europe

12 മത് യു.കെ. കരിങ്കുന്നം ദേശീയ സംഗമം 2017 സെപ്റ്റം. 29, 30, ഒക്ടോ. 1 തീയതികളിൽ

Anil Mattathikunnel  ,  2017-02-06 05:01:15pmm

കവൻട്രി: യു.കെ. യില്‍ ദേശീയതലത്തില്‍ നടക്കുന്ന 12-ാമത് കരിങ്കുന്നം സംഗമം 2017 സെപ്റ്റംബര്‍ 29, 30, ഒക്ടോബര്‍ 1 തീയതികളില്‍ Castle Head Field Centre, (Grange Over Sands, Cumbria LA 116QT)ൽ വച്ച് നടത്തപ്പെടുന്നു . യു.കെ. യിലെ മുഴുവന്‍ കരിങ്കുന്നം നിവാസികളെയും പങ്കെടുപ്പിച്ചു നടത്തുന്ന പരിപാടിക്ക് വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. സാധിക്കാവുന്ന എല്ലാവരെയും അറിയിക്കുവാനും, അവര്‍ക്കു വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിനും വിവിധ തലങ്ങളിലും സ്ഥലങ്ങളിലും കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. കരിങ്കുന്നംകാര്‍ക്ക് ഓര്‍ക്കാനും സ്മരണകള്‍ പങ്കിടാനും ഇതൊരു നല്ല അവസരം ആയിരിക്കും. ഗൃഹാതുരത്വത്തിന്‍റെ നല്ല ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്നതിനും സുഹൃദ്ബന്ധങ്ങളും കുടുംബബന്ധങ്ങളും പുതുക്കുന്നതിനും എല്ലാ കരിങ്കുന്നം നിവാസികളെയും കരിങ്കുന്നത്തു നിന്നും വിവാഹം കഴിപ്പിച്ചു വിട്ടവരെയും അവരുടെ കുടുംബാംഗങ്ങളെയും ഈ കരിങ്കുന്നം കൂട്ടായ്മയിലേക്ക് ക്ഷണിക്കുന്നതായും, ഇതിനു വേണ്ടി നേരത്തെ തന്നെ എല്ലാവരും അവധി എടുക്കണമെന്ന് പ്രത്യേകമായി അപേക്ഷിക്കുന്നതായും സംഘാടക സമിതിക്കുവേണ്ടി ടോമി തട്ടാമറ്റം അറിയിച്ചു.



Latest

Copyrights@2016.