india

ഡൽഹിയില്‍ സംയുക്ത ക്നാനായ സമ്മേളനം മാർച്ച് 18 ന്

Editor  ,  2017-03-14 07:47:06pmm ക്ലിന്റിസ് ജോർജ്ജ്

ഡൽഹി: ഓഖല, ആശ്രമം, ശ്രീനവാസ് പുരി , സരായ് സലൈ ഖാൻ , സരിത വിഹാർ, ജസോല പ്രദേശങ്ങളിൽ താമസിക്കുന്ന ക്നാനായക്കാരുടെ സംയുക്ത സമ്മേളനം 2017 മാർച്ച് 18 ശനിയാഴ്ച വൈകിട്ട് 6 മണിക്ക് ഓഖല ഫോർട്ടിസ് ആശുപത്രിയുടെ സമീപത്തുള്ള ഹാളിൽ വെച്ച് ശ്രീനിവാസ് പുരി ,ആശ്രമം , സലൈ ഖാൻ ,ഓഖല കൂടാര യോഗങ്ങളുടെയും KCYL ന്റെയും സംയുക്ത ആതിഥേയത്വത്തിൽ നടത്തപ്പെടുന്നു. പ്രസ്തുത സമ്മേളത്തിലേക്കു ഈ പ്രദേശങ്ങളിൽ അധിവസിക്കുന്ന ക്നാനായ കുടുംബങ്ങളെയും വിദ്യാർഥികളെയും ക്ഷണിച്ചു കൊള്ളുന്നു. കൂടാരയോഗങ്ങളുടെയും യുവജനങ്ങളുടെയും നേതൃത്വത്തിൽ വിവിധ കലാ പരിപാടികളും സ്നേഹ വിരുന്നും ഇതിനോട് അനുബന്ധിച്ചു ക്രമീകരിച്ചിരിക്കുന്നു. പ്രസ്തുത സമ്മേളനം വമ്പിച്ച വിജയമാക്കി തീർക്കുവാൻ ഏവരുടേയും സാന്നിധ്യവും സഹായ സഹകരണവും പ്രതീക്ഷിച്ചു കൊള്ളുന്നു.



Copyrights@2016.