america

നിര്‍ണായക ഗവേഷണഫലങ്ങളുമായി ക്‌നാനായ ഗവേഷകന്

Editor  ,  2017-02-22 11:27:19pmm ക്ളിന്റിസ് ജോര്ജ്ജ്

കാനഡ: അമേരിക്കന്‍ ഭൂഖണ്‌ഡത്തിലെ ആരോഗ്യമേഖലയില്‍ പുതിയ ഭീഷണിയായ സീക്കാ വൈറസിനെ പ്രതിരോധിക്കാന്‍ നിര്‍ണായക കണ്ടുപിടുത്തവുമായി ക്‌നാനായ ഗവേഷകന്‍. കാനഡയിലെ ലാവല്‍ യൂണിവേഴ്‌സിറ്റിയില്‍ പോസ്റ്റ്‌ ഡോക്‌ടറല്‍ റിസര്‍ച്ചര്‍ ആയി ജോലി ചെയ്യുന്ന പ്രിയേഷ്‌ സ്റ്റീഫനാണ്‌ പതിനായിരക്കണക്കിന്‌ കുട്ടികളില്‍ ഇപ്പോള്‍ പടര്‍ന്നുപിടിച്ചിരിക്കുന്ന സീക്കാ വൈറസിനെതിരെ മരുന്ന്‌ കണ്ടുപിടിച്ചിരിക്കുന്നത്‌.വൈറസ്‌ ബാധിച്ചിരിക്കുന്ന ഗര്‍ഭിണികളുടെ കുട്ടികള്‍ വലുപ്പകുറവുള്ള തലയുമായി ജനിക്കുകയും തലച്ചോര്‍ പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യുക എന്നതാണ്‌ ഈ അസുഖത്തിന്റെ ഭീകരത. ജേര്‍ണല്‍ ഓഫ്‌ അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റിയില്‍ പ്രസിദ്ധീകരിച്ച പ്രിയേഷിന്റെ പഠന റിപ്പോര്‍ട്ട്‌ വൈറസ്‌ ബാധിച്ച ആളുകള്‍ക്ക്‌ വലിയ പ്രതീക്ഷയാണ്‌ നല്‍കുന്നത്‌. പൂക്കയം ഇടവക പോത്തനാമലയില്‍ എസ്‌താപ്പന്‍-ആലീസ്‌ ദമ്പതികളുടെ മകനാണ്‌. ഭാര്യ: ചാമക്കാല ചിറയില്‍ പുത്തന്‍പുരയില്‍ ജീന. മക്കള്‍: ഇഷിത, ഇഷാന്‍. ഇവര്‍ കാനഡയിലാണ്‌ താമസിക്കുന്നത്‌. സഹോദരങ്ങള്‍: പ്രിയ ബിജു മാവേലിപുത്തന്‍പുരയില്‍, പ്രജീഷ ലിജോ പാലനാനിയില്‍.



Latest

Copyrights@2016.