gulf

അൽമാസ്സ് കുവൈറ്റ് കുട്ടികൾക്കായി ബാലദീപ്തി സംഘടിപ്പിച്ചു

Editor  ,  2017-03-03 03:16:09amm ക്ലിന്റിസ് ജോർജ്ജ്

കുവൈറ്റ്: അലുംമ്‌നി അസ്സോസിയേഷൻ ഓഫ് സെന്റ്. സ്റ്റീഫൻസ് കോളേജ് ഉഴവൂർ കുവൈറ്റ് ചാപ്റ്റർ (അൽമാസ്സ് കുവൈറ്റ്) കുട്ടികൾക്കായി ബാലദീപ്തി 2017 സംഘടിപ്പിച്ചു. ഫെബ്രുവരി 24 ന് അബ്ബാസിയാ പോപ്പിൻസ് ഹാളിൽ വച്ച് ഉച്ചകഴിഞ്ഞ് 3 മണിക്ക് ബാല പ്രതിഭ കുമാരി റീവാ മരിയ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു. പ്രസ്തുത ചടങ്ങിൽ ശ്രീ. ജിജോ തോമസ് സ്വാഗതം അർപ്പിക്കുകയും, 2017 ചെയർമാൻ ശ്രീ. റെനി അബ്രാഹം അദ്ധ്യക്ഷ പ്രസംഗം നടത്തുകയും, ശ്രീ. അനിൽ , ശ്രീ.ഷൈജു, ശ്രീ. സിബി ജോൺ, മാസ്റ്റർ നിഥിൻ ജോർജ് എന്നിവർ ആശംസ അർപ്പിക്കുകയും ചെയ്തു. ബാലദീപ്തി പ്രോഗ്രാം കൺവീനർ ശ്രീ. അരുൺകുമാർ മാടപ്പള്ളിൽ ന്റ നേത്യത്വത്തിൽ കുട്ടികൾക്കായി വിവിധ ആർട്ട് മത്സരങ്ങൾ നടത്തുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ലീഡ് യുവേഴ്സ് സെൽഫ് എന്ന സബ്ജക്റ്റിനെ അടിസ്ഥാനമാക്കി യുവ ഇന്ത്യയുടെ ചീഫ് കോർഡിനേറ്റർ ശ്രീ. രൂപേഷ് ആർ നയിച്ച വർക്ക്ഷോപ്പ് കുട്ടികൾക്ക് അവരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിക്കുന്നതിനുള്ള അറിവുകളായിമാറി. കുട്ടികൾ തന്നെ നയിച്ച ക്വിസ്സ് മത്സരം ഏവർക്കും വിജ്ഞാനപ്രദമായി മാറി.



Latest

Copyrights@2016.