gulf

ഖത്തർ ക്നാനായ കൾച്ചറൽ അസോസിയേഷൻ സിൽവർ ജൂബിലി ആഘോഷങ്ങൾ വളരെ വർണാഭമായ രീതിയിൽ നടത്തപ്പെട്ടു .

Anil Mattathikunnel  ,  2017-01-21 01:15:12pmm ക്ളിന്റിസ് ജോര്‍ജ്ജ്

ഖത്തർ . ഖത്തർ ക്നാനായ കൾച്ചറൽ അസോസി യേഷന്റെ സിൽവർ ജൂബിലി ആഘോഷങ്ങൾ 20 –Jan -2016 നു വൈകിട്ടു 4 മണിക്ക് ദോഹയിലുള്ള M.E .S ഇന്ത്യൻ സ്കൂളിൽവച്ചു മുഖ്യ അതിഥി KCC പ്രിസിഡന്റ് ബഹു :സ്റ്റീഫൻ ജോർജ് (EX -MLA ) യുടെ സാനിധ്യത്തിൽ വർണാഭമായ കലാ പരിപാടികളോടെ നടത്തപ്പെട്ടു .QKCA പ്രിസിഡന്റ് ശ്രീ ജിബു മാമ്പള്ളിയുടെ അദ്യക്ഷതയി നടത്തപ്പെട്ട സിൽവർ ജൂബിലി പൊതുസമ്മേളനവും കലാസന്ധ്യയും വിത്യസ്ഥതതയാർന്ന പരുപാടികളാൽ സദസിനു പുതിയൊരു അനുഭവമായിരുന്നു . ക്നാനായ ചരിത്രത്തിൽ ആദ്യമായി പ്രിശസ്ത പിന്നണി ഗായകൻ /നടൻ /തിരക്കഥാകൃത്തു തുടങ്ങിയ മേഖലകളിൽ തിളങ്ങി നിൽക്കുന്ന വിനീത് ശ്രീനിവാസൻ പാടിയ ക്നാനായ പാട്ടിന്റെ റിലീസിംഗ് പൊതു സമ്മേളമത്തോടനുബന്ധിച്ചു നടത്തുകയുണ്ടായി. പ്രിശസ്ത ഗാനരചയിതാവും ക്നാനായ സമുദായ അംഗവുമായ ശ്രീ ജിജോയ് Erappumkara ആണ് ഗാനത്തിന്റെ വരികൾ രചിച്ചത്,സംഗീത സംവിധാനം /മിക്സിങ് തുടങ്ങിയവ നിർവഹിച്ചത് ക്നാനായ സമുദായ അംഗമായ ബിജു ജെയിംസ് ആണ്.ചെന്നൈയിൽ എപ്പോൾ INSPIREDONE സ്റ്റഡീയോയിൽ ചലച്ചിത്ര മേഖലയിൽ പ്രിവർത്തിച്ചുവരുകയാണ് ബിജു ജെയിംസ്. . ബിജു ജെയിം സിനോടൊപ്പം പ്രിവർത്തിക്കുന്ന ശ്രീ ADHARRSH എബ്രഹാം ആണ് വരികൾ ചിട്ടപ്പെടുത്തിയത് . മാത്യൂസ് തേക്കിലക്കാട്ടിൽ സംവീധാനം നിർവഹിച്ച ഗാനത്തിന് ശ്രീ നിഖിൽ തോമസ് തൈപുരയിടത്തിൽ ആണ് സാങ്കേതിക സംവിധാനം നടത്തിയത് .ക്നാനായ സമുദായ അംഗവും കടുത്തുരുത്തി ഇടവകാംഗവുമായ ശ്രീ അരുൺ PADAPURAKAL ആണ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് .സ്വന്തമായി APJ CREATION എന്ന വെബ് ഡിസൈനിങ് സ്ഥാപനം നടത്തുകയാണ് ശ്രീ.അരുൺ PADAPURAKAL .റിലീസ് ചെയ്‌ത്‌ ആദ്യ മണിക്കൂറിൽ തന്നെ ഹിറ്റായ ഗാനം എപ്പോൾ യൂട്യൂബിൽ തരംഗമായി മാറിയിരിക്കുകയാണ് .

 

BENETT ചിറക്കൽ ന്റെ നേതൃത്വത്തിൽ തയാറാക്കിയ ഖത്തർ ക്നാനായ ഡയറക്ടറി യുടെ പ്രികാശനം കെസിസി പ്രിസിഡന്റ് ശ്രീ സ്റ്റീഫൻ ജോർജ് എക്സ്-MLA നിർവഹിക്കുകയും തുടർന്ന് , ഖത്തർ ക്നാനായ അസ്സോസ്സിയേഷൻ ഫൗണ്ടർ മെമ്പറായ ശ്രീ .സൈമൺ പതിയിലിനു നൽകി പ്രികാശനം നടത്തുകയുണ്ടായി.

 

നിർധനരായ കുടുംബത്തിന് വീടുവച്ചു നൽകുക എന്ന ലക്ഷയത്തോടെ തുടക്കം കുറിച്ച കാരുണ്യ ഭവന പദ്ധിതിയുടെ ഉത്കാടണം ശ്രീ JUTTAS PAUL ( ICC സെക്രട്ടറി & CEO OLIVE SCHOOL ) ഭവനപദ്ധിതിക്കു നേതൃത്വം നൽകുന്ന ശ്രീ സിബി അബ്രഹാമിന് നു മാതൃക നൽകി പ്രവർത്തനോൽകടനം നടത്തപ്പെട്ടു .

 

10 ലും +2 വിലും ഉന്നത മാർക്കുവാങ്ങിയ കുട്ടികളെ ഉപഹാരം നൽകി ആദരിച്ചതിനോടൊപ്പം അസ്സോസ്സിയേഷൻ ഫൗണ്ടർ മെമ്പേഴ്സിനെയും 25 വര്ഷം ഖത്തർ ക്നാനായ അസോസിയേഷന്റെ കൂടെ പ്രിവർത്തിച്ചവർക്കും നാലുകുട്ടികളുള്ള ഖത്തർ ക്നാനായ കുടുംബാംഗങ്ങളെ യും ആദരിക്കുകയുണ്ടായി

 

ശ്രീ സാജൻ കുന്നുംപുറത്തും ശ്രീ ജിജോയ് ERAPPUMKARA എന്നിവർ സംവീധാനം നിർവഹിച്ചു QKCA നിർമിച്ച " തനിമയുടെ കെടാവിളക്കുകൾ "എന്ന നാടകത്തിന്റെ ആവിഷ്കാരം വിത്യസ്തതകൊണ്ട് സദസിന്റെ കൈയടി ഏറ്റുവാങ്ങി.

 

ശ്രീ സൂരജ് കരോട്ടുകുന്നേലിന്റെ നേതൃത്വത്തിൽ എൺപതോളം കുട്ടികൾ ഉൾപ്പെടെ നൂറോളം അംഗങ്ങൾ പങ്കെടുത്ത കലാസന്ധ്യ വ്യത്യസ്തതയാർന്ന അനുഭവം സദസിന് നൽകുകയുണ്ടായി . ഖത്തർ ലെ വിവിധ മേഖലകളിൽ പ്രിവർത്തിക്കുന്ന Dr.Mohan Thomas (Ex-Chairman of Birla school & Proninent indian community leader),Mr.Domanic Jacob ( Olive School Princial),Mr.Juttas Pau(ICC Secretary ,CEO of Olive School),Mr.K K Usman (Incas Prisident and Social Worker), Mr.Joy Antony (SMCA President) Mr.Simon Pathiyil (Founder Member QKCA) എന്നിവർ ആശംസകൾ അർപ്പിക്കുകയുണ്ടായി.700 ൽ അധികം ക്നാനായകരെകൊണ്ട് തിങ്ങിനിറഞ്ഞ സിൽവർജൂബിലീ ആഘോഷങ്ങൾ പുതുമയാർന്ന അവതരണം കൊണ്ടും ക്നാനായ അംഗങ്ങളുടെ പങ്കാളിത്തം കൊണ്ടും വളരെ വേറിട്ടൊരു അനുഭവം നല്കുകയുണടായി. സിൽവർ ജൂബിലി സമാപനത്തോടനുബന്ധിച്ചു ഒത്തൊരുമയുടെ പ്രീതീകമായ സ്നേഹവിരുന്നിൽ ക്നാനായ സമൂഹം ഒന്നടങ്കം പങ്കുകൊള്ളുകയും സൗഹൃദങ്ങൾ പങ്കുവയ്ക്കുകയും ഉണ്ടായി .

 

ഖത്തർ ക്നാനായ അസ്സോസ്സിയേഷൻ നിർമിച്ചു ശ്രീ വിനീത് ശ്രീനിവാസൻ പാടിയ ക്നാനായ ഗാനത്തിന്റെ യൂട്യൂബ് ലിങ്ക് ചുവടെ ചേർക്കുന്നു .

 

https://youtu.be/KBl5_SGSRWwLatest

Copyrights@2016.