europe

യു കെ കെ സി എ സ്റ്റീവനേജ് യൂണിറ്റിന്റെ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങൾ വർണാഭമായി .

Saju Kannampally  ,  2017-01-16 08:14:11pmm ഫിലിപ് ജോസഫ്

UK : സ്റ്റീവനേജിലെ സെന്റ് നിക്കോളാസ് ഹാളിൽ വച്ച് നടന്ന വാർഷിക സമ്മേളനത്തോടൊപ്പം നടന്ന ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾക്ക് യുണിറ്റ് പ്രസിഡണ്ട് ശ്രീ ഫിലിപ്പ് ജോസഫ് നേദൃത്വം നൽകി അന്ന് വൈകിട്ട് ആറുമണിക്ക് സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപത വികാരി ജനറാൾ ഫാ സജി മലയിൽപുത്തൻപുരയിൽ അർപ്പിച്ച പരിശുദ്ധ കുർബാനയോടെ ആഘോഷങ്ങൾ ആരംഭിച്ചു. തുടർന്ന് നടന്ന പൊതുയോഗത്തിൽ ശ്രീ ഫിലിപ്പ് ജോസഫ് അധ്യക്ഷനായിരുന്നു. ഉദ്ഖാടന പ്രസംഗത്തിൽ ആഗോള സഭയോടൊപ്പം ക്നാനായ സമുദായവും സ്വന്തം തനിമയിൽ തുടർന്നുകൊണ്ട് പുരോഗമനപരമായി ചിന്ദിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പുതിയ തലമുറയെ ദൈവ വിശ്വാസത്തിലും സഭാ സമുദായ സ്നേഹത്തിലും വളർത്തേണ്ടതിന്റെ ആവശ്യഗദയെ കുറിച്ചും ഫാ സജി ഹ്രസ്വമായി സംസാരിച്ചു.

യൂണിറ്റ് സെക്രെട്ടറി ഫിലിപ്പ് പൂത്തൃക്കയിൽ വാർഷിക റിപ്പോർട് സമർപ്പിച്ചു ട്രെഷറർ ഷിബു മുളയിങ്കൽ സാമ്പത്തിക റിപ്പോർട് വായിച്ചു. തുടർന്ന് നടന്ന യൂണിറ്റ് അംഗങ്ങളുടെ കലാ പ്രകടനങ്ങൾ വളരെ ഹൃദ്യവും മനോഹരവുമായിരുന്നു.

തുടർന്ന് UKKCYL ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ട് അഞ്ജലി ജേക്കബ്,സെക്രെട്ടറി ടോണി ഫിലിപ്പ്, ട്രെഷറർ ജോസ് കല്ലടാന്തിയിൽ വൈസ് പ്രസിഡന്റ് മാത്യു എബ്രഹാം , ജോയിന്റ് സെക്രെട്ടറി ഷെർവിൻ ഷാജി. യൂണിറ്റ് ഡയറക്ടർസ് ആയി ശ്രീ ജെഫ്‌റിൻ സൈമണും ശ്രീമതി സുജ സോയിമോനും തിരഞ്ഞെടുക്കപ്പെട്ടു ശ്രീ ഷിബു മുളയിങ്കൽ നന്ദി അറിയിച്ചു .



Latest

Copyrights@2016.