gulf

മസ്ക്കറ്റിലെ ക്നാനായ സമൂഹം ഈസ്റ്റര്‍ ആഘോഷിച്ചു.

Anil Mattathikunnel  ,  2016-04-16 08:25:00amm റ്റിജി മണ്ണാട്ട്പറമ്പില്‍

മസ്ക്കറ്റിലെ ക്നാനായ സമൂഹം ഈസ്റ്റര്‍ ആഘോഷിച്ചു.
മസ്ക്കറ്റ്: ഒമാനിലെ മസ്ക്കറ്റില്‍ ക്നാനായ സമൂഹം ഈസ്റ്റര്‍ ആഘോഷിച്ചു. ക്നാനായ കത്തോലിക്കാ കോണ്ഗ്രസ് - ഒമാന്‍- ന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 15 വെള്ളിയാഴ്ച്ച വൈകിട്ട് മസ്ക്കറ്റിലെ റൂവിയില്‍ Mattrah ഹോട്ടലിലാണ് ഒമാനിലെ ക്നാനായ മക്കള്‍ ഈസ്റ്റര്‍ ആഘോഷവുമായി ഒത്തു കൂടിയത്. ഒമാന്‍ കെ സി സി യുടെ പ്രസിഡണ്ട്‌ ജെയിംസ് മേക്കാട്ടിലിന്റെ നേതൃത്വത്തിലുള്ള കെ സി സി - കെ സി വൈ എല്‍ അംഗങ്ങളെ സംബന്ധിച്ചു മറക്കാനാവാത്ത കൂട്ടായ്മയുടെയും, സൗഹൃദം പുതുക്കലിന്റെയും സ്മരണകള്‍ സമ്മാനിച്ചുകൊണ്ടാണ്‌ ഈസ്റ്റര്‍ ആഘോഷങ്ങള്‍ കടന്നു പോയത്. ആട്ടവും പാട്ടും, സ്കിറ്റുമൊക്കെയായി അംഗങ്ങള്‍ വേദിയില്‍ തകര്‍ത്താടിയപ്പോള്‍ ഈസ്റ്റര്‍ ആഘോഷങ്ങളുടെ വേദി ക്നാനായ സമൂഹത്തിന്റെ കലാ പരമായ കഴിവുകള്‍ തെളിയിക്കുന്ന അസുലഭ മുഹൂര്‍ത്തങ്ങളാണ് സമ്മാനിച്ചത്‌. വാഴു പിടിക്കലും നടവിളിയുമൊക്കെയായി ക്നാനായ പാരമ്പര്യങ്ങള്‍ ഒരിക്കല്‍ കൂടി വേദിയില്‍ നിറഞ്ഞപ്പോള്‍ ആവേശം നിറഞ്ഞു തുളുമ്പിയ സമ്മേളനവേദി ഒരിക്കല്‍ കൂടി ക്നാനായിസം എന്താണ് എന്ന് വ്യക്തമാക്കി. ആവേശം വാനോളംഉയര്‍ത്തിയ മസ്കറ്റിലെ ഈസ്റ്റര്‍ ആഘോഷങ്ങളുടെ ചിത്രങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു.

Latest

Copyrights@2016.