gulf

കെ.സി.സി. ഒമാന്‍ ക്രിസ്‌മസ്‌ – പുതുവത്സരാഘോഷങ്ങള്‍ നടത്തി

Editor  ,  2017-01-30 07:43:53amm ക്ലിന്റിസ് ജോർജ്ജ്

മസ്‌ക്കറ്റ്‌: ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്‌ ഒമാന്റെ ക്രിസ്‌മസ്‌ – പുതുവത്സരാഘോഷങ്ങള്‍ മസ്‌ക്കറ്റിലെ മത്രാ ഹോട്ടലില്‍ നടത്തി. ഒമാന്റെ വിവിധ ഭാഗത്തുനിന്നുവന്ന നിരവധി ക്‌നാനായ മക്കള്‍ പങ്കെടുത്ത പ്രൗഡഗംഭീരമായ ആഘോഷ പരിപാടികള്‍ കെ.സി.സി. ഒമാന്‍ പ്രസിഡന്റ്‌ ജയിംസ്‌ മേക്കാട്ടേല്‍ ഉദ്‌ഘാടനം ചെയ്‌തു. ആഘോഷ പരിപാടികള്‍ക്ക്‌ വൈസ്‌ പ്രസിഡന്റ്‌ ഷാന്റു ജോസഫ്‌ കോച്ചാപ്പള്ളില്‍ സ്വാഗതവും, ജോ. സെക്രട്ടറി സാലി ജോസ്‌ കാവനാല്‍ നന്ദിയും പറഞ്ഞു. ജനറല്‍ സെക്രട്ടറി മാത്യു വി.കെ, ട്രഷറര്‍ ബിജു സ്റ്റീഫന്‍ മുണ്ടക്കാപറമ്പില്‍ എന്നിവര്‍ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും മനോഹരങ്ങളായ കലാപരിപാടികള്‍ ആഘോഷങ്ങള്‍ക്ക്‌ മാറ്റുകൂട്ടി.

സമ്മേളനത്തില്‍വച്ച്‌ 2017-2018 കാലഘട്ടത്തിലേക്കുള്ള പുതിയ നേതൃത്വത്തേയും തിരഞ്ഞെടുത്തു. പ്രസിഡന്റ്‌ ജോഷി എബ്രഹാം തറയില്‍, വൈസ്‌ പ്രസിഡന്റ്‌ ഷാന്റു ജോസഫ്‌ കോച്ചാപ്പള്ളില്‍, ജനറല്‍ സെക്രട്ടറി സിജു മാത്യു പുളിയംതൊട്ടിയില്‍, ജോ. സെക്രട്ടറി ജിന്റു സഹീഷ്‌ പെരുമ്പേല്‍, ട്രഷറര്‍ ഷാന്റു ജോസഫ്‌ പനങ്ങാട്ട്‌ ,കമ്മറ്റിയംഗങ്ങളായി ജയിംസ്‌ ജോസഫ്‌ മേക്കാട്ടേല്‍, പി.കെ. തങ്കച്ചന്‍ പാലയ്‌ക്കല്‍ പൂതത്തില്‍, ജോസുകുട്ടി ജോണ്‍ പേരിക്കുന്നേല്‍, പ്രദീപ്‌ ജോസ്‌ ചോഴാമാക്കീല്‍, മനോജ്‌ സ്റ്റീഫന്‍, സഹീഷ്‌ സൈമണ്‍ പെരുമ്പേല്‍, റ്റോമി പുല്‍പ്ര എന്നിവരാണ്‌ പുതിയ ഭാരവാഹികള്‍.



Latest

Copyrights@2016.