ന്ന് പി​​ഴ​​യാ​​യി എ​​ത്ര തു​​ക ഈ​​ടാ​​ക്കി​​യെ​​ന്നു വ്യ​​ക്ത​​മാ​​ക്കു​​ന്നു​​മി​​ല്ല. ന​​ഗ​​ര​​സ​​ഭാ​​തി​​ർ​​ത്തി​​യി​​ലെ ഹോ​​ട്ട​​ലു​​ക​​ളി​​ൽ കൂ​​ടെ​​ക്കൂ​​ടെ ആ​​രോ​​ഗ്യ​​വി​​ഭാ​​ഗ​​ം പ​​രി​​ശോ​​ധ​​ന ന​​ട​​ത്ത​​ണ​​മെ​​ന്നും ക്ര​​മ​​ക്കേ​​ട് ക​​ണ്ടെ​​ത്തു​​ന്ന ഹോ​​ട്ട​​ലു​​ക​​ൾ​​ക്കെ​​തി​​രെ ക​​ർ​​ശ​​ന ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നു​​മു​​ള്ള ജ​​ന​​ങ്ങ​​ളു​​ടെ ആ​​വ​​ശ്യം ന​​ട​​പ്പി​​ലാ​​ക്ക​​പ്പെ​​ട​ണം.

 



Copyrights@2016.