gulf

ദുബായിൽ എല്ലാ വീസാ ഇടപാടുകളും ഇനി ടൈപ്പിങ് കേന്ദ്രങ്ങൾ വഴി.

Editor  ,  2016-04-06 10:06:38pm

ദുബായ് ∙ വിദേശികൾക്കു സഹായകമായി ദുബായിൽ ഇനി എല്ലാവിഭാഗം വീസാകളും താമസവുമായി ബന്ധപ്പെട്ട മറ്റ് ഇടപാടുകളും എമിഗ്രേഷൻ വകുപ്പിന്റെ അംഗീകാരമുള്ള ടൈപ്പിങ് കേന്ദ്രങ്ങൾ വഴിയാക്കി.

യുഎഇ വിഷന്റെ ഭാഗമായുള്ള പുതിയ പരിഷ്‌കാരമാണിത്. വിസക്ക് അപേക്ഷിക്കാനോ പുതുക്കാനോ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കോ ഇനി മുതൽ ജനറൽ ഡയറക്‌ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആർഎഫ്‌എ) ആസ്ഥാനതോ ശാഖകളിലോ ഇനി മുതൽ എത്തെണ്ടതില്ലെന്നു ഡയറക്‌ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു.

ഈ സേവനങ്ങളെല്ലാം ടൈപ്പിങ് കേന്ദ്രങ്ങളിൽ ലഭ്യമാണ്. നടപടികൾ കൂടുതൽ വേഗത്തിലാക്കാനാണ് ഇത്തരമൊരു സംവിധാനം ഏർപ്പെടുത്തിയത്. അപേക്ഷകർ പൂർണവിവരങ്ങൾ കൈമാറണം. ഫോൺ നമ്പർ, വിലാസം, ഇ–മെയിൽ, ബന്ധപ്പെടാനുള്ള മറ്റു വിലാസം എന്നിവ അപേക്ഷയിൽ കൃത്യമായി രേഖപ്പെടുത്തിയിരിക്കണം.



Latest

Copyrights@2016.