europe

യുകെയിലെ കരിംകുന്നംകാര്‍, നാടിനും നാട്ടുകാര്‍ക്കും കൈത്താങ്ങായി

Editor  ,  2017-02-08 10:21:45amm ക്ളിന്റിസ് ജോര്ജ്ജ്

യുകെ: യുകെ കരിംകുന്നം സംഗമത്തിന്റെ മുന്നോടിയായി , യുകെ യിലെ കരിംകുന്നംകാര്‍ ഒറ്റകെട്ടായി നാലു ലക്ഷം രൂപ സമാഹരിച്ചു കരിംകുന്നം ഗ്രാമത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന കാരുണ്യ പല്ലിയേറ്റീവ് ഹോം കെയര്‍ സൊസൈറ്റിക് ഒരു വാഹനം മേടിക്കുന്നതിനായി നല്‍കുകയുണ്ടായി .

വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനോടനുബണ്ടിഞ്ചു നടന്ന കലാസന്ധ്യയില്‍ , കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരിയില്‍ പിതാവ് ചെക്ക് പല്ലിയേറ്റീവ് സൊസൈറ്റിയുടെ ഭാരവാഹികള്‍ക്ക് കൈമാറുകയുണ്ടായി . ഇതിന്റെ കണ്‍വീനിയര്‍ ആയി പ്രവര്‍ത്തിച്ച പ്രിന്‍സിമോന്‍ മാത്യു ഇളംതന്ത് , കലാസന്ധ്യയില്‍ ,യുകെ യില്‍ ഉള്ള എല്ലാ കരിംകുന്നംകാര്‍ക്കും അളിയന്മാര്‍ക്കും ഈ പ്രോജക്ടിന്റെ വിജയത്തിനുവേണ്ടി പ്രവര്‍ത്തിച്ച ഇപ്പോഴത്തെ കമ്മറ്റി അംഗങ്ങള്‍ക്കും , അതുപോലെ മുന്‍പ്രസിഡന്റ് ജെയിംസ് ചേട്ടനും മുന്‍കമ്മറ്റിക്കും പ്രത്യേകം നന്ദി അറിയിച്ചു സംസാരിച്ചു.



Latest

Copyrights@2016.