gulf

KKCA 2016 ആദ്യ കൂട്ടായ്മ കബ്ദ് ഷാലെയില് വച്ച് നടത്തി

Anil Mattathikunnel  ,  2016-04-10 08:35:13am

കുവൈറ്റ്‌ ക്നാനായ കള്ച്ചറല് അസ്സോസിയേഷന്റെ ആഭിമുഖ്യത്തില് കബദ് റിസോട്ടില് വച്ചു ഏപ്രില് 8ന് നടന്ന ഏകദിന പിക്നിക്കില് ആയിരത്തില് പരം അംഗങ്ങള് പങ്കെടുത്തു. ജനറല് സെക്രട്ടറി ബിനീഷ് കെ ബേബി കന്നുവെട്ടിയേല്സ്വാഗതം ആശംസിച്ചു . കെ കെ സി എ പ്രസിഡന്റ്‌ സിബി ചെറിയാന് മറ്റത്തില് അധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തില് സ്പോര്ട്സ് കമ്മിറ്റി കണ്വീനര് ശ്രീ ബെന്നി ഫിലിപ്പിന് ദീപശിഖ കൈമാറിക്കൊണ്ട് ഫാ.ജോണി ലോനിസ് മഴുവഞ്ചേരി പിക്നിക്‌ ഉത്ഘാടനം നിർവഹിച്ചു. ട്രെഷറാര് ടിജി തോമസ്‌ ഇലവുങ്കല് നന്ദി അറിയിച്ചു.

 

കുവൈറ്റിലെ ക്നാനായ ജനതയെ ഫ്ലാഷ്മോബിന്റെ ചടുലതാളത്തിലാറാടിച്ച ഷാജിപാപ്പാനും കെകെസിഎല് കുട്ടികളും, റിസോട്ടില് വച്ച് തന്നെ ഫുഡ്‌ കമ്മിറ്റിയുടെ നേതൃത്വത്തില് പാകം ചെയ്ത, ആയിരത്തോളം ആളുകളുടെ മനസ്സ് നിറച്ച രുചികരമായ ഭക്ഷണവും, ആസ്വാദ്യകരമായ കായിക ഇനങ്ങളും , വര്ണ തോരണങ്ങള്കൊണ്ട് അണിയിച്ചൊരുക്കിയ റിസോട്ടും, ശീതളപാനീയങ്ങളാലും ഗെയിമുകളാലും ഗൃഹാതുരത്വം ഉണര്ത്തിയ കെസിവൈഎല്സ്ടാളും പിക്നിക്കിന്റെ ആകര്ഷക ഘടകങ്ങളായിരുന്നു. വൈകുന്നേരം അഞ്ചു മണിയോട്കൂടി അവസാനിച്ച പിക്നിക് കുവൈറ്റിലെ ക്നാനായ ജനതയുടെ ഒരുമയും തനിമയും വിളിച്ചോതുന്നതായിരുന്നു.



Latest

Copyrights@2016.