gulf

കുവൈറ്റ് കരിങ്കുന്നം അസ്സോസിയേഷന്റെ 13 മത് വാർഷികവും ക്രിസ്തുമസ് ന്യൂയർ ആഘോഷിച്ചു

Editor  ,  2017-01-23 09:38:00amm ക്ളിന്റിസ് ജോര്ജ്ജ്

കുവൈറ്റ്: കുവൈറ്റ് കരിങ്കുന്നം അസ്സോസിയേഷൻന്റെ 13 മത് വാർഷികവും ക്രിസ്തുമസ് ന്യൂയർ ആഘോഷവും മെഹബുള ഉദയം ഓഡിറ്റോറിയറ്റിൽ വെച്ച് നടത്തുകയുണ്ടായി. പ്രസിഡണ്ട് ശ്രീ സെമി ചവറാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ . ജോയിൻ സെക്രട്ടറി ജെയ്‌സ് ആറേൽ സ്വാഗതം ആശംസിക്കുകയും, തുടർന്നു പേട്രൻ ശ്രീ സണ്ണി കുരുട്ടുപറബിൽ ആഘോഷങ്ങൾ ഉൽഘാടണം ചെയുകയുണ്ടായി. സെക്രട്ടറി തോമസ്‌ കപ്പുകാലയിൽ വാർഷിക റിപ്പോർടും, ട്രഷറർ ശ്രീ സൽജു ചവറാട്ട്‌ ചാരിട്ടി പ്രവർത്തനങ്ങളുടെയും മറ്റ്‌ വാർഷിക വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. പിന്നിട്‌ പേട്രന്റെയും പ്രസിഡന്റിന്റയും നേത്രത്വത്തിൽ 2017 ഭരന്ന സമതിയിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞടുക്കുകയുണ്ടായി.

2017ലെ ഭരണ സമതി പ്രസിഡന്റായി റ്റിറ്റോ കറുത്തേടം , സെക്രട്ടറിയായി ജോഷി മാരിപുറം, ട്രഷററായി ജയ്സൻ വിച്ചാട്ട്‌ വൈസ്‌പ്രസിഡന്റ്‌ നിബിൻ ഓലിയാനിക്കൽ , ജോയിൻ സെക്രട്ടറി മാത്യു തട്ടായത്തും ജോയിൻ ട്രഷറർ അൽവിൻ ചെറിയാക്കിൽ, കമ്മറ്റി അംഗങ്ങളായി പ്രതിഷ്‌ വെള്ളമറ്റം അജോ പൂവത്തേൽ, റിനു കനിയാറുകുഴിയിൽ , ജെനി ചമകലയിൽ , ജിലൊ ആലപ്പാട്ട്‌ എന്നിവരെ യോഗം ഐകൈകണ്ഠേനെ തെരഞ്ഞടുത്തു.

മിനി ജയ്സൻ മെലേടം, ജിസ്സ ജോഷി മാരിപ്പുറം, സ്വപ്ന തോമസ്‌ കപ്പുകാലയിൽ എന്നിവർ നേത്രത്വം നൽകിയ ക്രിസ്മസ്‌ കരോളും, കുട്ടികളും മുതിർന്നവരും അവതരപ്പിച്ച മറ്റ്‌ കലാ പരിപാടികളും പ്രോഗ്രാമിനെ മികവുറ്റതാക്കി.തുടർന്നു കുവൈറ്റ് മെലഡീസ് ഓർക്കസ്ട്രയുടെ ഗാനമേള സ്ത്രീ പുരുഷ ഭേധമന്യേ ഏവരേയും ഉത്സവരഹരിയിലാക്കി.ജോയിൻ ട്രഷറർ ജിൽ പാറടിയിൽ ആഘോഷങ്ങൾക്ക്‌ വിരാമംകുറിച്ചുകൊണ്ട്‌ ഏവർക്കും നന്ദി അറിയിച്ചു .നിമിഷ് കാവാലവും, ജിസ്സ ജോഷി മാരിപുറവും പരിപാടിയുടെ അവതാരകരായിരുന്നു.



Latest

Copyrights@2016.