europe

എന്നെ അഹങ്കാരി ആക്കാതിരിക്കാന്‍ നിങ്ങള്‍ എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണം; ബ്രദര്‍ രാജു

Anil Mattathikunnel  ,  2016-11-21 11:20:39amm ടോം ജോസ് തടിയംപാട്
ഇടുക്കി ചാരിറ്റി ഗ്രൂപ്പ്ന്റെ നേതൃത്തത്തില്‍ പടമുഖം സ്‌നേഹമന്ദിരം ഡയറക്‌റ്റെര്‍ ബ്രദര്‍ രാജുവിനു നല്‍കിയ സ്വികരണത്തിനു മറുപടിപറയവേ അദ്ദേഹം പറഞ്ഞു ചെറുപ്പത്തില്‍ ബസില്‍ പോകാന്‍ പത്തു പൈസ കൈയില്‍ ഇല്ലാത്തത് കൊണ്ട് ദിവസവും മയിലുകള്‍ നടന്നാണ് ഞാന്‍ സ്‌കൂളില്‍ പോയത്, അങ്ങനെയുള്ള എനിക്ക് UK യില്‍ വരുവാനും നിങ്ങളുടെ പ്രശംസകള്‍ കേള്‍ക്കുവാനും കഴിഞ്ഞത് ഒരു വലിയ ദൈവാനുഗ്രഹമായി കാണുന്നു നിങ്ങള്‍ കാണിക്കുന്ന ഈ സ്‌നേഹം കണ്ടു എന്നില്‍ ഞാന്‍ എന്നഭാവം വളരാതിരിക്കാന്‍ നിങ്ങള്‍ എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണം എന്നു പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ വിനയം കണ്ടു സദസ് മുഴുവന്‍ ശിരസുകുനിച്ചു.
ലിവര്‍പൂള്‍ സൈന്റ്‌റ് പോള്‍ പള്ളിഹാളില്‍ നടന്ന സ്വികരണ സമ്മേളനത്തിന് തമ്പി ജോസ് അദൃകഷനായിരുന്നു ,സാബു ഫിലിപ്പ് ,തോമസ് ജോണ്‍ വരികാട്ട്, ആന്‍ മരിയ ടോം , ആന്റോ ജോസ് ,ലിമ പ്രസിഡണ്ട് ജോഫി ജോസ്, ടോം ജോസ് തടിയംപാട് ,ജിജിമോന്‍ മാത്യു ,ഷാജി മാത്യു കുഴിപറമ്പില്‍,എബ്രഹാം നമ്ബനത്തില്‍ ,എന്നിവര്‍ ബ്രദര്‍ രാജുവിനെ അനുമോദിച്ചു സംസാരിച്ചു .

 

ദൈവം പലര്‍ക്കും ബുദ്ധിയും സൗന്ദരൃവും ആരോഗൃവും എല്ലാം നല്‍കി അനുഗ്രഹിച്ചു എന്നാല്‍ ഹൃദയം നല്‍കി അനുഗ്രഹിച്ച ആളാണ് രാജു എന്നു തമ്പി ജോസ് പറഞ്ഞു .പ്രസംങ്ങിച്ച എല്ലാവരും അടുത്തപ്രവശൃം നാട്ടില്‍ പോകുമ്പോള്‍ സ്‌നേഹമന്ദിരം സന്ദര്‍ശിക്കും എന്നു പറഞ്ഞു.
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് ശേഖരിച്ച 2077 പൗണ്ടിന്റെ ചെക്ക് തമ്പി ജോസ് യോഗത്തില്‍വച്ച് ബ്രദര്‍ രാജുവിന് കൈമാറി അതോടൊപ്പം യോഗഹാളില്‍ വച്ചിരുന്ന ബക്കറ്റില്‍ ഇന്ത്യന്‍ രൂപയും ചെക്കുമായി 43000 രൂപയോളം ലഭിച്ചു .ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ മറ്റു ചാരിറ്റികളില്‍നിന്നും വ്യതൃസ്ഥമാക്കുന്നത് അതിന്റെ സൂതാരൃതയും, സത്യസന്തതയുമാണെന്ന് പ്രസങ്ങിച്ചവര്‍ ചൂണ്ടികാണിച്ചു.
ഇടിക്കി ചാരിറ്റി ഗ്രൂപ്പിന്റെ നേത്രുത്തത്തില്‍ നടന്ന പതിനോന്നമാത് ചാരിറ്റി വിജയിപ്പിച്ചതിനു കണ്‍വിനേര്‍ സാബു ഫിലിപ്പ് എല്ലവര്‍ക്കും നന്ദി പറഞ്ഞു .കുട്ടികള്‍ ബ്രദര്‍ രാജുവിന്റെ ബഹുമനാര്‍ഥം മനോഹരമയ ഡാന്‍സ് അവധരിപ്പിച്ചിരുന്നു .

 

ലോകത്തിന്റെ ഒരു ഭാഗത്ത് ഒരു കുട്ടിക്കു ലഭിക്കുന്നതിനു വേണ്ടി ലക്ഷങ്ങള്‍ മുടക്കി ചികിത്സകളും നേര്‍ച്ച കാഴ്ചകളുമായി നടക്കുമ്പോള്‍ മറ്റൊരുവശത്ത് അനാഥരാനായ കുട്ടിത്വങ്ങള്‍ അതിജീവനത്തിനു വേണ്ടി തെരുവില്‍ അലയുന്നു , . അത്തരം കുട്ടികള്‍ക്കും റോഡില്‍ അലയുന്നവര്‍ക്കും എല്ലാം ഒരാശ്രയമാണ് ഇടുക്കിയിലെ സ്‌നേഹമന്ദിരവും അതിന്റെ ഡയറക്റ്റര്‍ ബ്രദര്‍ രാജുവും .





Latest

Copyrights@2016.