india

ലീജിയണ്‍ ഓഫ് മേരി അംഗങ്ങളുടെ സൈനിക പ്രതിജ്ഞ പുതുക്കല്‍ ചടങ്ങ് സംഘടിപ്പിച്ചു

Tiju Kannampally  ,  2017-03-15 06:04:12amm

ലീജിയണ്‍ ഓഫ് മേരി അംഗങ്ങളുടെ 
സൈനിക പ്രതിജ്ഞ പുതുക്കല്‍ ചടങ്ങ് സംഘടിപ്പിച്ചു.
 കോട്ടയം അതിരൂപതയിലെ ലീജിയണ്‍ ഓഫ് മേരി സംഘടനയുടെ ആഭിമുഖ്യത്തില്‍ മാതാവിന്റെ മംഗളവാര്‍ത്താതിരുന്നാളിനോടനുബന്ധിച്ച് എല്ലാവര്‍ഷവും നടത്തിവരാറുള്ള സൈനിക പ്രതിജ്ഞ പുതുക്കല്‍ ചടങ്ങ് മാര്‍ച്ച് 10-ാം തീയതി ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ചു. സമ്മേളനത്തിന്റെ ഉദ്ഘാടനം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു. 
""പരിശുദ്ധാത്മാവേ ഞാന്‍ അങ്ങയുടെ ദാസിയായ മറിയത്തിന്റെ ഒരു സൈനികനാണ് എന്ന് ഏറ്റുപറയുന്നു. എന്റെ രാജ്ഞി, എന്റെ മാതാവേ, ഞാന്‍ നിന്റേതാകുന്നു. എനിക്കുള്ളതെല്ലാം നിന്റേതാകുന്നു"" എന്ന് എഴുതി ഒപ്പിട്ട പ്രതിജ്ഞാ പത്രം മാതൃസന്നിധിയില്‍ കൈപിടിച്ചുകൊണ്ട് മാതാവിന്റെ പതാകയെതൊട്ട് നടത്തിയ സൈനിക പ്രതിജ്ഞ ഹൃദസ്പര്‍ശിയായിരുന്നു. തുടര്‍ന്ന് ""വി. കുര്‍ബാനയിലെ പരിശുദ്ധ അമ്മയുടെ സ്വാധീനം"" എന്ന വിഷയത്തെ ആസ്പദമാക്കി ഫാ. റ്റിജോ മുണ്ടുനടയ്ക്കല്‍ എം.സി.ബി.എസ് ക്ലാസ്സ് നയിച്ചു. അഭിവന്ദ്യ പിതാവിന്റെ കാര്‍മ്മികത്വത്തിലും ഫാ. സ്റ്റാനി ഇടത്തിപ്പറമ്പില്‍, ഫാ. ജോസ് കുറുപ്പന്തറയില്‍ എന്നിവരുടെ സഹകാര്‍മ്മികത്വത്തിലും വി. കുര്‍ബാന അര്‍പ്പിച്ചു. ആത്മീയ ഉപദേഷ്ടാവ് ഫാ. ജോസ് കുറുപ്പന്തറയില്‍, ചൈതന്യ കമ്മീഷന്‍ കോര്‍ഡിനേറ്റര്‍ ഫാ. ജിജോ നെല്ലിക്കാകണ്ടത്തില്‍, അനിമേറ്റര്‍... ജോസ്‌ലെറ്റ് എസ്.ജെ.സി, കമമ്മീസം ഭാരവാഹികളായ രമണി ചാണ്ടി, മോളി ചാക്കോ, മിനി ജോസ്, ആലീസ് മത്തായി, ലൂസി തോമസ് കുരിയ, പ്രസിദീയം ഭാരവാഹികള്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. 6 കുരിയകളില്‍ പ്രവര്‍ത്തിക്കുന്ന 41 പ്രസീദിയങ്ങളില്‍ നിന്നായി 515 മരിയന്‍ സൈനികര്‍ പരിപാടിയില്‍ പങ്കെടുത്തു.
ഫാ. ജോസ് കുറുപ്പന്തറയില്‍
ചാപ്ലെയിന്‍
 
.

Copyrights@2016.