gulf

കുവൈറ്റ് കെ സി വൈ എൽ ന്റെ 2017 പ്രവർത്തന വർഷത്തെ ചാരിറ്റി പ്രവർത്തനങ്ങൾക്കു തുടക്കമായി

Editor  ,  2017-02-23 08:32:21amm ക്ളിന്റിസ് ജോര്ജ്ജ്

കുവൈറ്റ്: കുവൈറ്റ് കെ സി വൈ എൽ ന്റെ 2017 വർഷത്തെ ചാരിറ്റി പ്രവർത്തനങ്ങൾക്കു പേരൂരിൽ തുടക്കം. കുവൈറ്റ് കെ സി വൈ എൽ ന്റെ ചാരിറ്റി പദ്ധതികളായ മരുഭൂമിയിലെ മന്ന, കാരുണ്യ സ്പർശം എന്നി ചാരിറ്റികൾക്കാണ് തുടക്കമായത്. പങ്കുവെക്കലിന്റെ ആശയം വിളിച്ചോതി മരുഭുമിയിലെ മന്നയുടെ ഈ വർഷത്തെ തുടക്കം പേരൂർ അമ്മ വീട് എന്ന സ്ഥാപനത്തിൽ വച്ചു കുവൈറ്റ് കെ സി വൈ എൽ ചെയർമാൻ ( പ്രസിഡന്റ് ) സാലസ് എബ്രാഹം, മുൻ ചെയർമാൻ ജിബിൻ ജോസഫ്‌ എന്നിവരുടെ നേതൃത്വത്തിൽ നടത്തപെട്ടു. അവിടുത്തെ കുടുംബാംഗങ്ങൾക്ക് ഒരു നേരത്തെ ഭക്ഷണം നൽകുകയും, അവരൊടൊപ്പം കുറച്ചു സമയം ചിലവഴിക്കുകയും ചെയ്തു. കുവൈറ്റ് കെ സി വൈ എൽ ന്റെ ഈ നന്മനിറഞ്ഞ ആശയത്തിന് സമ്പത്തികമായി സഹായം നൽകിയ ജിബിൻ ജോസഫിനും കുടുംബത്തിനും കുവൈറ്റ് കെ സി വൈ എൽ ന്റെ നന്ദി അറിയിക്കുന്നു. കുവൈറ്റ് കെ സി വൈ എൽ ന്റെ മറ്റൊരു ചാരിറ്റിയായ കാരുണ്യ സ്പർശത്തിനും പേരൂരിൽ തുടക്കമായി. നമ്മുടെ രൂപതയിൽ സാമ്പത്തികമായി പിന്നൊക്കം നിൽക്കുന്നു രണ്ടു കുട്ടികൾക്ക്‌ 10000 രൂപ വീതം പഠന സഹായം നൽകാനുള്ള തുക പേരൂർ പള്ളി വികാരി ഫാ.ജോസഫ്‌ ഇഴാറത്തിനു കൈമാറി കൊണ്ടാണ് കാരുണ്യ സ്പര്ശത്തിന് തുടക്കം കുറിച്ചത്. ക്നാനായ സമുദായത്തിലെ സാദാരണ യുവജനങ്ങളുടെ ഉന്നമനം ലക്‌ഷ്യം വച്ചുകൊണ്ടു തുടക്കം കുറിച്ച കരുണയുടെ തൂവൽ സ്പർശമായ "കാരുണ്യ സ്പർശം" പദ്ധതിയിലേക്ക് സമ്പത്തികമായി ഞങ്ങളെ സഹായിക്കുന്ന എല്ലാവരെയും ഈ അവസരത്തിൽ നന്ദിയോടെ ഓർക്കുന്നു. കുവൈറ്റ് ക്‌നാനായ കൾച്ചറൽ അസോസിയേഷന്റെ യുവജന സംഘടനയായി പ്രവർത്തിക്കുന്ന കുവൈറ്റ് കെ സി വൈ എൽ ന്റെ മുന്നൊട്ടുള്ള പ്രവർത്തനങ്ങൾക്കു നിങ്ങളുടെ എല്ലാവരുടെയും ആത്മാർത്ഥമായ പ്രാർഥനയും സഹകരണവും പ്രതീക്ഷിച്ചു കൊള്ളുന്നു എന്ന് ഭാരവാഹികള്‍ അറിയിച്ചു.



Latest

Copyrights@2016.