india

സ്കൂളിലെ പച്ചക്കറി വിളവെടുപ്പ് ഉത്സവമായി

Editor  ,  2017-02-16 07:59:06amm

കു​ണ്ടു​തോ​ട്: സാ​ൻ​ജോ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ലെ കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും പി​ടി​എ അം​ഗ​ങ്ങ​ളും ചേ​ർ​ന്നു ന​ട​ത്തി​യ പ​ച്ച​ക്ക​റി കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ഉ​ത്സ​വാ​ന്ത​രീ​ക്ഷ​ത്തി​ൽ ന​ട​ന്നു. ജൈ​വ​വ​ള​വും ജൈ​വ​കീ​ട​നാ​ശി​നി​യും ഉ​പ​യോ​ഗി​ച്ച് സ്കൂ​ൾ പ​രി​സ​ര​ത്ത് കൃ​ഷി​ചെ​യ്ത പ​യ​ർ, പാ​വ​ൽ, വെ​ണ്ട, പ​ട​വ​ലം, കാ​ബേ​ജ്, മ​ത്ത​ൻ, ത​ക്കാ​ളി, ചീ​ര, കാ​പ്സി​ക്കം തു​ട​ങ്ങി​യ​വ​യാ​ണ് വി​ള​വെ​ടു​ത്ത​ത്. ഹ​രി​ത കേ​ര​ള മി​ഷ​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു കൃ​ഷി. കാ​വി​ലും​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ജോ​സ​ഫ് കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ വി​ള​വെ​ടു​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ സി​സ്റ്റ​ർ റ്റെ​സി​ൻ തോ​മ​സ്, പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ പ്രീ​തി ജോ​ർ​ജ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബോ​സ് വ​ട്ട​മ​റ്റം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.



Latest

Copyrights@2016.